അത് ഞാൻ ചെയ്ത തെറ്റുകളിൽ ഒന്ന് മാത്രമായിരുന്നു, പക്ഷേ വലിയ വിഷയമായി അന്നത് മാറി: വെളിപ്പെടുത്തലുമായി റിമി ടോമി

2098

ദിലീപ് ലാൽജോസ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ച് സിനിമാരംഗത്തേക്ക് കടന്നുവന്ന സൂപ്പർ ഗായികയാണ് റിമി ടോമി. ഇപ്പോൾ മലയാളികൾ ഏറെ സ്നേഹിക്കുന്ന ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി.

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇതിനോടകം തന്നെ റിമി ടോമി ആലപിച്ച് കഴിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് സ്റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അൺലിമിറ്റഡ് എനർജിയും പാട്ടിന് ആനുസരിച്ചുള്ള ചുവടുകളും ഒട്ടേറെ ആസ്വാദകരാണ് ഇഷ്ടപ്പെട്ടത്. പാട്ടിന പുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ടോമി.

Advertisements

നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും റിമി ടോമിഎത്താറുണ്ട്. ലോക്ക് ഡൗൺ കാലത്താണ് റിമി ടോമി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കിടാറുണ്ട്. തന്റെ കുട്ടിക്കാലത്തെ കുറിച്ചും സ്‌കൂൾ ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് റിമി ടോമി ഇപ്പോൾ.

Also Read
ആ റൂമിൽ നിറയെ ആളുകൾ ആയിരുന്നു, പേരിനു പോലും ശരീരത്തിൽ വസ്ത്രമില്ലാതെ ആയിരുന്നു ഞാൻ അവർക്ക് ഇടയിൽ ഉണ്ടായിരുന്നത്; യുവ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മുൻപ് കൈരളി ടിവിയിലെ ജെബി ജങ്ഷനിൽ അതിഥിയായി എത്തിയപ്പോള് ആയിരുന്നു റിമി തന്റെ പഴയകാല അനുഭവങ്ങളെ ഓർത്തെടുത്തത്. പത്രം ന്യൂസ് സ്പോർട്സ് പുസ്തകവായന ഇതൊന്നും ഇഷ്ടമല്ല. പക്ഷ, ഞാൻ കുട്ടികൾക്ക് ദുർമാതൃക ആവുകയല്ല ചെയ്യുന്നത്. എനിക്ക് അതൊന്നും താത്പര്യമില്ലാത്ത കാര്യങ്ങളാണ്.

ഇനിയെങ്ങാനും ഞാൻ വായിച്ച് സീരിയസാവുകയോ എന്റെ സംസാരം മാറിപ്പോവുകയോ ചെയ്താലോ എന്ന പേടി കൊണ്ടല്ല, എനിക്ക് വായിക്കാൻ തോന്നാത്തതു കൊണ്ടാണ്. ഒരുപക്ഷെ, ഞാൻ പഠിച്ച പാലാ അൽഫോൻസ കോളജിൽ, ക്ലാസ്സിൽ ഏറ്റവും കൂടുതൽ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും.

കാരണം തലേദിവസം രാത്രിയിൽ പ്രോഗ്രാം കഴിഞ്ഞിട്ടായിരിക്കും ക്ലാസ്സിൽ പോവുക. പക്ഷെ, എന്നിട്ടും പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു. അപ്പോൾ ടീച്ചർമാർ വിചാരിച്ചുകാണും ഞാൻ ക്ലാസ്സിൽ വന്നില്ലെങ്കിലും പഠിക്കുമായിരുന്നുവെന്ന്. എസ്എസ്എൽസിയ്ക്കും മാർക്കുണ്ടായിരുന്നു.

മാത്രമല്ല സ്‌കൂളിലും കോളെജിലും എന്ത് പരിപാടിയിലും ഞാൻ പങ്കെടുക്കുമായിരുന്നു. എന്റെ ഈ സംസാരവും ഈ കുസൃതിയുമൊക്കെ പണ്ടു മുതലേ ഉള്ളതാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു സിപ്പ് അപ്പും കഴിച്ച് വീട്ടിലേക്ക് പോകാൻ. അതാണ് ഇന്നേറ്റവും മിസ് ചെയ്യുന്നത്. ഒരിക്കൽ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോടൊപ്പം സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ പോയത് വലിയ വിഷയമായിരുന്നു.

Also Read
അങ്ങനെ ഒക്കെ ചെയ്തതിൽ ഇപ്പോൾ കുറ്റബോധമുണ്ട്, പക്ഷേ അത്യാവശ്യം സമ്പാദ്യം എനിക്കുണ്ടായി: തുറന്നു പറഞ്ഞ് നടി സോന ഹെയ്ഡൻ

സ്‌കൂൾ സമയത്ത് ടീച്ചർമാരുടെ അനുവാദമില്ലാതെ അങ്ങനെ പോകാൻ പാടില്ലല്ലോ. അതിന്റെ പേരിൽ അന്ന് കുറേ വഴക്ക് കിട്ടി. അത് ഞാൻ ചെയ്ത തെറ്റുകളിൽ ഒന്നുമാത്രമാണത്. എന്നെ പഠിപ്പിച്ച ടീച്ചർമാർക്കെല്ലാം എന്നെ നന്നായിട്ട് അറിയാമായിരുന്നു. അന്നുമുതലേ ഞാൻ വായാടിയും കുസൃതിയുമൊക്കെ ആയിരുന്നു എന്ന് റിമി ടോമി വ്യക്തമാക്കുന്നു.

Advertisement