മലയാളികൾക്ക് ഏറെ സുപരിചിതനായ ബിജെപി നേതാവും സിനിമാ സീരിയൽ നടനും ആണ് കൃഷ്ണകുമാർ. സീരിയൽ രംഗത്ത് നിന്നും സിനമയിലേക്ക് വന്ന കൃഷ്ണ കുമാർ ആദ്യ കാലത്ത ദൂരദർശനിലെ ന്യൂസ് റീഡർ കൂടി ആയിരുന്നു. കൃഷ്ണ കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്.
സിന്ധു ആണ് അദ്ദേഹത്തിന്റെ ഭാര്യ. നാല് പെൺമക്കളാണ് അദ്ദേഹത്തിന് ഉള്ളത്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് മക്കൾ. മക്കൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. മലയാള സിനിമ മേഖലയിൽ തന്റെതായ ഇടം കൈവരിച്ച താരമാണ് മൂത്ത മകൾ അഹാന കൃഷ്ണ.
ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. 2014 ഇൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അഹാന തന്റെ അഭിപ്രായങ്ങൾ പറയുന്നതിൽ മടിക്കാറില്ല.
അതുകൊണ്ട് തന്നെ സൈബർ വിമർശനങ്ങളും ഏറെയാണ്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്റർ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ അടിയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. അഹാനയുടെ സഹോദരിമാരായ ഇഷാനിയും ഹൻസികയും സിനിമയിൽ അഭിനയിച്ചിട്ടുള്ളവരാണ്.
നടനായും രാഷ്ട്രീയ പ്രവർത്തകനായും സജീവമായ കൃഷ്ണകുമാർ കാശ്മീരം എന്ന രാജീവ് അഞ്ചൽ സുരേഷ് ഗോപി ചിത്രത്തിലൂടെ ആണ് വെള്ളിത്തിരയിൽ എത്തിയത്. നായകൻ വില്ലൻ സഹനടൻ എന്നിങ്ങനെ നിരവധി വേഷങ്ങളിൽ കൃഷ്ണ കുമാർ തിളങ്ങിട്ടുണ്ട്. കൃഷ്ണ കുമാറിന്റെ തിരക്കുകൾക്കിടയിൽ നാല് പെൺ മക്കൾക്കും പിന്തുണ നൽകി എപ്പോഴും കൂടെ ഉണ്ടായിരുന്നത് ഭാര്യ സിന്ധു ആയിരുന്നു.
സിന്ധുവും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. കൃഷ്ണ കുമാറിന്റേതും സിന്ധുവിന്റേതും പ്രണയ വിവാഹം ആയിരുന്നു. ഇപ്പോൾ ഇതാ ഇരുവരുടേയും വിവാഹം അതിവേഗത്തിൽ നടക്കാൻ കാരണക്കാരനായത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മുകേഷ്. അഹാന മുകേഷിന്റെ യുട്യൂബ് ചാനലിൽ അതിഥിയായി വന്നപ്പോഴാണ് രസകരമായ പഴയ സംഭവം മുകേഷ് അഹാനയോട് പറഞ്ഞത്.
സൈന്യത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്ത് ആയിട്ടാണ് നടന്നത്. മമ്മൂക്കയും എല്ലാവരുമുണ്ട്. ഷൂട്ടിങ് നടക്കുമ്പോൾ ആൾക്കൂട്ടത്തിന് ഇടയിൽ അപ്പ ഹാജയയേയും കൃഷ്ണ കുമാറിനേയും കണ്ടു. ഞാൻ രണ്ടുപേരെയും വിളിച്ച് വിശേഷം തിരിക്കി. രണ്ടുപേരുടെ മുഖത്തും ഒരു വിഷമം കാണുന്നുണ്ട്. കാര്യം ചോദിച്ചപ്പോഴാണ് അറിഞ്ഞത് കൃഷ്ണ കുമാറിനൊപ്പം കാമുകിയുമുണ്ട് വണ്ടിയിൽ ഇരിക്കുക ആണെന്ന്.
രണ്ടുപേരും ഏറെനാളായി പ്രണയിക്കുകയാണ് പക്ഷെ കാമുകിയുടെ വീട്ടുകാർക്ക് ആ വിവാഹത്തോട് താൽപര്യമില്ല. അതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച കൃഷ്ണ കുമാർ അപ്പ ഹാജയെ കാണാൻ വന്നതാണ്. കഥകൾ കേട്ടുകൊണ്ട് ഇരിക്കുമ്പോൾ മമ്മൂക്ക വന്നു. മമ്മൂക്കയോടും കാര്യങ്ങൾ വിശദീകരിച്ചു. എല്ലാം കേട്ട ശേഷം മമ്മൂക്ക കൃഷ്ണ കുമാറിനോട് പറഞ്ഞു.
നീ പ്രണയിക്കുന്നത് തെറ്റല്ല. പ്രണയിച്ച കുട്ടിയെ തന്നെ വിവാഹം ചെയ്യുകയും വേണം. പക്ഷെ ഇപ്പോൾ നിന്റെ കൈയ്യിൽ അവളെ പോറ്റാനുള്ള വകുപ്പുണ്ടോ അവളെ നിനക്ക് നന്നായി നോക്കാൻ പറ്റുമോ അതുകൊണ്ട് നീ കുറച്ച് കൂടി ക്ഷമിച്ച് നിൽക്ക്. അപ്പോഴേക്കും നീ സിനിമയിൽ നല്ല സ്ഥാനത്തെത്തും. അപ്പോൾ വിവാഹം കഴിക്കാം. അല്ലെങ്കിൽ രണ്ടുപേരും പിന്നീട് ഈ ബന്ധത്തിൽ ദുഖിക്കും.
മമ്മൂക്കയുടെ ഉപദേശം കേട്ട ശേഷം ബുദ്ധിവന്ന കൃഷ്ണകുമാർ സെറ്റിലായിട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ കാമുകിക്കൊപ്പം തിരികെ പോയി എന്ന് മുകേഷ് പറഞ്ഞു. അച്ഛന്റെ പഴയ കഥകൾ കേട്ട് ആകാംഷയിലായ അഹാന മുകേഷ് പറഞ്ഞ് നിർത്തിയപ്പോൾ ചോദിച്ച ചോദ്യം എന്നിട്ട് അച്ഛൻ ആ പെൺകുട്ടിയെ തോച്ചോ എന്നതായിരുന്നു.
പെൺകുട്ടിയുടെ പേര് മുകേഷ് വെളിപ്പെടുത്താതും അഹാനയുടെ ആകാംക്ഷ കൂട്ടി. മുകേഷ് കഥയുടെ ബാക്കി ഭാഗം പറയാൻ തുടങ്ങി. കൃഷ്ണ കുമാർ പോയശേഷം ഷൂട്ടിങ് പൂർത്തിയാക്കി ഞങ്ങൾ തിരികെ ഹോട്ടലിൽ പോയി വിശ്രമിച്ചു. പിറ്റേന്ന് രാവിലെ ഒരു ഫോൺ കോൾ വന്നു. അപ്പ ഹാജയായിരുന്നു ലൈനിൽ കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത്.
മമ്മൂക്ക ഉപദേശിച്ച് മനംമാറ്റി വിട്ട കൃഷ്ണ കുമാറും കാമുകി സിന്ധുവും രജിസ്റ്റർ വിവാഹം ചെയ്യാൻ പോവുകയാണെന്ന്.
മമ്മൂക്കയുടെ ഉപദേശം കേട്ട് കൃഷ്ണ കുമാറിന്റെ മനം മാറിയാലോയെന്ന് കരുതി കാമുകി സിന്ധു നിർബന്ധിച്ചതിനാൽ അണ് പിറ്റേ ദിവസം തന്നെ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചത്.
സംഭവം അറിഞ്ഞ ഞാൻ ഉടൻ തന്നെ ഉറങ്ങി കിടന്ന മമ്മൂക്കയെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. എല്ലാം കേട്ട് നിൽക്കുന്ന മമ്മൂക്കയോട് ഞാൻ പറഞ്ഞു. ഇതുപോലെ ഉപദേശം തേടി മൂന്ന് പേർ കൂടി താഴെ വന്ന് നിൽക്കുന്നുണ്ട് കാണാൻ സമയമുണ്ടാകുമോയെന്ന്. ഞാൻ കളിയാക്കുന്നത് കേട്ടതും മമ്മൂക്ക വാതിൽ കൊട്ടിയടച്ച് റൂമിലേക്ക് കയറിപ്പോയി.
പിന്നേയും പല സന്ദർഭങ്ങളിൽ ഞാൻ മമ്മൂക്കയെ ഇത് പറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു. തനിക്ക് ഈ കഥകൾ അറിയില്ലായിരുന്നു എന്നും സൈന്യത്തിന്റെ സെറ്റിൽ പോയിട്ടുണ്ട് എന്ന് മാത്രമാണ് അമ്മ തങ്ങളോട് പറഞ്ഞിട്ടുള്ളത് എന്നും അഹാനയും വ്യക്തമാക്കി.