അഭിനയ രംഗത്തേക്ക് ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശാലിനി. എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് എന്ന സിനിമയി മാമാട്ടി എന്ന ഒറ്റകഥാപാത്രത്തിലൂടെ തന്നെ ബേബി ശാലിനി മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയിരുന്നു. ബാലതാരത്തിൽ നിന്നും നായികയായി എത്തിയപ്പോഴും ഇരുകൈയ്യും നീട്ടിയാണ് താരത്തെ ആരാധകർ സ്വികരിച്ചത്.
മലയാളത്തിന് പുറമേ തമിഴകത്തും താരത്തിന് ആരാധകർ ഏറെയായിരുന്നു. അതേ സമയം തമിഴകത്തിന്റെ സൂപ്പർതാരം തല അജിത്തിനെ ആയിരുന്നു ശാലിനി വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. വെള്ളിത്തിരയിൽ ജോഡികൾ ആയ ഇരുവരും ജീവിതത്തിലും ഒന്നിച്ചത് ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി ഇപ്പോൾ.
2000 ഏപ്രിൽ 24നാണ് ഇവർ വിവാഹിതരായത്. എന്നാൽ രണ്ടുപേരും വ്യത്യസ്ത മതത്തിൽ പെട്ടവരായിരുന്നതിനാൽ രണ്ടു മതത്തിന്റെ രീതിയിലും വിവാഹചടങ്ങുകൾ നടത്തി . ബ്രാഹ്മണനായ അജിത്തും ക്രിസ്ത്യൻ പെൺകുട്ടി ശാലിനിയുടെയും വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. കുഞ്ചാക്കോ ബോബനും ദളപതി വിജയിയും ഉൾപ്പടെ സൗത്ത് ഇന്ത്യയിലെ താരങ്ങളെല്ലാം വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. രണ്ട് മക്കൾ ഉള്ള ഇവർക്ക് അച്ഛനും അമ്മയും രണ്ട് മതത്തിൽ ഉള്ളത് കൊണ്ട് മക്കൾക്ക് പ്രത്യേക മതം ഒന്നും ഇല്ലാതെ അന്ന് വളർത്തുന്നത്.
അമർക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ നേരിൽ കണ്ടു പരിചയപ്പെട്ടത്.
മലയാളത്തിലെ സൂപ്പർഹിറ്റായ അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്ക് മര്യാദൈ എന്ന ചിത്രത്തിന് ശേഷം പ്ലസ് ടു പരീക്ഷയ്ക്കായുള്ള ഒരുങ്ങുകയായിരുന്നു ശാലിനി. ഈ സമയത്തായിരുന്നു അമർക്കളം എന്ന അജിത് ചിത്രത്തിനായി താരത്തെ സംവിധായകൻ സമീപിച്ചത്.
പരീക്ഷ സമയമായതിനാൽ സിനിമയിൽ അഭിനയിക്കാൻ ഇല്ല എന്നായിരുന്നു ശാലിനിയുടെ മറുപടി. ശാലിനി സിനിമ നിരസിച്ചു എന്നറിഞ്ഞതിന് പിന്നാലെയായാണ് താരത്തെ അജിത്ത് വിളിച്ചത്. തീരുമാനത്തെക്കുറിച്ച് ഒന്നൂടെ ചോദിക്കുക യായിരുന്നു താരം. പരീക്ഷയ്ക്ക് ശേഷമേ സിനിമ ചിത്രീകരിക്കുന്നുള്ളൂവെന്ന് അജിത്തും സംവിധായകനും ഉറപ്പ് നൽകിയതോടെ ശാലിനി സിനിമയ്ക്ക് ഡേറ്റ് നൽകി. ചിത്രീകരണം നടക്കുമ്പോൾ ശാലിനിക്ക് പ, രിക്ക് പറ്റിയതിൽ വലിയ സങ്കടമായിന്നരു അജിത്തിന്. ഇതിന്റെ പേരിൽ നിരവധി തവണ അജിത്ത് ശാലിനിയോട് ക്ഷമ ചോദിച്ചിരുന്നു. ഇതാണ് പ്രണയത്തിന് തുടക്കമിട്ടത്.
അന്ന് തനിക്ക് ചുരുണ്ട മുടിയായിരുന്നുവെന്നും അത് തനിക്ക് ചേരില്ലെന്ന് അജിത്ത് പറഞ്ഞതായും ശാലിനി ഓർത്തെടുക്കുന്നു. ആ കമന്റ് കേട്ടതോടെ തന്റെ മുഖം വല്ലാതായിരുന്നു. വിജയിയുടെ നായികയായ കാതലുക്ക് മര്യാദയിലെ ലുക്ക് നന്നായിരുന്നുവെന്ന് അജിത് പറഞ്ഞപ്പോൾ ആ സംസാരത്തിലെ ആത്മാർത്ഥതയാണ് തന്നെ സ്പർശിച്ചതെന്ന് ശാലിനി പറഞ്ഞിരുന്നു.
അമർക്കളം റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ ഇവരുടെ പ്രണയം പ്രേക്ഷകർക്കിടയിൽ പരന്നിരുന്നു. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത് ശാലിനിയായിരുന്നു. കുടുംബവും അഭിനയവും ഒരുപോലെ കൊണ്ടുപോവാൻ തനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയായിരുന്നു ശാലിനി അഭിനയ ജീവിതത്തിൽ നിന്നും മാറിനിന്നത്. എങ്കിലും അജിത്തിന്റെ ചലച്ചിത്ര ജീവിതത്തിൽ സപ്പോർട്ടുമായി ശാലിനി ഇപ്പോഴും കൂടെയുണ്ട്.
അജിത്താകട്ടെ ശാലിനിയെ വീട്ടിലിരിക്കാൻ അനുവദിക്കാതെ ഇഷ്ടവിനോദമായ ബാറ്റ്മിൻഡൺ പരിശീലിപ്പിച്ചു. ഇതിൽ സ്റ്റേറ്റ് ലെവൽ ചാമ്പ്യനാകാനും ശാലിനിക്ക് സാധിച്ചു. മാത്രമല്ല എന്ത് തീരുമാനം എടുക്കാനുള്ള അനുവാദം ഭാര്യ എന്ന നിലയിൽ ശാലിനി തന്നിട്ടുണ്ടെന്നും ശാലിനിയുടെ വാക്കുകൾക്ക് താൻ വിലകൽപ്പിക്കുന്നുണ്ടെന്നും തല അജിത്ത് വ്യക്തമാക്കിയിരുന്നു.
രണ്ട് കുട്ടികളാണ് ഇവർക്ക് അനൗഷ്‌കയും അദ്വൈകും. കുട്ടിത്തല എന്നാണ് അദ്വൈകിനെ ആരാധകർ ഓമനിച്ചു വിളിക്കുന്നത്. അതേസമയം അച്ഛനും അമ്മയും രണ്ട് മതത്തിൽ പെട്ടവരായത് കൊണ്ട് തന്നെ, ഒരു മതവും അനുസരിച്ച് വളർത്തില്ലെന്നും എന്നാൽ രണ്ട് മതത്തിലെയുംനല്ല കാര്യങ്ങൾക്ക് അവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കും പിന്നീട് അവർ തീരുമാനിക്കട്ടെയെന്നാണ് ശാലിനി ഒരിക്കൽ പറഞ്ഞത്.
ദീപാവലി മുതൽ ക്രിസ്മസ് വരെ ഇവരുടെ വീട്ടിൽ ആഘോഷിക്കാറുണ്ട്. പള്ളികളിലും അമ്പലത്തിലും മാറി മാറി പോകാറുമുണ്ടെന്നും ശാലിനി പറഞ്ഞു. അതേസമയം പ്രണയിച്ച് വിവാഹിതരായ ഇവരെ മാതൃകദമ്പതികളായാണ് പലരും വിശേഷിപ്പിക്കുന്നത്. സിനിമാഭിനയം അവസാനിപ്പിച്ചതിൽ തനിക്ക് ഒരു തരത്തിലുമുള്ള നഷ്ടബോധവുമില്ലെന്നും ശാലിനി വെളിപ്പെടുത്തിയിരുന്നു.
അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് താൻ തീരുമാനിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് അഭിനയം നിർത്താമെന്ന് തീരുമാനിച്ചതെന്നും ശാലിനി വ്യക്തമാക്കിയിരുന്നു. സിനിമ ഉപേക്ഷിച്ചതിൽ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയിൽ നിന്ന് കിട്ടിയതിനേക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ട്, ശാലിനി പറഞ്ഞു.
പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്ടങ്ങൾക്കോ ആഗ്രഹങ്ങൾക്കോ അജിത്ത് ഒരിക്കലും എതിരുപറയാറില്ല. അതുപോലെ തന്നെയാണ് ഞാനും അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്ക് എതിരായി ഞാനും ഒന്നും പറയാനോ പ്രവർത്തിക്കാനോ ഇല്ല. വീണ്ടും സിനിമയിൽ സജീവമാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളിലൊന്നാണ്. എന്നാൽ അത് സാധ്യമാണെന്ന് തനിക്ക് തോന്നുന്നില്ല, ശാലിനി പറഞ്ഞു.
പല നടിമാരും വിവാഹശേഷവും മക്കൾ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം വീണ്ടും സിനിമയിലേക്ക് വരികയാണെങ്കിൽ അത് സന്തോഷകരമായും സംതൃപ്തിയോടെയും പോകുന്ന കുടുംബ ജീവിതത്തെ ബാധിക്കാൻ ഇടയുണ്ട്, ശാലിനി പറയുന്നു.
വിവാഹശേഷം ചെന്നൈയിൽ സ്ഥിരതാമസമാണെങ്കിലും കേരളവുമായുള്ള ബന്ധം വിട്ടുപോയിട്ടില്ലെന്നും താരം പറയുന്നു. കേരളത്തോടുള്ള ബന്ധം വിട്ടുപോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ചേട്ടൻ, അച്ഛൻ, അമ്മ, അനിയത്തി എല്ലാവരും ചെന്നൈയിൽ തന്നെയാണ്.
കേരളത്തിലുള്ള ബന്ധുക്കളുടെ വിശേഷങ്ങളിൽ പങ്കെടുക്കാൻ ഞങ്ങൾ വരാറുണ്ട്. ചെന്നൈയിൽ സെറ്റിൽ ആയി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാൻ, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം ആഘോഷിക്കാറുണ്ട്. തമിഴ്‌നാടിന്റെ ആഘോഷങ്ങളായ ദീപാവലിയും പൊങ്കലും അതുപോലെ തന്നെ ആഘോഷിക്കും എന്നും ശാലിനി പറഞ്ഞിരുന്നു.