കണ്ണപ്പൻ മൊതലാളിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദാസപ്പൻ മൊതലാളിയുടെ; സുരേഷ് ഗോപിക്ക് ലാലിന്റെ വെറൈറ്റി പിറന്നാൾ ആശംസ

102

മലയാള സിനിമയിലെ സൂപ്പർതാരവും ബിജെപിയുടെ രാജ്യ സഭാ എംപിയുമായ സുരേഷ് ഗോപി ഏവർക്കും പ്രിയപ്പെട്ട താരമാണ്. മികച്ച ഒരു മനുഷ്യ സ്‌നേഹി കൂടിയായ സുരേഷ് ഗോപി മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ ഉള്ള താരമാണ്.

അതേ സമയം സുരേഷ് ഗോപിയുടെ 63ാം പിറന്നാൾ ആയിരുന്നു ജൂൺ 23ന്. നിരവധി ആരാധകരും സഹതാരങ്ങളും അദ്ദേഹത്തിന് ആശംസ നേർന്ന് എത്തിയിരുന്നു. അതേ സമയം സുരേഷ് ഗോപിക്ക് വെറൈറ്റി പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടാണ് നടനും സംവിധായകനുമായ ലാൽ എത്തിയത്. ഇരുവരും ഒരുമിച്ചഭിനയിച്ച തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു ലാലിന്റെ ആശംസ.

Advertisements

കണ്ണപ്പന് ദാസപ്പന്റെ പിറന്നാൾ ആശംസകൾ എന്ന് പറഞ്ഞാണ് ലാൽ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ ഫോട്ടോയും ചേർത്ത് തന്റെ ഫേസ്ബുക്കിലൂടെയാണ് ലാൽ ആശംസയുമായി എത്തിയത്. റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2000 ൽ പുറത്തിറങ്ങിയ മെഗാഹിറ്റ് സിനിമയായിരുന്നു തെങ്കാശിപട്ടണം. സുരേഷ് ഗോപിക്കും ലാലിനും പുറമേ ദിലീപ്, സംയുക്ത വർമ്മ, കാവ്യ മാധവൻ, സലീം കുമാർ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു

അതേ സമയം നേരത്തേ സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. വൈകാരികമായ കുറിപ്പിലൂടെയാണ് ഷാജി കൈലാസ് പിറന്നാൾ ആശംസകൾ നേർന്നത്. താൻ ആദ്യമായി സംവിധാനം ചെയ്ത ന്യൂസ് എന്ന ചിത്രത്തിന്റെ കഥ എഴുതുമ്പോൾ തന്നെ അതിലെ ഋഷി മേനോൻ എന്ന നായക കഥാപാത്രമായി ഉദ്ദേശിച്ചിരുന്നത് സുരേഷ്‌ഗോപിയെ ആയിരുന്നുവെന്ന് ഷാജി കൈലാസ് ഫേസ്ബുക്കിൽ എഴുതി.

തനിക്ക് നല്ലൊരു സുഹൃത്തും സഹോദരനുമാണ് സുരേഷ് ഗോപിയെന്നും തുടർച്ചയായ ഹിറ്റ് സിനിമകൾ കൊണ്ട് തന്റെ കരിയറിനെ ഇത്രയധികം ഉയർത്തിക്കൊണ്ടുവന്ന മനുഷ്യനാണ് സുരേഷ് ഗോപിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അയാളിലെ മികച്ച നടനെക്കാൾ എന്നെ എന്നും ആകർഷിച്ചത് അയാളിലെ നല്ല മനുഷ്യൻ ആണ്. സുരേഷിന്റെ കരിയറിൽ ഒരുപാട് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാൾ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടി ഘോഷിക്കാതെ അയാൾ നിരന്തരം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ നിരവധിയാണ്.

അതിന്റെ ഗുണഭോക്താക്കൾ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിർപ്പുകൾ കൊണ്ട് വ്യക്തി ആക്ഷേപകങ്ങൾക്കു പലരും മുതിർന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത് എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകൾ.

1959 ജൂൺ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപി ജനിച്ചത്. 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. 1986 ൽ മോഹൻലാൽ ചിത്രം രാജാവിന്റെ മകനിൽ മോഹൻല്ലാന്റെ സഹായിയായ കഥാപാത്രമായി സുരേഷ് ഗോപി എത്തി. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മമ്മൂട്ടി ചിത്രം പൂവിനു പുതിയൊരു പൂന്തെന്നൽ സുരേഷ് ഗോപി വില്ലൻ വേഷം അവതരിപ്പിച്ചു. പിന്നീട് നായകനായി നിരവധി സിനിമകളിൽ അഭിനയിച്ചു. പൊലീസ് വേഷങ്ങളിൽ സുരേഷ് ഗോപി ഏറെ തിളങ്ങിയരുന്നു. 1994ൽ പുറത്തിറങ്ങിയ കമ്മീഷണർ ആണ് സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയത്തിയത്. അതിന് മുമ്പ് തലസ്ഥാനം എന്ന സിനിമയിലൂടെ അദ്ദേഹം സൂപ്പർതാരമായി മാറിയിരുന്നു.

തലസ്ഥാനം, 1921, ഏകലവ്യൻ, ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ്, കാശ്മീരം, യുവതുർക്കി, ലേലം, ഗുരു, വാഴുന്നോർ, സമ്മർ ഇൻ ബത്ലഹേം, രക്തസാക്ഷികൾ സിന്ദാബാദ്, എഫ്ഐആർ, ക്രൈം ഫയൽ, സത്യമേവ ജയതേ, തെങ്കാശിപ്പട്ടണം, ഭരത്ചന്ദ്രൻ ഐപിഎസ്, ദി ടൈഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നായകനായി. 1997 ൽ കളിയാട്ടം എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ അവാർഡ് നേടി.

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് ആണ് സുരേഷ് ഗോപിയുടെതായി അവസാനം പുറത്തിറങ്ങിയ സിനിമ. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ സുരേഷ് ഗോപി ചിത്രം.

Advertisement