ഏറെ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർനായികയാണ് താരസുന്ദരി നടി ജാക്വിലിൻ ഫെർണാണ്ടസ്.
തിളങ്ങുന്ന ചർമവും സുന്ദരമായ മുടിയുമാണ് ജാക്വിലിനെ ഏറെ ആകർഷകയാക്കുന്നത്. ഇതിനോടകം തന്നെ ബോളിവൂഡിൽ തന്റെ സ്ഥാനം ഉറപ്പിച്ച താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ്.
അതേ സമയം പ്രഭാസ് ചിത്രം ആയ സഹോയിൽ ഒരു ഗ്ലാമർ ഗാനം അവതരിപ്പിച്ചു ഈ താര സുന്ദരി തെലുങ്കിലും ആരാധകരെ നേടിയെടുത്തു. ഇപ്പോഴിതാ പുതിയ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി ജാക്വിലിൻ തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്.
പവൻ കല്യാണിന്റെ നായികയായിട്ടാണ് താരം എത്തുന്നത്. അതേ സമയം താരത്തെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ കാമുകന്റെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടി 175 കോടി രൂപ മുടക്കി ഒരു ബംഗ്ലാവ് ജാക്വിലിൻ വാങ്ങിയെന്നാണ് ബി ടൗണിൽ നിന്നുമുള്ള പുതിയ റിപ്പോർട്ടുകൾ.
മുബൈയിൽ ആണ് ജാക്വിലിൻ ഈ ബംഗ്ലാവ് വാങ്ങിയിരിക്കുന്നത്. ഇതിന്റെ ഇന്റീരിയൽ വർക്കുകളിൽ താരത്തിന്റെ ആവിശ്യപ്രകാരം മാറ്റം വരുത്തുന്ന ജോലികൾ നടക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു പ്രമുഖ ബിസ്സിനസുകാരനുമായി ജാകിലിൻ പ്രണയത്തിൽ ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
ഉടൻ തന്നെ കാമുകന്റെ കൂടെ താരം ബംഗ്ലാവിലേക്ക് താമസം മാറും എന്നും തന്റെ കാമുകന്റെ കൂടെ കൂടുതൽ സ്വകാര്യ നിമിഷങ്ങൾ പങ്കുവെയ്ക്കാനാണ് ഈ ഒരു ബംഗ്ലാവ് വാങ്ങിയതെന്നും ജാക്വിലിൻ പറഞ്ഞതായി ബി ടൗൺ പാപ്പരാസി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്
അതേസമയം നേരത്തെ ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ കൂടെയുള്ള ജീവനക്കാരനാണ് ദസറ ദിനത്തിൽ സർപ്രൈസ് സമ്മാനം നൽകി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ദസറ ആഘോഷ വേളയിലാണ് ജാക്വിലിൻ ജീവനക്കാരന് കാർ സമ്മാനിച്ചത്. ജാക്വിലിൻ ബോളിവുഡിൽ അരങ്ങേറിയ കാലം മുതൽ താരത്തിനൊപ്പമുള്ള ജീവനക്കാരനാണ് ദസറ പ്രമാണിച്ച് താരം വമ്പൻ സമ്മാനം നൽകിയിരിക്കുന്നത്.