മലയാള സിനിമയിലെ ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. ഇതിനോടകം നിരവധിി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ ഹണി റോസിന് കഴിഞ്ഞു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നിൽക്കുകയാണ്. ബോൾഡ് ആയ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറിൽ വഴിത്തിരിവായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.
മോഡേൺ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹണി. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. ഹണിറോസ് അഭിനയിച്ച ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും നേരിട്ട സിനിമയായിരുന്നു ചങ്ക്സ്.
ഒമർ ലുലുവിന്റെ സംവിധാനത്തിൽ കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു കോമഡി ചിത്രമായിരുന്നു ചങ്ക്സ്. ചിത്രത്തിൽ ഗ്ലാമറായിട്ടാണ് താരം എത്തിയത്. മുമ്പ് ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചങ്ക്സ് എന്ന ചിത്രത്തെ കുറിച്ച് ഹണി പറഞ്ഞ വാക്കുകൾ ഇങ്ങനെ;
ഞാൻ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്സ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു. ഞാൻ ഓവർ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലർ പറഞ്ഞത്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകൾ വന്നിരുന്നു.
ചങ്ക്സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങൾ ഞാൻ വേണ്ടായെന്ന് വച്ചു. തീയേറ്ററിൽ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹമാധ്യമങ്ങളിൽ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. ഡയലോഗുകളിലെ കുഴപ്പം, ഓവർ ഗ്ലാമർ.
ഫാമിലി ഓഡിയൻസ് നന്നായി എൻജോയ് ചെയ്തുവെന്നാണ് ഞാൻ അറിഞ്ഞത്. മറ്റുഭാഷകളിൽ എത്ര ഗ്ലാമറസായാലും ഡയലോഗുകൾ ഉണ്ടായാലും മലയാളികൾക്ക് കുഴപ്പമില്ല. സിനിമ ആസ്വദിച്ചിട്ട് സോഷ്യൽ മീഡിയയിൽ കുറ്റം പറയുന്നവർ ആണെന്നും ഹണി പറഞ്ഞിരുന്നു.