ഹിറ്റ് മോക്കർ ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങി നീലത്താമര എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് അരങ്ങേറിയ നടിയാണ് അർച്ചന കവി. ഈ സിനിമ പുറത്തിറങ്ങും മുമ്പേ തന്നെ അനുരാഗ വിലോചനനായി എന്ന ഗാനം കേരളമാകെ തരംഗമായി മാറിയിരുന്നു. പാട്ടും അർച്ചനയും ഒരുപോലെ ആരാധകരുടെ മനസിലേക്ക് കടന്നു കൂടുകയായിരുന്നു.
കുഞ്ഞിമാളു എന്ന നായികാ കഥാപാത്ര മായിട്ടാണ് അർച്ചന കവി എത്തിയത്. പിന്നീട് നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അർച്ചന കവി അഭിനയിച്ചു. ഡൽഹിയിൽ ജനിച്ചു വളർന്ന മലയാളി പെൺകുട്ടി പിന്നീട് മലയാള സിനിമയുടെ സ്വന്തമായി മാറുകയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം അടുത്തകാലത്ത് വെബ് സീരീസിലൂടെ വീണ്ടും ആരാധകരുടെ മുന്നിൽ എത്തിയിരുന്നു.
അതേസമയം അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷം അർച്ചന അഭിനയത്തിൽ അത്ര സജീവം മായിരുന്നില്ല. വിവാഹ ശേഷം ഏറെ നാളുകളായി സിനിമാരംഗത്ത് നിന്നു വിട്ട് നിൽക്കുകയായിരുന്നു അർച്ചന കവി. ന്നൊൽ താരം അടുത്തിടെ ഒരു കിടിലൻ വെബ് സീരീസുമായി തിരിച്ചെത്തിയിരുന്നു. ഒരു ബ്ലോഗറും വ്‌ളോഗറും കൂടിയായ താരം നാലു വർഷം മുൻപ് 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതർ ആകുന്നത്.
പ്രമുഖ കൊമേഡിയൻ കൂടിയാണ് അബീഷ് മാത്യു. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്തിടെയാണ് ഇരുവരും വിവാഹ ബന്ധം വേർെടുത്തി എന്ന വാർത്തകൾ പുറത്തു വന്നത്.
ഇപ്പോഴിതാ വിവാഹ ശേഷം സിനിമ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന അർച്ചന ഇപ്പോൾ വിവാഹ മോചനത്തിന് ശേഷം സീരിയലിലൂടെ മടങ്ങിയെത്തുകയാണ്. സന്തോഷ വാർത്ത അർച്ചന കവി അറിയിച്ചത് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്. ടിവിയിൽ നിന്നാണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്, തിരിച്ച് പുതിയ സംരംഭത്തിനായി പകുന്നതിൽ സന്തോഷമുണ്ട്.
നിങ്ങളുടെ വീടുകളിലേക്ക് ഞാൻ ഉടൻ വരുന്നു. നിങ്ങളുടെ കുടുംബത്തിലെ ഒരു ഭാഗമായി എന്നെ കരുതും എന്ന് പ്രതീക്ഷിയ്ക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് അർച്ചനയുടെ ഇൻസ്റ്റഘ്രാം പോസ്റ്റ്. മഴവിൽ മനോരമയിലെ സീരിയൽ ആണ് എന്ന് ഹാഷ് ടാഗിലൂടെയും നടി അറിയിച്ചു. ജുവൽ മേരി, ശ്രുതി മേനോൻ തുടങ്ങിയവർ ആശംസയുമായി കമന്റ് ബോക്സിൽ എത്തി.
യെസ് ഇന്ത്യാവിഷനിൽ ഇന്റൻഷിപ്പ് ചെയ്യുകയും, പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുകയും ചെയ്തു. തുടർന്ന് അതേ ചാനലിലെ ബ്ലഡി ലവ് എന്ന പരിപാടിയിൽ അവതാരികയായി എത്തിയപ്പോഴാണ് ലാൽ ജോസ് ശ്രദ്ധിച്ചത്. തുടർന്ന് നീലത്താമര എന്ന ചിത്രത്തിലൂടെ അർച്ചനയെ സിനിമാ ലോകത്തേക്ക് കൊണ്ടു വരികയായിരുന്നു.
ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകരണം ലഭിച്ചു എങ്കിലും അത് തുടർന്ന് കൊണ്ട് പോകാൻ അർച്ചന കവിയ്ക്ക് സാധിച്ചില്ല. മമ്മി ആന്റ് മി, ബെസ്റ്റ് ഓഫ് ലക്ക്, സ്പാനിഷ് മസാല, അഭിയും ഞാനും, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ നായികയായും സഹനായികയായും അർച്ചന കവി എത്തി. 2015 ൽ ആണ് അർച്ചന കവിയുടെ വിവാഹം നടന്നത്.
കുടുംബ സുഹൃത്തും ചെറുപ്പം മുതലേ അറിയാവുന്നവരും ആയിരുന്നു അബീഷ് മാത്യുവും അർച്ചന കവിയും. ഉറ്റ സുഹൃത്തിനെ വിവാഹം ചെയ്തതിനെ കുറിച്ച് അർച്ചനയും വാചാലയായിരുന്നു. എന്നാൽ ആ ബന്ധം 2021 ൽ വേർപിരിഞ്ഞു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്ന അർച്ചന കവി യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയയിലും സജീവമായിരുന്നു.
യാത്രാ വ്ളോഗുകൾ എല്ലാം വളരെ പെട്ടന്ന് ശ്രദ്ധിയ്ക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം സാമൂഹിക കാര്യങ്ങളിലും നിരന്തരം പ്രതികരിക്കുമായിരുന്ന അർച്ചന കവിയാണ് ഇപ്പോൾ ടെലിവിഷൻ സീരിയലിലൂടെ തിരിച്ചെത്തുന്നത്.