രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡസ്‌കിൽ കിടന്നുറങ്ങുമായിരുന്നു, ജീവിക്കാൻ വഴിയില്ലായിരുന്നു, ബാല വിവാഹമായിരുന്നു: തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു

14311

മലയാള സിനിമയിൽ സഹനടിയായും അമ്മനടിയായും ചേച്ചിയായും ഒക്കെ തിളങ്ങിയ താരമാണ് നടി പൊന്നമ്മ ബാബു. സിനിമയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട താരമാണ് പൊന്നമ്മ ബാബു. നാടകരംഗത്ത് നിന്നാണ് അവർ സിനിമയിലെത്തിയത്. അമ്മയായും ചേച്ചിയായും നെഗറ്റീവ് ഷേഡുളള മറ്റു കഥാപാത്രങ്ങളും നടിയുടെ കരിയറിൽ പുറത്തിറങ്ങി. കോമഡി വേഷങ്ങളും അമ്മകഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന നടിയാണ് പൊന്നമ്മ ബാബു.

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുളള സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിൽ പ്രധാന്യമുളള റോളുകൾ പൊന്നമ്മ ബാബു ചെയ്തു. സീരിയസ് റോളുകൾക്കൊപ്പം ഹാസ്യവേഷങ്ങളും ചെയ്ത് നടി പ്രേക്ഷക പ്രശംസ നേടി. തടി കൂടുതലുള്ളതാണ് പൊന്നമ്മയുടെ ഐഡിന്റിറ്റി.

Advertisements

ഇത്രയും തടിയും കൊണ്ട് ജീവിക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചാൽ താൻ സിനിമയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയതെന്ന് പൊന്നമ്മ പറയും. സംവിധായകൻ ലോഹിതദാസിന്റെ നിർദ്ദേശപ്രകാരം ഭക്ഷണം കഴിച്ച് കഴിച്ചാണ് തടി വർദ്ധിപ്പിച്ചത്. പക്ഷേ ആ സിനിമയിൽ അഭിനയിക്കാൻ പറ്റാതെ പോവുകയായിരുന്നു.

വെള്ളിത്തിരയ്ക്ക് പുറമേ മിനിസ്‌ക്രീനിലും സജീവ സാന്നിധ്യമായതോടെ വമ്പൻ ജനപ്രീതി നേടിയെടുത്തു. സ്‌കൂളിൽ പഠിക്കുന്ന കാലത്തേ നാടക ട്രൂപ്പിലേക്ക് എത്തപ്പെട്ടതാണ് പൊന്നമ്മയുടെ ജീവിതം മാറി മറിയാൻ കാരണമായത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നാടകത്തിൽ അഭിനയിച്ച് തുടങ്ങി. ഇപ്പോഴിതാ ആദ്യ നാടകം കഴിഞ്ഞതിന് പിന്നാലെ താനൊരു കുടുംബിനിയായി മാറുകയായിരുന്നു എന്ന് പറയുകയാണ് പൊന്നമ്മ ബാബു.

Also Read
ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അവന് ഓരോ കീമോ എടുക്കുമ്പോഴും ആശ്വാസം നൽകുന്നത് സാന്ത്വനം സീരിയൽ മാത്രമാണ്, ചിപ്പിയുടെ സഹോദരനെ കുറിച്ച് അച്ചു സുഗന്ധ്

മനോരമയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലൂടെയാണ് നാടകട്രൂപ്പിന്റെ മാനേജരായ ബാബുവിനെ വിവാഹം കഴിച്ചതിനെ കുറിച്ചും പിന്നീട് സിനിമയിലും സീരിയലിലുമൊക്കെ സജീവമായതിനെ കുറിച്ചും പൊന്നമ്മ വ്യക്തമാക്കുന്നത്. പാലാ സെന്റ് മേരീസ് സ്‌കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ ആദ്യമായി അഭിനയിക്കുന്നത്.

മുട്ടുപാവാടയിട്ട് നടക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കിൽ കിടന്നുറങ്ങിയത് വീട്ടിൽ ജീവിക്കാൻ മാർഗമില്ലാത്തതു കൊണ്ടായിരുന്നു. ആദ്യ നാടകം കഴിഞ്ഞപ്പോൾ ട്രൂപ്പിലെ മാനേജർ ബാബുച്ചേട്ടൻ തന്നെ കല്യാണം കഴിച്ച കഥയും പൊന്നമ്മ പങ്കുവെച്ചു. അന്നതൊരു ബാല വിവാഹമായിരുന്നു.

പിന്നീട് 18 വർഷം നാടകമഭിനയിച്ചില്ല. പിന്നെ ഇളയ മകൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും സജീവമായത്. ബാബുച്ചേട്ടൻ അപ്പോഴേക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങി. നാടക ട്രൂപ്പ് കൊണ്ട് എന്ത് കിട്ടി എന്ന് തിരക്കു ന്നവരോട് എനിക്ക് പൊന്നമ്മയെ കിട്ടി. ഞങ്ങൾക്ക് മൂന്ന് മക്കളെ കിട്ടി എന്ന് ബാബു പറയാറുണ്ടെന്നും പൊന്നമ്മ പറയുന്നു.

നാടകത്തിന്റെ നല്ല കാലം കഴിഞ്ഞുവെന്ന് പലരും പറഞ്ഞ കാലഘട്ടത്തിൽ ഞങ്ങൾ ട്രൂപ്പ് നിർത്തുന്നത്. ട്രൂപ്പു കൊണ്ടും കടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പൊന്നമ്മ ബാബു പറയുന്നു. നിസാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പടനായകനാണ് പൊന്നമ്മ ബാബുവിന്റെ ആദ്യ സിനിമ. പിന്നെ നിരവധി സിനിമകൾ. എല്ലാവരും നാടകത്തിൽ നിന്ന് സീരിയൽ വഴി സിനിമയിൽ എത്തുമ്പോൾ ഞാൻ സിനിമ വഴി സീരിയലിൽ വന്നതാണെന്ന് പൊന്നമ്മ ബാബു പറയുന്നു.

ജോഷി സാറിന്റെ തന്നെ പതിനേഴ് സിനിമകൾ താൻ ചെയ്തിട്ടുണ്ട്. സിബി സാർ പറഞ്ഞാണ് ലോഹി സാറിനെ കാണാൻ പോവുന്നത്. അതാണ് ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയതെന്നും നടി സൂചിപ്പിക്കുന്നു. ഉദ്യാനപാകലനിൽ ഞാൻ മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിച്ചു. ഭൂതക്കണ്ണാടിയിലും മമ്മൂട്ടിയുടെ ചേച്ചിയാകാൻ വിളിച്ചു.

Also Read
നിന്നോട് ഞാൻ ഒരിയ്ക്കലും അങ്ങനെ ചെയ്യില്ല, കാരണം എനിക്ക് നിന്നെ ഇഷ്ടമാണെന്ന് റിയോസിനോട് ജാസ്മിൻ ; പൊട്ടിക്കരഞ്ഞ് റിയാസ് സമാധാനിപ്പിയ്ക്കാൻ പാട്‌പ്പെട്ട് ജാസ്മിൻ

അൽപം കൂടി തടി കൂട്ടണമെന്ന് ലോഹി സാർ പറഞ്ഞിരുന്നു. ഞാൻ മട്ടൻസൂപ്പ് പരീക്ഷിച്ചു. ഭക്ഷണത്തിൽ അന്നും ഇന്നും നിയന്ത്രണമില്ല. തടി കൂടിയപ്പോൾ സ്‌കൂട്ടറിൽ നിന്ന് മറിഞ്ഞ് വീണ് കൈയ്യെടിഞ്ഞു. അങ്ങനെ ഭൂതക്കണ്ണാടിയിൽ അഭിനയിക്കാനുമായില്ല. തടിയുള്ള പൊന്നമ്മയ്ക്കും ഹ്യൂമറുള്ള പൊന്നമ്മയ്ക്കും സിനിമയിലും സ്റ്റേജിലും നല്ല മാർക്കറ്റുണ്ടായെന്നും നടി വ്യക്തമാക്കുന്നു.

Advertisement