തന്റെ ഭാര്യയാകുമോയെന്ന് ചോദിച്ചെത്തിയ ആളിന് കിടിലൻ മറുപടി കൊടുത്ത് എസ്തർ അനിൽ, വൈറൽ

143

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ അനിൽ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ബാലതാരമായി വേഷമിട്ട എസ്തർ ഇപ്പോൾ നായികമാരുടെ നിരയിലേക്ക് ഉയർന്നിരിക്കുകയാണ്.

ഷെയിൻ നിഗത്തിനെ നായകനാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓൾ എന്ന സിനിമയിൽ എസ്തർ ആയിരുന്നു നായികയായി എത്തിയത്. അതേ സമയം എസ്തറിനെ അറിയാത്ത മലയാളികളുണ്ടാവില്ല. ഒരു താരമെന്ന് നിലയിലല്ല മലയാളികളുടെ സ്വന്തം ജോർജൂട്ടിയുടെ അല്ലെങ്കിൽ ലാലേട്ടന്റെ മകളെപ്പോലെയാണ് മലയാളികൾ എസ്തറിനെ പരിഗണിക്കുന്നത്.

Advertisements

കാരണം ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും ലോകമൊട്ടാകെ ഏറ്റെടുത്ത ചിത്രമാണ്. ദൃശ്യത്തിന്റെ റീമേക്കുകളിലും വേഷമിട്ട എസ്തർ ഇപ്പോൾ ദൃശ്യം 2 ന്റെ റീമേക്കുകളിലും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ എസ്തർ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് എത്താറുണ്ട്.

ഗ്ലാമറസ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന എസ്തറിന് എതിരെ സൈബർ വിമർശനങ്ങളും വരാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംവദിച്ച എസ്തർ നൽകിയ മറുപടികളാണ് ചർച്ചയാകുന്നത്. പ്രായം പോലും നോക്കാതെയാണ് പല തരത്തിലുള്ള കമന്റുകളും ആരാധകർ ഇടുന്നത്.

തന്റെ ഭാര്യയാകുമോയെന്ന ഒരു കമന്റിന് ഇല്ല, ഇത് എന്ത് ചോദ്യമെന്നും എസ്തർ ചോദിക്കുന്നു.
ഇത്രയും ചെറിയ പ്രായത്തിൽ ഇത്തരത്തിലൊരു ചോദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് താരം കരുതിയിരുന്നില്ല.

കൊവിഡ് കാലത്തിന് മുന്നേയുള്ള കോളേജ് കാലം എങ്ങനെയെന്നായിരുന്നു മറ്റൊരു ചോദ്യം. സുഹൃത്തുക്കൾ, ഫെസ്റ്റിവൽ, ഭക്ഷണം അങ്ങനെ നല്ല ഓർമകളായിരുന്നു തന്നെ കരയിക്കല്ലേയെന്നും എസ്തർ ആവശ്യപ്പെടുന്നു.

Advertisement