അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി സ്വിമ്മിങ് പൂളിൽ നടി അനു സിത്താര, കിടിലൻ വീഡിയോ ഏറ്റെടുത്ത് സഹതാരങ്ങളും ആരാധകരും

95

ശാലിനി സൗന്ദര്യമുള്ള നാടൻ പെൺകുട്ടിയായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് അനു സിത്താര. സ്‌കൂൾ കലോൽസവ വേദിയിലെ നൃത്തരംഗത്ത് നിന്നും എത്തി പിന്നിട് മലയാളികളുടെപ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു താരം.

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും വിവാഹിത ആയതിന് ശേഷമാണ് അനു സിത്താര സിനിമയിൽ സജീവമായത്. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ വിഷ്ണു പ്രസാദിനെയാണ് അനുസിത്താര വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.

Advertisements

തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവഹാത്തെ കുറിച്ചുമെല്ലാം പലതവണ അനുസിത്താര വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതേ സമം മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു യുവനടി കൂടിയാണ് അനു സിത്താര.
ബാലതാരമായി അഭിനയിച്ചായിരുന്നു അനു സിത്താരയും സിനിമ ജീവിതത്തിന്റെ തുടക്കം. അനു സിത്താര പിന്നീട് സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്തു.

മികച്ചൊരു ക്ലാസിക്കൽ നർത്തകി കൂടിയായ അനു സിത്താര പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. ഇപ്പോൾ ഈ രണ്ടാം
ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിങ് തിരക്കുകൾ ഒന്നുമില്ലാതെ കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ കളിയുകയാണ് താരം.

ഇതിനിടെ താൻ തടികുറച്ച വിവരം അനു സിത്താര പങ്കുവെച്ചിരുന്നു. 2 മാസം കൊണ്ട് 7 കിലോ കുറയ്ക്കാൻ ഉള്ള ടെക്‌നിക്ക് തനിക്ക് പറഞ്ഞുതന്നത് നടൻ ഉണ്ണി മുകുന്ദൻ ആയിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. വീട്ടിൽ തന്നെ കഴിയുതയാണെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം താൻ ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോസും ചിത്രങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഒരു പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് വൈറലാവുന്നത്. സ്വിമ്മിങ് പൂളിൽ ഒരു അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്. വെള്ളത്തിൽ മുങ്ങി കുറച്ചു നേരത്തിന് ശേഷം മുങ്ങിക്കുളിച്ച് പൊങ്ങി വരുന്ന അനു സിത്താരയെ വീഡിയോയിൽ കാണാൻ സാധിക്കും.

ഇഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ. സഹ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി ആളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളും ആയി എത്തിയിരിക്കുന്നത്.

Advertisement