ഭാര്യ മതം മാറണമെന്ന ആവശ്യം എന്റെ വീട്ടിൽ നിന്നും വന്നിരുന്നു, എന്നാൽ ഞാൻ അതിന് നിർബന്ധിച്ചില്ല: പ്രണയ വിവാഹത്തെ കുറിച്ച് ഷിജു

13418

ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സീരിയലുകളിലും വർഷങ്ങളായ തിളങ്ങി നിൽക്കുന്ന താരമാണ് ഷിജു അബ്ദുൾ റഷീദ് എന്ന ഷിജു ഏആർ. ഒരു കാലത്ത് സിനിമാ രംഗത്ത് നായകനായും നിറഞ്ഞ് നിന്ന താരമായിരുന്നു ഷിജു. തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിയ നടന് പക്ഷേ മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല.

പിന്നീട് സിനിമയിൽ നിന്നും മാറി സീരിയലുകളിൽ സജീവം ആവുകയായിരുന്നു താരം. എയർഹോസ്റ്റസും നർത്തകിയും ആയ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഈ ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.

Advertisements

ആദ്യം ഒക്കെ നല്ല സുഹൃത്തുക്കൾ യിരുന്ന ഷിജുവും പ്രീതയും പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു. ഇപ്പോൾ ബിഗ് ബോസ് സീസൺ ഫൈവിലെ മത്സരാർത്ഥി കൂടിയാണ് ഷിജു. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാത്തെ കുറിച്ചും ഒക്കെ ഷിജു തുറന്നു പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Also Read
മമ്മൂട്ടിയുടെ ചിത്രത്തിൽ ഖുശ്ബുവിന്റെ വേഷം തനിക്ക് പറഞ്ഞുവെച്ചതായിരുന്നു; ഒടുവിൽ രഞ്ജിത്ത് കുറേ ചീത്ത വിളിച്ചു: വെളിപ്പെടുത്തി രേഖ മേനോൻ

എന്റെ വീട്ടിൽ പ്രശ്നം ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാൽ പ്രശ്‌നമുണ്ട് എന്നാണ് ഷിജു പറയുന്നത്. ഒരു വശത്ത് അവർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വലിയ അടുപ്പം കാണിക്കുന്നില്ല. മതം അതിലൊരു പ്രശ്‌നമായിരിക്കും. കാരണം മദർ ഭയങ്കര ഓർത്തോഡോക്‌സ് ആണ്. അതുകൊണ്ട് അത് ഒരു കാരണമാകാം.

എന്നാൽ ഒരു ഉപദ്രവവും ഉണ്ടായിട്ടിലെന്നും ഷിജു പറഞ്ഞു. വീട്ടിൽ പോകാറുണ്ട് കുഞ്ഞുണ്ടായപ്പോൾ ഒക്കെ കൊണ്ടു പോയി കാണിച്ചു. ഫാദറിന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നാലാം മാസം തന്നെ കൊണ്ടുപോയി കാണിച്ചു. അദ്ദേഹത്തിന് സുഖമില്ല. അതുകൊണ്ട് യാത്ര ചെയ്യാൻ ഒന്നും കഴിയില്ല.

കുഞ്ഞിനെ കണ്ടിട്ട് അവർക്ക് അങ്ങനെ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. ദേഷ്യമൊന്നും കാണിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി. എന്റെ വീട്ടിൽ നിന്ന് മതം മാറണമെന്ന ആവശ്യം വന്നിരുന്നു. എന്നാൽ ഞാൻ അതിന് നിർബന്ധിച്ചില്ല. വിശ്വാസം എന്ന് പറയുന്നത് നമ്മുടെ ഉള്ളിൽ തോന്നേണ്ടത് ആണല്ലോ.

അല്ലാതെ ഫോഴ്സ് ചെയ്ത് കൊണ്ടുവരുന്നതിൽ അർത്ഥമില്ലല്ലോ. ഇസ്ലാം മതം എന്താണെന്ന് മനസിലാക്കി അത് വേണം എന്നുണ്ടെങ്കിൽ സ്വീകരിക്കട്ടെ. മതമൊന്നും നമ്മൾ ജനിച്ചപ്പോഴേ ഉള്ളതല്ലല്ലോ. അതൊക്കെ നമ്മുടെ തലയിൽ ഫീഡ് ചെയ്ത് തരുന്നത് അല്ലേ. എത്രയോ പേർ ഒരു പ്രായമെത്തുമ്പോൾ മറ്റു മതങ്ങളിലേക്ക് പോകുന്നു.

അതൊന്നും ആരും നിർബന്ധിച്ചിട്ടല്ലല്ലോ. അവർക്ക് ശരിയെന്ന് തോന്നുന്നതിലേക്ക് പോകുന്നു. ജീവിക്കാൻ ഒരു വിശ്വാസം എല്ലാവർക്കും ആവശ്യമാണ്. ഒരാളിപ്പോൾ നിരീശ്വര വാദിയാണെങ്കിൽ അതും അയാളുടെ വിശ്വാസമാണ്. അതുകൊണ്ട് വിശ്വാസങ്ങളൊക്കെ കണ്ട് ഇഷ്ടപ്പെട്ട് സ്വീകരിക്കുന്നെങ്കിൽ സ്വീകരിക്കട്ടെ എന്നാണ് നിലപാടെന്നും ഷിജു വ്യക്തമാക്കി.

ഞാൻ അങ്ങനെ വലിയ വിശ്വാസി അല്ല എങ്കിലും വെള്ളിയാഴ്ചകളിൽ ഓക്കെ പള്ളിയിൽ പോകും. അവളും വലിയ വിശ്വാസി ഒന്നുമല്ല. എങ്കിലും ചർച്ചിൽ പോകണമെന്നുള്ളപ്പോൾ ഞാൻ കൊണ്ടു വിടാറുണ്ടെന്നും ഷിജു പറഞ്ഞു. നേരത്തെ ബിഗ് ബോസ് വീട്ടിൽ വെച്ച് സിനിമയിൽ താൻ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചൊക്കെ ഷിജു ഏ ആർ സംസാരിച്ചിരുന്നു.

Also Read
നൊന്തു പെറ്റ അമ്മയാണോ മകനെ അനിയനാക്കിയത്? വിവാഹദിനത്തിൽ മകനെ തള്ളിപ്പറഞ്ഞ ശിൽപയ്ക്ക് നേരെ ആരാധകർ; കുടുംബം മുഴുവൻ കള്ളം പറഞ്ഞെന്ന് പ്രേക്ഷകർ

Advertisement