മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ, ലാൽ ജോസ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം ഡയമണ്ട് നെക്ലസ് തുടങ്ങിയ സിനിമളിലൂടെ മലയാളികൾക്ക് ഏറെ സുപപരിചിതയായ നടിയാണ് ഗൗതമി നായർ. ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ പ്രിയങ്കരിയാവാൻ ഗൗതമിക്ക് കഴിഞ്ഞിരുന്നു.
അതേ സമയം സിനിമയോടുള്ള താൽപ്പര്യം കൊണ്ടല്ല താൻ അഭിനയത്തിലേക്ക് എത്തിയതെന്ന് അടുത്തിടെ ഗൗതമി നായർ തുറന്നു പറഞ്ഞിരുന്നു. ചിലരോടുള്ള വാശി തീർക്കാനായിരുന്നു താൻ സിനിമയിൽ എത്തിയതെന്നും ഗൗതമി നായർ പറയുന്നു.
നേരത്തെ ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗൗതമി നായരുടെ തുറന്നു പറച്ചിൽ. ഒരു സിനിമയുടെ ഒഡിഷനിൽ പങ്കെടുത്ത സംഭവം വെളിപ്പെടുത്തിക്കൊണ്ട് ആയിരുന്നു തരാം ഇത് തുറന്നു പറഞ്ഞത്.
Also Read
തന്നെ നായകൻ ആക്കി ഫാസിൽ ഇതുവരേയും സിനിമ എടുക്കാത്തതിന്റെ കാരണം ജയറാം പറഞ്ഞത് കേട്ടോ
ഗൗതമി നായരുടെ വാക്കുകൾ ഇങ്ങനെ:
2011 ലായിരുന്നു ആ ഓഡിഷൻ നടന്നത്. പുതിയ ഡയറക്ടറുടെ സിനിമ ആയിരുന്നു. വലിയ താരങ്ങളൊക്കെ ഉണ്ടെന്നാണ് പറഞ്ഞത്. അവർ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകൾക്ക് ശേഷം അതിൽ വർക്ക് ചെയ്യുന്നൊരു ചേട്ടൻ എന്നോട് പറഞ്ഞു, എല്ലാവർക്കും ഇഷ്ടപ്പെട്ടു.
പക്ഷേ കാണാൻ കൊള്ളാത്തത് കൊണ്ട് അവരെന്നെ ആ പടത്തിൽ എടുക്കുന്നില്ല എന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെയെനിക്ക് വാശിയായിരുന്നു. ആ സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കൻഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു.
അവരും ഓഡിഷൻ നടത്തുന്നുണ്ടായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തപ്പോൾ ഇഷ്ടപ്പെട്ട് അവർ ഓഡിഷന് വിളിച്ചു. ആ വാശിപ്പുറത്താണ് ഞാൻ സെക്കൻഡ് ഷോ യിൽ അഭിനയിക്കുന്നത് എന്ന് ഗൗതമി പറഞ്ഞു. ആ സംഭവം നടന്ന ഒരു മാസത്തിന് ശേഷമാണ് സെക്കൻഡ് ഷോയിലെ നായികയായി തന്നെ പ്രഖ്യാപിക്കുന്നത്. അതോടെ തന്റെ വാശിയും പോയെന്നും നടി പറയുന്നു.