അന്ന് നിശ്ചയത്തിന് തൊട്ട് മുൻപ് വരൻ പിന്മാറി, പിന്നെ ആരും കല്യാണം ആലോചിച്ച് വന്നിട്ടില്ല, ഇപ്പോൾ വയസ് 37 ആയി: നടി ലക്ഷ്മി ശർമ്മയുടെ ജീവിതം ഇങ്ങനെ

19616

മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ബ്ലസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടി ലക്ഷ്മി ശർമ്മ. തമിഴ്, കന്നഡ ചിത്രങ്ങളിലും ലക്ഷ്മി നിരവധി വേഷങ്ങൾ കൈക്കാര്യം ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ വിജയ വാഡ സ്വദേശിനിയാണ ലക്ഷ്മി ശർമ്മ.

മലയാളത്തിലും തെലുങ്കിലും കന്നടയിലും ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അമ്മോ ഒക്കടോ തരികു തെലുങ്ക് ചിത്രത്തിലൂടെ 2000ത്തിലായിരുന്നു ലക്ഷ്മി ശർമയുടെ സിനിമാ പ്രവേശനം. മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയാണ് ലക്ഷ്മി മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.

Advertisements

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച അഭിനയം ആണ് ലക്ഷ്മി കാഴ്ചവച്ചത്. മലയാളി അല്ലാതിരുന്നിട്ടും പോലും ലക്ഷ്മിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയ ജീവിതം തുടങ്ങിയെങ്കിലും പിന്നീട് മലയാളത്തിൽ അത്രകണ്ട് ശോഭിക്കാൻ ലക്ഷ്മി ശർമ്മയ്ക്കായില്ല.

Also Read
നിരപരാധിയായ പാവപ്പെട്ട ദിലീപ് സമാധാനത്തിന് വേണ്ടി പള്ളികളും അമ്പലങ്ങളിലും കയറി ഇറങ്ങുകയാണ്, എല്ലാവരും അദ്ദേഹത്തെ വേട്ടയാടുകയാണ്: രാഹുൽ ഈശ്വർ

സിനിമയിൽ അവസരങ്ങൾ കുറഞ്ഞാതോടെ സീരിയലിലും ഒരു കൈ നോക്കി ലക്ഷ്മി. ഇതിനിടെയിൽ ഒരു സീരിയൽ സംവിധായകൻ ഇക്കിളി മെസേജുകൾ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു ലക്ഷ്മി ശർമ്മ രംഗത്തെത്തിയിരുന്നു.

അതേ സമയം സിനിമ നടിയായതിനാൽ വരുന്ന വിവാഹാലോചനകൾ എല്ലാം മുടങ്ങിപ്പോകുന്നു എന്നാണ് ലക്ഷ്മി ശർമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല അഭിനയം വിവാഹത്തിന് തടസ്സമാകുന്നു എന്നും നടി കൂട്ടിച്ചേർക്കുന്നു. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി ശർമ്മയുടെ തുറന്നുപറച്ചിൽ.

തന്റെ പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇപ്പോൾ തനിക്ക് നല്ല വിവാഹ ആലോചനകൾ ഒന്നും തന്നെ വരുന്നില്ലെന്നും ലക്ഷ്മി ശർമ്മ പറയുന്നു. 37 വയസ്സായി പ്രണയ വിവാഹത്തിൽ തനിക്ക് വിശ്വാസമില്ലെന്നും എന്നാൽ എല്ലാവരേയും പോലെ ഒരു കുടുംബമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി അഭിമുഖത്തിൽ തുറന്നു പറയുന്നു.

2009ൽ നിശ്ചയത്തിനു കുറച്ചു ദിവസം മുൻപ് വരൻ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകൾ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. സിനിമാ നടിമാരെ വിവാഹം കഴിക്കാൻ വൻകിടക്കാർ ക്യൂ നിൽക്കുന്ന അവസ്ഥയുള്ളപ്പോഴാണ് മറിച്ചൊരു അഭിപ്രായം ലക്ഷ്മി ശർമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായിരക്കുന്നത്.

Also Read
ഹിഷാം ഇനി തെലുങ്കിലേക്ക്, ഹൃദയത്തിലെ പാട്ടുകൾ സംവിധായകന്റെ ഹൃദയം കീഴടക്കി, എആർ റഹ്‌മാനേയും അനിരുദ്ധിനേയും ഒഴിവാക്കി, വിജയ് ദേവരകൊണ്ട ചിത്രത്തിൽ സംഗീതം ഒരുക്കാൻ ഹിഷാം

പ്രണയ വിവാഹത്തിൽ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി ശർമ്മ പറയുന്നു. അമ്മോ ഒക്കടോ തരികു തെലുങ്ക് ചിത്രത്തിലൂടെ 2000ത്തിലായിരുന്നു ലക്ഷ്മി ശർമയുടെ സിനിമാ പ്രവേശനം. മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയാണ് ലക്ഷ്മി മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.

ദ്രോണ,പാസഞ്ചർ, കേരള പോലീസ്, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, നഗരം, ആയുർരേഖ, ചിത്രശലഭങ്ങളുടെ വീട്, പരിഭവം, കരയിലേക്ക് ഒരു കടൽ ദൂരം, മകരമഞ്ഞ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisement