സൂപ്പർ താരങ്ങളായ ബോളിവുഡിന്റെ കിങ്ങ് ഖാൻ ഷാരൂഖും ലോകസുന്ദരി ഐശ്വര്യ റായിയും ഒരുമിച്ചെത്തിയ ചിത്രങ്ങൾ വളരെ കുറവാണ്. ജോഷ്, മുഹബത്തേൻ, ദേവ്ദാസ് എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും ഒരുമിച്ചത്.
ഇവയെല്ലാം വമ്പൻ ഹിറ്റായിരുന്നെങ്കിലും, സ്‌ക്രീനിൽ റൊമാൻസ് രംഗങ്ങളൊന്നും ഇരുവർക്കും അധികം അഭിനയിക്കാൻ കഴിഞ്ഞിരുന്നില്ല. ആരാധകർക്കുണ്ടായിരുന്ന ഈ നിരാശ ആരാധകർക്ക് മാത്രമല്ല തനിക്കുമുണ്ടെന്നാണ് ഷാരൂഖ് ഖാൻ പറയുന്നത്.
പഴയൊരു അവാർഡ് ചടങ്ങിൽ പറഞ്ഞ ഷാരൂഖിന്റെ വിഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐശ്വര്യയ്ക്കൊപ്പം അഭിനയിക്കുന്നതിൽ ഞാനൊരു നിർഭാഗ്യവാനാണ്. ഞങ്ങളുടെ ആദ്യ സിനിമയായ ജോഷിൽ ഞങ്ങൾ ഇരട്ട സഹോദരങ്ങളായിരുന്നു.
ലോകത്തിലെ, ഈ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ സഹോദരിയായിരുന്നു.ഞങ്ങൾ രണ്ടു പേരും ഒരുപോലെയുണ്ടെന്നും ആളുകൾ പറഞ്ഞു. സഹോദരനായി അഭിനയിക്കേണ്ടി വന്നെങ്കിലും ഞാനവരെ പോലെയുണ്ടല്ലോ എന്നോർത്താണ് ഇത്രയും നാൾ ആശ്വസിച്ചത്.
ദേവ്ദാസിൽ എല്ലാം ശരിയായി വന്നതായിരുന്നു. പക്ഷെ ഞാനവളെ ഉപേക്ഷിക്കും. തിരികെ വന്നപ്പോൾ അവളെന്നെ ഉപേക്ഷിച്ചിരുന്നു. സ്‌ക്രീനിൽ ഐശ്വര്യക്കൊപ്പം പ്രണയ രംഗം ചെയ്യാനായിട്ടില്ല.
മുഹബത്തേനിൽ ഇവളൊരു ഭൂതമായിരുന്നു. ഐശ്വര്യ അവാർഡ് വാങ്ങിയതിന് ശേഷം അരികിലേക്ക് എത്തിയാണ് ഷാരൂഖ് ഖാൻ ഇങ്ങനെ വെളിപ്പെടുത്തിയത്.