വളരെ പെട്ടെന്ന് തന്ന് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് തൃഷ കൃഷ്ണൻ. തമിഴകത്തിന്റെ ഈ താര സുന്ദരിയെ മലയാളികൾക്കും ഒരുപാട് ഇഷ്ടമാണ്. തൃഷയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ഹിറ്റുകളായ 96, വിണ്ണെത്താണ്ടി വരുവായ എന്നിവയൊക്കെ മലയാളികളും ഏറെ ആസ്വദിച്ച സിനിമകളാണ്.
മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളിക്കൊപ്പം ഹേയ് ജൂഡ് എന്ന സിനിമയിലൂടെ തൃഷ മലയാളത്തിലേക്കും എത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിച്ചിരിക്കുകയാണ് തൃഷ.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായിട്ടാണ് തൃഷയുടെ മലയാളത്തി ലേക്കുളള രണ്ടാം വരവ്. ദൃശ്യം സീരിസുകളുടേയും ദി ട്വൽത്ത്മാന്റെയും തകർപ്പൻ വിജയത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമയിലാണ് തൃഷയും അഭിനയിച്ചിരിക്കുന്നത്.
മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. കൊറോണയ്ക്ക് മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയൂടെ അവസാന ഘട്ട ചിത്രീകരണ പ്രവർത്തനങ്ങൾ നടന്നു കോണ്ടിരിക്കുകയാണ് ഇപ്പോൾ.
അതേ സമയം നേരത്തെ നടന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ മോഹൻലാലിന് ഒപ്പം അഭിനയി ക്കാൻ താനെപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് തൃഷ വെളിപ്പെടുത്തിയിരുന്നു. മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ പോകുന്നതിൽ ഞാൻ വളരെ എക്‌സൈറ്റഡ് ആണ്.
ഞാൻ എപ്പോൾ അദ്ദേഹത്തെ (മോഹൻലാൽ) കണ്ടാലും ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്നാണ് നമ്മൾ ഒരുമിച്ച് അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നമാണ്. ഹേയ് ജൂഡിനുശേഷം നല്ലൊരു മലയാളം സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ഇപ്പോൾ ഞാൻ വളരെ ആവേശത്തിലാണ് തൃഷ പറഞ്ഞു. യുകെ, കെയ്‌റോ തുടങ്ങി നരവധി വിദേശ രാജ്യങ്ങളിലാണ് റാമിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്. അഭിഷേക് ഫിലിംസ് ആൻഡ് പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ രമേശ് പിപിളളയും സുധൻ എസ്പിളളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.