മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ച ക്ലാസ്സിക് ഫിലിം മേക്കർ ആണ് അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകൻ. ദേശീയ അന്തർദേശീയ തലത്തിൽ തന്റെ സിനിമകൾക്ക് വിശാലമായ ഇടം കണ്ടെത്തിയവ ആണ് അടൂർ ചിത്രങ്ങളിൽ മിക്കവയും.
മെഗാസ്റ്റാർ മമ്മൂട്ടി ദേശിയ അവാർഡുകളിൽ 2 എണ്ണം നേടിയെടുത്തത് അടൂർ സിനിമകളി ലൂടെയാണ്. സാമ്പത്തിക വിജയത്തോടെയും മലയാള സിനിമയിൽ അടയാളപ്പെട്ടിട്ടുള്ളവയാണ് അടൂർ ചിത്രങ്ങൾ. അവയിൽ ഒന്നാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 1987ൽ പുറത്തിറങ്ങിയ അനന്തരം.
ന്യൂഡൽഹി എന്ന സിനിമയിലൂടെ മമ്മൂട്ടി താരപദവി തിരിച്ചു പിടിച്ച ശേഷം അദ്ദേഹത്തിന്റെ അഭിനയ ശേഷിക്ക് ഗുണം ചെയ്യുന്ന ഒരു പ്രോജക്റ്റിലേക്ക് കൈ കൊടുക്കാനായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. അങ്ങനെയാണ് അടൂർ ചിത്രമായ അനന്തരം എന്ന സിനിമയിലേക്ക് മമ്മൂട്ടി എത്തുന്നത്.
എന്നാൽ ന്യൂഡൽഹി എന്ന സിനിമയുടെ മെഗാ വിജയത്തിൽ മമ്മൂട്ടിക്ക് കിട്ടിയ താരമൂല്യം തന്റെ അടുത്ത ചിത്രത്തിലേക്ക് പരസ്യപ്പെടുത്താനായി അടൂർ ഗോപാലകൃഷ്ണൻ തയ്യാറായിരുന്നില്ല. അശോകൻ ലീഡ് റോൾ ചെയ്ത അനന്തരത്തിൽ മമ്മൂട്ടിയും ശ്രദ്ധേയമായ ഒരു വേഷമാണ് അവതരിപ്പിച്ചത്.
മറ്റുള്ള നടന്മാരേക്കാൾ മമ്മൂട്ടിക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും സിനിമയുടെ പോസ്റ്ററിൽ വേണ്ട എന്നായിരുന്നു അടൂരിന്റെ നിർദ്ദേശം. നല്ല സിനിമകളുടെ തെരഞ്ഞെടുപ്പിലേക്ക് കളംമാറ്റി ചവിട്ടിയ മമ്മൂട്ടിക്ക് അനന്തരം എന്ന ചിത്രം നടനെന്ന രീതിയിൽ വലിയ ഗുണം ചെയ്തു.
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ചിത്രത്തിനു വലിയ ഒരു സാമ്പത്തിക വിജയവും നേടിയെടുക്കാൻ സാധിച്ചു. തടർന്ന് വിധേയൻ, മതിലുകൾ തുടങ്ങി മറ്റു അടൂർചിത്രങ്ങളിലും മമ്മൂട്ടി നായകവേഷം ചെയ്തിരുന്നു. ഈ ചിത്രങ്ങളിലൂടെ നിരവധി ആവർഡുകളും മമ്മൂട്ടി നേടിയെടുത്തു.