എന്താ ഈ കുട്ടി ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് എന്നു ചോദിച്ചിരുന്നവർ നേരേ തിരിഞ്ഞു, പരിഹാസങ്ങൾ താങ്ങാവുന്നതിലും ഭീകരമായിരുന്നു: തുറന്ന് പറഞ്ഞ് ജ്യോത്സ്ന

151

വർഷങ്ങളായി മലയാളികൾക്ക് ഇടയിൽ മികച്ച ഗാനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. നമ്മൾ എന്ന കമൽ സിനിമയിലെ എന്ത് സുഖമാണീ നിലാവ് എന്ന പാട്ടിലൂടെ ആയിരുന്നു ജ്യോത്സന ആരാധകരുട പ്രിയങ്കരിയായി മാറിയത്.

ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ തൊട്ട ജ്യോത്സ്ന പിന്നീട് വ്യത്യസ്ത ആലാപന ശൈലിയിലുള്ള ഗാനവുമായി വരുകയായിരുന്നു. റൊമാന്റിക് ഗാനങ്ങൾ പോലെ ഫാസ്റ്റ് നമ്പറും തന്റെ കൈകളിൽ ഭഭ്രമാണെന്ന് ജ്യോത്സ്ന തെളിയിച്ച് കൊടുക്കുകയായിരുന്നു.

Advertisements

സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായ ഒരു മേക്കോവറായിരുന്നു ജ്യോത്സ്നയുടേത്. ശരീരഭാരത്തിന്റെ പേരിൽ തന്നെ വിമർശിച്ചവരെ കൊണ്ട് തന്നെ ഇപ്പോൾ മാറ്റി പറയിപ്പിച്ചിരിക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് തനിക്ക് നേരിടേണ്ടി വന്ന ബോ ഡി ഷെ യ് മി ങ്ങിനെ കുറിച്ച് ജ്യോത്സ്ന തുറന്ന് എഴുതിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

ഭാരം കുറഞ്ഞിരുന്നാലോ ഒതുങ്ങിയ ഇടുപ്പ് ഉണ്ടായാലോ മാത്രമേ നിങ്ങൾക്ക് വിലയുള്ളൂ എന്നു കരുതേണ്ട. ഏറെ വർഷങ്ങൾ ബോഡി ഷെയിമിങ്ങിന് ഇരയായ വ്യക്തിയാണ് ഞാൻ. ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഫലമാണ് നിങ്ങളിപ്പോൾ എന്നിൽ കാണുന്നത്.

ഞാനെന്റെ ജീവിതരീതി തന്നെ മാറ്റി, സ്വയം സഹതാപം അവസാനിപ്പിച്ചു. പകരം എന്നെത്തന്നെ കൂടുതൽ സ്നേഹിച്ചു തുടങ്ങി.” എന്നായിരുന്നു പോസ്റ്റിന്റെ ചുരുക്കം. ഇപ്പോഴിത ശരീരഭാരം കുറച്ചതിനെപ്പറ്റി വെളിപ്പെടുത്തുകയാണ് ജ്യേത്സ്ന. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗായികയുടെ തുറന്നു പറച്ചിൽ.

Also Read
ഞാനും ലാലേട്ടനും ആലിയ ഭട്ടും ഒക്കെ എക്‌സ്ട്രാ ഓർഡിനറി ആയവരാണ്, അതുകൊണ്ടാണ് ഞങ്ങളെയൊക്കെ ട്രോളുന്നത്; ഗായത്രി സുരേഷ് പറയുന്നു

പോസ്െറ്റാക്കെ കണ്ട് ഞാൻ സൈസ് സീറോയാണെന്നൊന്നും കരുതരുത് കേട്ടോ. എന്റേത് ഒരു ഹോളിസ്റ്റിക് ട്രാൻസ്ഫർമേഷൻ ആണ്. വെയിങ് മെഷീനിൽ കയറിനിൽക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന മാറ്റമൊന്നും കാണില്ല. പക്ഷേ, തീർച്ചയായും ഭാരം ആരോഗ്യകരമായ ലെവലിൽ എത്തി. മാനസികമായും വൈകാരികമായും ഒരു വെൽനസ് ഫീൽ ചെയ്യുന്നു.

ഞാൻ ചെറുപ്പത്തിൽ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു. ഏതാണ്ടൊരു പ്ലസ്ടു കാലം വരെ. സ്‌കിന്നി എന്നൊക്കെ നമ്മൾ പറയില്ലേ? അതുപോലൊരു കുട്ടി. നമ്മൾ എന്ന സിനിമയിലെ പാട്ടിനുശേഷം കുറേ അവസരങ്ങൾ ലഭിച്ചിരുന്നു; സിനിമയായും സ്േറ്റജ് പ്രോഗാം ആയും. അന്നു ഞാൻ ടീനേജറാണ്. യാത്രയും പ്രോഗ്രാമും ആയി ഒരുപാട് ബിസിയായിരുന്നു ദിവസങ്ങൾ.

കൃത്യനേരത്ത് ഭക്ഷണം കഴിക്കാൻ പറ്റിയെന്നു വരില്ല. വൈകി കഴിക്കുന്നതുകൊണ്ട് ചിലപ്പോൾ ഹെൽതി ഫൂഡ് ഒന്നും കിട്ടണമെന്നില്ല. അങ്ങനെ 20 കളുടെ തുടക്കത്തിൽ ഞാൻ വണ്ണം വച്ചുതുടങ്ങി. അതുവരെ എന്താ, ഈ കുട്ടി ഇങ്ങനെ മെലിഞ്ഞിരിക്കുന്നത് എന്നു ചോദിച്ചിരുന്നവർ നേരേ തിരിഞ്ഞു. എന്താ ഇങ്ങനെ തടിവയ്ക്കുന്നേ’ എന്നായി.

പബ്ലിക് ഫിഗർ കൂടി ആയതുകൊണ്ടാകാം ബോഡി ഷെ യി മി ങ് താങ്ങാവുന്നതിലും ഭീകരമായിരുന്നു. ഭാഗ്യത്തിന് സോഷ്യൽ മീഡിയ ഇത്ര വ്യാപകമല്ല. എന്നിട്ടുപോലും ചില കമന്റുകൾ നമ്മുടെ കാതിലെത്തും. അതു കേൾക്കുമ്പോൾ സ്വയം മതിപ്പൊക്കെ അങ്ങ് പൊയ്പ്പോകും. ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാൻ പോലും മടി തോന്നും.

കുറേ വർഷങ്ങളിലൂടെ ജീവിതം പാകപ്പെട്ടപ്പോൾ ഈ പേടിയുടെയും സ്വയം സഹതാപത്തിന്റെയൊന്നും ആവശ്യമില്ല എന്ന് തോന്നിത്തുടങ്ങി. ഞാൻ നന്നായി ഇരിക്കേണ്ടത് എന്റെ ആവശ്യമാണ് എന്നു ബോധ്യമായി. . അപ്പോഴേക്കും ഭാരം കൂടുന്നതിന്റെ ചില്ലറ പ്രയാസങ്ങൾ ക്ഷീണമായും ഊർജമില്ലായ്മ ആയും അലട്ടിത്തുടങ്ങിയിരുന്നു.

Also Read
മമ്മൂട്ടി ചിത്രങ്ങൾ കൂട്ടത്തോടെ കടപുഴകി വീണു, കൊടുത്ത അഡ്വാൻസ് തുക തിരിച്ചുവാങ്ങാൻ പ്രൊഡ്യൂസേഴ്‌സ് മമ്മൂട്ടിയുടെ വീട്ടിൽ ക്യൂ നിന്നു, പക്ഷേ പിന്നെ സംഭവിച്ചത്

എത്ര കഷ്ടപ്പെട്ടായാലും ഒരു മാറ്റം വരുത്തണമെന്നു തീരുമാനിച്ചു. വിവാഹത്തിന് ശേഷമാണ് ജീവിതരീതി കുറച്ചുകൂടി ആരോഗ്യകരമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. യോഗ എന്ന ജീവിതരീതി 2014ൽ തിരുവനന്തപുരത്ത് താമസിച്ചിരുന്നപ്പോഴാണ് താരാ സുദർശൻ എന്ന യോഗ ടീച്ചറെ പരിചയപ്പെട്ടത്. യോഗ പരിശീലനം തുടങ്ങി വൈകാതെ.

യോഗ ജീവിതചര്യയായി എന്നു തന്നെ പറയാം. എത്ര തിരക്കുള്ള ഷെഡ്യൂൾ ആണെങ്കിലും, യാത്രകളിൽ ഒരു യോഗ മാറ്റ് കൂടി ഞാൻ കയ്യിൽ കരുതി തുടങ്ങി. ഒരു ദിവസം പോലും മുടങ്ങാതെ യോഗ ചെയ്ത ആ സമയത്ത് 13 കിലോയോളം ഭാരം കുറഞ്ഞിരുന്നു. 2020ൽ ലോക്ഡൗൺ വന്നപ്പോൾ വീട്ടിൽ ഇരിക്കാൻ ധാരാളം സമയം കിട്ടി. അപ്പോൾ യോഗ കുറച്ചുകൂടി സീരിയസ് ആയി പരിശീലിച്ചുതുടങ്ങി.

അതിരാവിലെ എഴുന്നേറ്റ് യോഗ ചെയ്തുകൊണ്ടാണ് ഇപ്പോൾ ഓരോ ദിവസവും തുടങ്ങുന്നതു തന്നെ. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒന്നര മണിക്കൂർ നല്ല കടുപ്പമേറിയ ആസനങ്ങളാണ് ചെയ്യുന്നത്. യോഗ പോസുകൾ സാവധാനം ആയി ചെയ്തു കാണുമ്‌ബോൾ യോഗ വളരെ ലളിതമായ വ്യായാമമാണെന്നു തോന്നുമെന്നും ജ്യോത്സ്ന പറയുന്നു.

Also Read
ഞങ്ങളുടെ വിവാഹത്തിൽ പലർക്കും ആ സംശയം ഉണ്ട്, യഥാർത്ഥത്തിൽ നടന്നത് ഇങ്ങനെയാണ്: രമേഷുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദിവ്യ വിശ്വനാഥ്

Advertisement