സീരിയൽ ആരാധകരായ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത വർണൻ. പട്ടുസാരി, പുനർജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ച നടി ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.
ഇപ്പോൾ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം. അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. വർഷങ്ങളായുള്ള ഇരുവരുടെയും പരിചയമാണ് വിവാഹത്തിൽ എത്തിയത്. തന്റെ രണ്ടാം വിവാഹമാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള രസകരമായൊരു വീഡിയോയും ആയിട്ടാണ് അമൃത ഭർത്താവിനൊപ്പം എത്തിയിരിക്കുന്നത്.
മേക്കപ്പും പട്ടുസാരി ഉടുക്കലും ഒക്കെ കഴിഞ്ഞതിന് പിന്നാലെ നടിയുടെ ഭർത്താവ് പ്രശാന്തും വീഡിയോയിലേക്ക് എത്തി. ഇതോടെയാണ് അമൃത വീണ്ടും വെഡ്ഡിങ് മേക്കോവർ നടത്തിയതിന്റെ പിന്നിലെ കഥ എന്താണെന്ന് വ്യക്തമായത്. ‘വീണ്ടും കല്യാണം കഴിക്കാൻ പോവുകയാണോ, എപ്പോഴാണ് കല്യാണം എന്നാണ് പ്രശാന്ത് അമൃതയോട് ചോദിച്ചത്.
നാളെയാണെന്ന് നടി മറുപടി പറയുകയും ചെയ്തു. ഞാൻ സീരിയലിൽ വിവാഹം കഴിക്കുന്നത് കണ്ടിട്ട് മോഹം തോന്നി നീ വേറെ കല്യാണം കഴിക്കാൻ പോവുന്നതല്ലേ എന്നും പ്രശാന്ത് ചോദിച്ചിരുന്നു. അതേന്ന് അമൃത പറഞ്ഞതോടെ അങ്ങനെ അമൃത രണ്ടാമതും വിവാഹിതയാവാൻ പോവുകയാണ് എന്നും പ്രശാന്ത് സൂചിപ്പിച്ചു.
സീരിയലിൽ താൻ വിവാഹം കഴിക്കുന്നത് കണ്ടപ്പോൾ അമൃതയുടെ മുഖത്ത് ഒരു വിഷമം വന്നിരുന്നു. അത് ഞാൻ കണ്ടു. അപ്പോൾ കല്യാണം കഴിച്ച ദിവസം ഓർമ്മിപ്പിക്കാൻ വേണ്ടി കല്യാണ വേഷത്തിലെത്തിയതാണോ എന്നും താരം ചോദിച്ചിരുന്നു. സീരിയലിൽ വിവാഹം കഴിച്ചപ്പോൾ അമൃതയ്ക്കിത് വിഷമമാവുമല്ലോ എന്ന് ഞാൻ മനസിൽ പറഞ്ഞിരുന്നു.
പക്ഷേ വേറെ ആരോടും പറഞ്ഞിട്ടില്ലെന്നും പ്രശാന്ത് സൂചിപ്പിച്ചു. താൻ അങ്ങനെയെ വിചാരിക്കുകയുള്ളുവെന്ന് അമൃതയും തമാശരൂപേണ പറയുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി നീ സീരിയലിൽ എത്ര പേരെ വിവാഹം ചെയ്തു അപ്പോഴൊന്നും എനിക്കൊരു പ്രശ്‌നവും ഇല്ലായിരുന്നല്ലോ.
ഞാൻ ആദ്യമായി ഒരു സ്‌ക്രീനിൽ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് ഫസ്റ്റ് നൈറ്റ് കഴിഞ്ഞപ്പോഴെക്കും നിനക്ക് കുശുമ്പ് ആയി. ആ വിവാഹം ചെയ്യുമ്പോൾ പോലും നിനക്ക് സങ്കടമാവുമല്ലോ എന്ന് ഞാൻ ഓർത്തു. പക്ഷെ നീ ഇങ്ങനെ പ്രതികാരം ചെയ്യുമെന്ന് കരുതിയില്ല എന്നും പ്രശാന്ത് പറയുന്നു. ഏതായാലും ഇതിനോടകം തന്നെ ഈ വീഡിയോ വൈറൽ ആയി മാറിയിരിക്കുകയാണ്.