അഡ്മിനിസ്‌ട്രേഷൻ ഓഫീസറായി ജോലി, ഐടി എഞ്ചിനീയർമാരായ മക്കൾ, ഇതിനോടകം വേഷമിട്ടിട്ടുള്ളത് എട്ടോളം സിനിമകളിലും 13 സീരിയലുകളിലും: കുടുംബവിളക്കിലെ സരസ്വതിയുടെ യാതാർത്ഥ ജീവിതം

808

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ്. പ്രശസ്ത ചലച്ചിത്ര നടി മീര വാസുദേവ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന പരമ്പരയിലെ കഥാപാത്രങ്ങളും ആരാധകർക്ക് സൂപരിചിതയാണ്.

അതേ സമയം മലയാളികൾക്ക് അത്ര പെട്ടെന്ന് ഇഷ്ടം തോന്നാൻ സാധ്യതയില്ലാത്ത ഒരു കഥാപാത്രമാണ് ഈ പരമ്പരയിൽ സുമിത്രയുടെ അമ്മായി അമ്മയുടെ വേഷം ചെയ്യുന്ന കുശുമ്പി ആയ അച്ഛമ്മ. അത്രത്തോളം ദ്രോഹങ്ങൾ ചെയ്യുന്ന ഒരു കഥാപാത്രമാണ് അച്ഛമ്മ.

Advertisements

ദേഷ്യത്തോടെ മാത്രമായിരിക്കും കുടുംബ വിളക്ക് ആരാധകർ സരസ്വതി എന്ന അച്ഛമ്മയെ കണ്ടിട്ടുള്ളത്. ദേവി മേനോൻ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഈ ദേഷ്യക്കാരി അച്ഛമ്മ ഒറ്റ അഭിമുഖത്തിലൂടെ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട ആളായി മാറിയിരിക്കുകയാണ് ഇപ്പോൾ.

Also Read
എത്ര പേരെ നീ സീരിയലിൽ വിവാഹം ചെയ്തു അപ്പോഴൊന്നും എനിക്കൊരു പ്രശ്‌നവും ഇല്ലായിരുന്നല്ലോ, ഇപ്പോ നിനക്ക് കുശുമ്പ് ആയോ: അമൃതയോട് ഭർത്താവ് പ്രശാന്ത്

സീരിയലിലെ സരസ്വതി അമ്മ എന്ന സ്ത്രീ പ്രേക്ഷകരുടെ വെറുപ്പ് ആവോളം സമ്പാദിച്ച ആളാണെങ്കിലും സരസ്വതിയെ അവതരിപ്പിച്ച ദേവി മേനോൻ ഇത്ര സിംപിൾ ആണോയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ചോദിക്കുന്നത്. കുടുംബവിളക്കിലെ അച്ഛമ്മയുടെ തന്നെ സഹതാരം ആനന്ദ് നാരായണനൊപ്പമാണ് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് ദേവി മേനോൻ എത്തിയത്.

ആനന്ദിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഏറ്റവും രസകരമായ കാര്യം വസ്ത്രധാരണത്തെ പറ്റി ഉള്ള താരത്തിന്റെ അഭിപ്രായം ആണ്. സാരിയിലാണ് സീരിയലിൽ ഉടനീളം താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ദേവിയുടെ റിയൽ ലൈഫുമായി സ്വരസ്വതി അമ്മയ്ക്ക് യാതൊരു ബന്ധവും ഇല്ല എന്നതാണ് ശരിക്കും സത്യം.

താരത്തിന് ഏറ്റവും ഇഷ്ടം ജീൻസും ടോപ്പും ആണ്. വിവാഹശേഷം ബാംഗ്ലൂരിലേക്ക് ചേക്കേറിയ ദേവി പിന്നീട് 28 വർഷക്കാലത്തോളം ജീവിച്ചത് ബാംഗ്ലൂർ നഗരത്തിലാണ്. ജീവിതത്തെ എപ്പോഴും സന്തോഷകരമായ നോക്കിക്കാണാനാണ് തനിക്ക് ആഗ്രഹമെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം അടിച്ചുപൊളിച്ചു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും താരം പറഞ്ഞു.

സീരിയൽ മാത്രമാണ് താൻ സ്ഥിരമായി സാരി ഉടുക്കാറെന്നും ജീൻസും ടോപ്പും ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട വേഷങ്ങളെന്നും ദേവി തന്റെ ആരാധകരോട് മനസ്സുതുറന്നു. ബാംഗ്ലൂരിൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസറായിരുന്നു ദേവിയുടെ ഭർത്താവ്. ഭർത്താവിന്റെ മരണ ശേഷമാണ് ജോലിയിൽ നിന്നും വിആർഎസ് എടുത്ത് മക്കൾക്കൊപ്പം കൊച്ചിയിലേക്ക് മടങ്ങി പോന്നതെന്നും ദേവി തുറന്നു പറയുന്നു.

Also Read
അന്ന് അങ്ങനെ ചെയ്തത് തെറ്റായിപ്പോയി, ഇപ്പോൾ കുറ്റബോധം തോന്നുന്നു .എന്തായാലും പലതും പഠിച്ചു, ഇനി മിണ്ടാതിരിക്കില്ല: തുറന്നു പറഞ്ഞ് സൂര്യ ജെ മേനോൻ

രണ്ട് മക്കളാണ് താരത്തിനുള്ളത് മക്കൾ രണ്ടുംഐടി എൻജിനീയേഴ്‌സാണ്. അതേ സമയം സിനിമകളിലൂടെയാണ് ദേവി അഭിനയരംഗത്തേയ്ക്ക് ആദ്യമായി കടന്നുവന്നത്. എട്ടോളം സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ഇന്ദ്രൻസ് തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താരം കരുതുന്നത്.

താരത്തിന്റെ പതിമൂന്നാമത്തെ സീരിയലാണ് കുടുംബവിളക്ക്. സീരിയൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ ആയത് കൊണ്ട് തന്നെ റേറ്റിങ്ങിലും മുന്നിലാണ്. അഭിമുഖം വൈറൽ ആയതിനുശേഷം കുടുംബവിളക്കിലെ സരസ്വതിയമ്മ ഇത്രയും പാവമാണെന്ന് കരുതിയില്ലെന്നാണ് ആരാധകർ പറയുന്നത്.

Advertisement