നമിതയുടെ സൗന്ദര്യത്തിനു മുന്നിൽ എന്റെ സൗന്ദര്യം ഒന്നുമല്ല, നമിതയെ കണ്ടപ്പോൾ എനിക്ക് ജനിക്കണമെന്നെ തോന്നിയില്ലെന്നും നവ്യാ നായർ

5052

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നവ്യാ നായർ. കലോൽസവ വേദിയിൽ നിന്നുമാണ് നവ്യ സിനിമയിലേക്ക് എത്തിയത്.

മികച്ച ഒരു നർത്തകി കൂടീയായ നവ്യാ നായർ പിന്നീട് നിരവധി സൂപ്പർഹിറ്റുകളിലൂടെ മലയാളി സിനിമ ആരാധകരുടെ മനം കവരുകായിരുന്നു.കൈ നിറയെ അവസരങ്ങളായിരുന്നു താരത്തിന് മലയാളത്തിൽ ലഭിച്ചത്. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിരുന്നു.

Advertisements

Also Read
ജയറാമിനെ കാണുമ്പോൾ കൃഷ്ണനെ ഓർമ്മ വരുമെന്ന് നടി ഷീല: മറുപടിയുമായി ജയറാം

സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാവുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും നവ്യാ നായർ ഒരു ബ്രേക്ക് എടുത്തിരുന്നു. അതേ സമയം ഇതിനിടെ ചില ടെലിവിഷൻ പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ താരം തിരികെ എത്തിയെങ്കിലും വീണ്ടും ഒരു ഇടവേളയിൽ ആയിരുന്ന താരത്തിൻ ഒരുത്തി എന്ന ചിത്രം പ്രദർശത്തിന് ഒരുങ്ങുകയാണ്.

വികെ പ്രകാശാണ് നായികാ പ്രാധാന്യമുള്ള ഈ സിനിമ ഒരുക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നവ്യാ നായർ. നിരവധി ചിത്രങ്ങളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ഒരു ടോക് ഷോയിൽ നവ്യ നായർ പങ്കെടുത്തപ്പോൾ ഏറെ രസകരമായ ഒരു ടാസ്‌ക് താരത്തിനു വേണ്ടി അവതാരക ഒരുക്കിയിരുന്നു.

തനിക്ക് ലഭിക്കുന്ന ഒരു നടിയെക്കുറിച്ച് തള്ളി മറിക്കുക എന്ന ടാസ്‌ക് ആയിരുന്നു നവ്യയെ കാത്തിരുന്നത്. യുവതാരം നമിത പ്രമോദിനെക്കുറിച്ചായിരുന്നു നവ്യ നായർ തനിക്ക് മുന്നിൽ വന്ന രസകരമായ ഗെയിമിൽ തള്ളൽ പ്രസ്താവന നടത്തിയത്. നവ്യ നായരുടെ വാക്കുകൾ ഇങ്ങനെ:

നമിത പ്രമോദ് ഭയങ്കര സുന്ദരിയാണ്. ശരിക്കും പറഞ്ഞാൽ നമിതയ്ക്കൊപ്പം അഭിനയിച്ചിട്ടില്ലാത്ത നടന്മാർ ഉണ്ടെങ്കിൽ അത് അവരുടെ നഷ്ടമാണ്. ശരിക്കും മലയാള സിനിമയിൽ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ഉടനെ തന്നെ എത്തിപ്പെടാൻ സാധ്യതയുള്ള നടിയാണ് നമിത പ്രമോദ്.

Also Read
മോശമായ തരത്തിലാണ് ആ ക്ലിപ്പുകൾ പ്രചരിക്കുന്നത്, ദയവ് ചെയ്ത് സത്യം മനസിലാക്കൂ: തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന തന്റെ ആ വിഡിയോയെ കുറിച്ച് പ്രിയ വാര്യർ

നമിതയുടെ സൗന്ദര്യത്തിനു മുന്നിൽ എന്റെ സൗന്ദര്യം ഒന്നുമല്ല. അവരുടെ അഭിനയത്തിന് മുന്നിൽ എന്റെ അഭിനയം ഒന്നുമില്ല. നമിതയെ കണ്ടപ്പോൾ എനിക്ക് ജനിക്കണമെന്നെ തോന്നിയില്ലെന്നും നവ്യാ നായർ പറയുന്നു.

Advertisement