നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു വാര്യർ. മലയളത്തിന്റെ ലേഡി സൂപ്പർതാരമായിട്ടാണ് നടി അറിയപ്പെടുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
തന്റെ ഏറ്റവും പുതിയ ചിത്രം ചതുർമുഖത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പ്രസ് മീറ്റിൽ പങ്കെടുക്കവെയാണ് തകർപ്പൻ മേക്ക് ഓറിലും കോസ്റ്റ്യൂമിലും മഞ്ജു വാര്യർ എത്തിയത്. ഈ ചിത്രം മഞ്ജുവും തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
ചതുർമുഖം എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട പ്രസ് കോൺഫ്രൻസിന് എത്തിയതായിരുന്നു മഞ്ജു. വെളുത്ത ഷർട്ടും, കറുത്ത സ്‌കേർട്ടുമിട്ട് വമ്പൻ മേക്കോവറിലാണ് മഞ്ജു വാര്യർ ആരാധകർക്ക് മുമ്പിൽ എത്തിയത്.
വളരെ കാഷ്വൽ ലുക്കാണ് മഞ്ജു ധരിച്ചതെങ്കിലും ഇതുവരെ താരത്തെ കാണാത്ത വേഷം തന്നെയായിരുന്നു അത്. ലുക്ക് സമൂഹമാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അതേ സമയം 42 കാരിയായ മഞ്ജുവിന്റെ വയസ് റിവേഴ്സ് ഗീയറിലാണെന്നാണ് ആരാധകർ പറയുന്നത്.
മഞ്ജു വാര്യർക്ക് ഒപ്പം സണ്ണി വെയ്നും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ ടെക്നോഹൊറർ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നവാഗതരായ രഞ്ജീത്ത് കമല ശങ്കർ, സലിൽ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ.
ചതുർമുഖം രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയുമ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സണ്ണി വെയ്‌നാണ് മഞ്ജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. അതിന് പുറമെ ശ്യാമ പ്രസാദ്, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.
മഞ്ജു വാര്യരുടെ 25 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രമാണ് ചതുർമുഖം. ദി പ്രീസ്റ്റിന് മുമ്പാണ് ചതുർമുഖം ചിത്രീകരിച്ചതെന്ന് മഞ്ജു പ്രസ് മീറ്റിൽ പറയുകയുണ്ടായി.
അഞ്ചര കോടി മുതൽ മുടക്കിൽ വിഷ്വൽ ഗ്രാഫിക്‌സിന് പ്രാധാന്യം നൽകിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആരാധകർ ഇതുവരെ കാണാത്ത രീതിയിലുള്ള അഭിനയ രംഗങ്ങളാണ് മഞ്ജു ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിൽ ഏറ്റവും പ്രധാനമാണ് ആക്ഷൻ രംഗങ്ങൾ. ചിത്രത്തലിൽ മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്യുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.