മിനി സ്‌ക്രീൻ പ്രേക്ഷകരായ വീട്ടമ്മമാർക്ക് വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ. കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ.
അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് സുചിത്രയുടെ വിവാഹസങ്കൽപ്പത്തെ കുറിച്ചാണ്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ പുരുഷ സങ്കൽപ്പത്തെ കുറിച്ച് താരം പറഞ്ഞത്.
വരന് ചേരുന്ന പുരുഷ സങ്കൽപത്തെ കുറിച്ച് റിമി ടോമി ചോദിച്ചത്. ഉടനെ തന്നെ തന്റെ ബാവി വരന് വേണ്ടിയുളള ഗുണങ്ങൾ താരം പറയുകയായിരുന്നു. എന്നാൽ ഈ ചോദ്യം സദസ്സിൽ ഏറെ ചിരി പടർത്തിയിരുന്നു. നല്ല സ്വഭാവം വേണം, നല്ല ഉയരം വേണം, മൃഗങ്ങളെയും എല്ലാവരേയും സ്‌നേഹിക്കണം’ എന്നായിരുന്നു സുചിത്രയുടെ മറുപടി. മൃഗങ്ങളെ സ്‌നേഹിക്കണമെന്ന സുചിത്രയുടെ മറുപടി കേട്ട് റിമിയ്ക്ക് ചിരിയടക്കാനായില്ല.
താൻ വിവാഹം കഴിക്കുന്ന ആൾക്കും അവയെ സ്‌നേഹിക്കാൻ സാധിക്കണമെന്നാണ് സുചിത്ര ഇതിലൂടെ ഉദ്ദേശിച്ചത്. നിരവധി നർമ്മ മൂഹൂർത്തങ്ങളും ഷോയിൽ അരങ്ങേറിയിരുന്നു. സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.
തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത് . കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.