സജിൻ ഇക്ക എട്ട് തവണയും താൻ അഞ്ച് തവണയും അത് ചെയ്തിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഷഫ്‌ന

5374

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് ഷഫ്ന നസീം. ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്ന പിന്നീട് പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു. ഈ ചിത്രത്തിന്റെ തന്നെ തമിഴ്തെലുങ്ക് പതിപ്പിലും ഷഫ്ന അഭിനയിച്ചു. തുടർന്ന് ആഗതൻ, കൻമഴ പെയ്യും മുമ്പ്, പ്ലസ് ടു, ആത്മകഥ, നവാഗതർക്ക് സ്വാഗതം, ലോക്പാൽ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു.

Advertisements

shafna-cover

സിനമാ സീരിയൽ താരം സജിൻ ടിപിയെ ആണ് ഷഫ്‌ന വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇപ്പോൾ മലയാളികളി ബിഗ്‌സ്‌ക്രീൻ മിനി സക്രീൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് സജിൻ ടിപിയും ഷഫ്നയും. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി തിളങ്ങുകയാണ് സജിൻ. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ അഭിനയ രംഗത്ത് എത്തുന്നത്.

Also Read
രാവിലെ എഴുന്നേറ്റ് കുളിച്ച് സെറ്റുമുണ്ടും തുളസിക്കതിരും അണിഞ്ഞ് ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴണമെന്ന് സ്വാസിക, കണ്ടു പഠിക്കൂവെന്ന് ഭാര്യയോട് നിരഞ്ജന്‍

ഈ ചിത്രത്തിൽ നായികയായിരുന്ന ഷഫ്നയെ തന്നെയാണ് സജിൻ പ്രണയിച്ച് വിവാഹം ചെയ്തത്. മോഹൽലാൽ ചിത്രമായ ഭഗവാന്റെ ഷൂട്ട് കാണാൻ പോയപ്പോഴാണ് സജിൻ ആദ്യമായി ഷഫ്നയെ കാണുന്നത്. പിന്നീടാണ് പ്ലസ്ടു എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.

പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിൻ പറയുന്നത്. അതേ സമയം യാത്രാ പ്രേമികൾ ആണ് ഷഫ്‌നയും സജിനും. ഇരുവരും തങ്ങളുടെ യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷഫ്‌ന. മൂന്നാറിലേക്ക് യാത്ര പോയപ്പോൾ എക്കോ ഫ്രണ്ട്‌ലിയായ സ്ഥലത്ത് താമസിക്കാൻ ഇടയായി.

അവിടെ ടിവിയില്ല മാെബൈലിന് റേഞ്ചില്ല, സുഖ സൗകര്യങ്ങൾ ഒന്നുമില്ല. മണ്ണ് കൊണ്ടുള്ള മുറിയും വാഷ് റൂമും മാത്രം. എന്നാൽ ആ താമസ സ്ഥലത്തിന് ചുറ്റം മനോഹരമായ പൂക്കളും ചെടികളും അവ നിറയെ പൂമ്പാറ്റകളും ഉണ്ട് കിളികളും ഉണ്ടായിരുന്നു. മനസ്സിന് കുളിർമ നൽകുന്ന അന്തരീക്ഷം അയിരുന്നു അത്. പുതിയ ആളായി മാറിയ പോലെ തോന്നും അവിടെ എത്തിയാൽ.

ടെക്‌നോളജിയിൽ നിന്നും അകന്ന് ജീവിച്ച ദിനങ്ങൾ ശരിക്കും പുതുമയുള്ളത് ആയിരുന്നു. ഇന്ത്യക്ക് അകത്തുള്ള സ്ഥലങ്ങൾ കാണാൻ പോവാനാണ് താൽപര്യം. വിദേശ യാത്ര നടത്താമെന്ന് പറയുമ്പോൾ സജിൻ പറയും അതിനേക്കാൾ ഭംഗിയുള്ള സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്, അത് കാണാൻ പോവാമെന്ന്. ഇതുവരെ നടത്തിയ യാത്രകൾ കൂടുതലും ഇന്ത്യക്ക് അകത്താണ്.

പെട്ടെന്ന് പ്ലാൻ ചെയ്യുന്നതാണ് കേരളത്തിലെ യാത്രകൾ. ഇന്ന് തീരുമാനിച്ച് നാളെ പോവുന്നവ. വെക്കേഷനിലാണ് ചെറുപ്പത്തിൽ സാധാരണ യാത്ര പോയിരുന്നത്. ചെലവേറിയവ ആയിരുന്നില്ല. അടുത്തുള്ള സ്ഥലങ്ങളിലേക്കോ കുഞ്ഞ് യാത്രകളാണ് കൂടതലും.

പുഴയിൽ കുളിച്ചതും വെള്ളച്ചാട്ടം കാണിച്ചതും കുഞ്ഞിക്കാലുകൾ വെള്ളത്തിൽ മുക്കിയെടുത്തതുമെല്ലാം ഉമ്മയും ഉപ്പയും പറഞ്ഞ കഥകളിലൂടെ മനസ്സിൽ സങ്കൽപ്പിക്കാറുണ്ട്. വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഹിമാലയം ആണ്. ഹിമാചൽ പ്രദേശിലെ മലനിരകളിലൂടെയും കൊച്ച് ഗ്രാമങ്ങളിലൂടെയും ഉള്ള യാത്ര ഒരിക്കലും മടുപ്പിക്കാറില്ല.

സജിൻ എട്ട് തവണയും താൻ അഞ്ച് തവണയും ഹിമാലയത്തിൽ ട്രക്കിംഗ് ചെയ്തിട്ടുണ്ട്. എല്ലാ കൊല്ലവും മുടങ്ങാതെ ഹിമാലയൻ യാത്രയ്ക്ക് പോവുന്നു. ഗോവയിലും സ്ഥിരമായി പോവുന്നു. കൊല്ലത്തിൽ രണ്ട് തവണയൊക്കെ ഗോവയിലേക്ക് പോവും. ഗോവയും ഹിമാചലിലേക്കുമാണ് യാത്രയെന്ന് പറഞ്ഞാൽ ഫ്രണ്ട്‌സ് പറയാറ് നിങ്ങൾ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാൽ പോരെയെന്നാണ്.

നാട്ടിൽ ഒന്ന് കടയിൽ പോവണമെങ്കിൽ വണ്ടി വേണം. എന്നാൽ ഹിമാചലിൽ പോയി മല കയറും. പക്ഷെ അവിടെ ചെന്ന് നടക്കുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. ട്രെക്കിംഗ് ഒരുപാട് ഇഷ്ടമാണ്. കൊറോണ സമയത്ത് ഷൂട്ടിംഗ് നിർത്തിയപ്പോൾ വലിയ മാനസിക സമ്മർദ്ദം ആയിരുന്നു എന്നും ഷഫ്‌ന പറയുന്നു.

Also Read
വെറും വസ്ത്രമല്ല സാരി, അതൊരു ഭാഷയാണ്, നീല സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍, വൈറലായി ചിത്രങ്ങള്‍

Advertisement