ഞങ്ങൾ തിരിച്ചെത്തി നിങ്ങളുടെ ഇന്ദ്രനും സീതയും, സന്തോഷം അറിയിച്ച് ഷാനവാസ് ഷാനും, അർമാദിച്ച് ആരാധകർ

183

മലയാളികളായ ടെലിവിഷൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പര ആയിരുന്നു ഫ്‌ളവേഴ്‌സ് ചാന ലിൽ സംപ്രേഷണം ചെയ്ത സീത എന്ന സീരിയൽ. നടൻ ഷാനവാസ് ഷാനുവും നടി സ്വാസിക വിജയും തന്നെയാണ് ഈ പരമ്പരയുടെ ഹൈലൈറ്റ്. ഈ ജോഡികൾക്ക് ആരാധകർ ഏറെയായിരുന്നു.

അതേ സമയം അടുത്തിടെ ആയിരുന്നു സീരിയലിന്റെ രണ്ടാം ഭാഗം വരുന്നു എന്ന സന്തോഷ വാർത്ത അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അന്നുമുതൽ സീത കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ പരമ്പയുടെ ഷൂട്ടിങ് ആരംഭിച്ചു എന്ന സന്തോഷമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്.

Advertisements

ഷാനവാസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ സീത ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ടെലിവിഷൻ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ഈ പരമ്പര പ്രേക്ഷകമനസിൽ ഇടം നേടിയത്. രാമനുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ സീത ഇന്ദ്രനെ വിവാഹം ചെയ്യുകയുണ്ടായി.

സീതയുടെയും ഇന്ദ്രന്റേയും വിവാഹം ലൈവായാണ് അണിയറ പ്രവർത്തകർ നടത്തിയത്. കുട്ടിക്കാലം മുതലെ തന്നെ സീതയെ ഇഷ്ടപ്പെട്ടിരുന്ന ഇന്ദ്രനെ സംബന്ധിച്ച് ഏറെ സന്തോഷകരമായിരുന്നു ഈ വിവാഹം. ഇതിനിടെയാണ് ഇന്ദ്രനെത്തേടി ആദി ലക്ഷ്മിയെത്തിയത്. നീണ്ട അന്വേഷണത്തിന് ഒടുവിൽ ആദി ലക്ഷ്മി തന്റെ മകളാണെന്ന സത്യം സീതയുടെ അച്ഛൻ മനസിലാക്കി.

Also Read
പഴയ അമ്പിളിയല്ല ഇപ്പോൾ, സൗന്ദര്യം കൂടി, എന്നെ കെട്ടിപ്പിടിച്ച് കുറേ കാര്യങ്ങൾ മനസ് തുറന്ന് സംസാരിച്ചു, ഞങ്ങൾ തമ്മിൽ പിണക്കം ഒന്നുമില്ല: ജീജ സുരേന്ദ്രൻ

കുടുംബം തകരാതിരിക്കാനായി ഇക്കാര്യം മറ്റുള്ളവർ അറിയരുതെന്ന് സീതയുടെ അച്ഛൻ ഇന്ദ്രനോട് ആവശ്യ പ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള രഹസ്യ സംസാരത്തിന് കാതോർത്ത സീത ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു എങ്കിലും നേരിട്ട് ചോദിച്ചിരുന്നില്ല. എന്നാൽ സുമംഗലയ്ക്ക് അച്ഛൻ കിഡ്നി ദാനം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ സീത ഇവർക്കരികിലേക്ക് നേരിട്ട് എത്തി.

ബൈപാസ് സർജ്ജറി കഴിഞ്ഞ അച്ഛന് എങ്ങനെ കിഡ്നി ദാനം ചെയ്യാനാവുമെന്നായിരുന്നു സീതയുടെ സംശയം. എന്നാൽ ഇത് മറച്ചുവെച്ചാണ് അദ്ദേഹം പരിശോധനയ്ക്ക് എത്തിയതെന്നായിരുന്നു ഡോക്ടർ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രൻ കൊടിയ വഞ്ചനയാണ് തന്നോട് ചെയ്തതെന്നും ഇത് പൊറുക്കാൻ തനിക്കാവി ല്ലെന്നുമുള്ള നിലപാടിലാണ് സീത. പിന്നീട് തെറ്റിദ്ധാരണകൾ മാറി ഇരുവരും ദാമ്പത്യ ജീവിതം പുനരാരംഭിച്ചിരുന്നു.

ഇടയ്ക്ക് വെച്ച് ഇന്ദ്രൻ മ രി ക്കു ന്ന തും പിന്നീട് പലവിധ ട്വിസ്റ്റുകളിലൂടെ ഇന്ദ്രൻ തിരികെ സീതയുടെ അടുത്തേ ക്ക് വരികയുമെല്ലാം ചെയ്തിരുന്നു. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ നടൻ ഷാനവാസിന്റെ കട്ട ഹീറോയിസം പ്രേക്ഷകരിലേക്ക് എത്തിച്ച പരമ്പര കൂടിയായിരുന്നു സീത. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സീത പരമ്പരയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നത്.

സീതയിൽ അഭിനയിക്കാൻ വേണ്ടി സീകേരളം ചാനലിലെ മിസിസ് ഹിറ്റ്ലറിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു ഷാനവാസ്. സീത സീരിയലിലേക്ക് വിളിക്കുമ്പോാൾ പോകേണ്ടി വരുമെന്ന് ഷാനവാസ് മിസിസ് ഹിറ്റ്ലറിന്റെ സംവിധായകനോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ പരമ്പരയിൽ ഷാനവാസ് ഷാനുവിന് പകരമായി അരുൺ രാഘവനും എത്തിയിട്ടുണ്ട്.

Also Read
ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപന്റെ ഉള്ളിൽ സംഗീത ചക്രവർത്തി ത്യാഗരാജ സ്വാമികളുമുണ്ട്, ഫൈറ്റ്മാസ്റ്റർ ത്യാഗരാജനുമുണ്ട്, കിടിലൻ ഡയലോഗുമായി ആറാട്ടിന്റെ പുതിയ വീഡിയോ

ഇപ്പോഴിതാ ഇന്ദ്രന്റെ ഗെറ്റപ്പിൽ ഷാനവാസും സീതയുടെ ഗെറ്റപ്പിൽ സ്വാസികയും നിൽക്കുന്ന ലൊക്കേഷൻ സെൽഫിയ്ക്ക് ഒപ്പമാണ് ഷാനവാസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘ഞങ്ങൾ തിരിച്ചെത്തി.. നിങ്ങളുടെ ഇന്ദ്രനും സീതയും’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ഷാനവാസ് കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും എത്തി. മിനി സ്‌ക്രീനിലെ നിരവധി പരനപരകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ടെങ്കിലും അന്നും ഇന്നും സ്വാസിക കുടുംബപ്രേക്ഷകർക്ക് സീതയാണ്.

മനം പോലെ മംഗല്യം എന്ന സീ കേരളത്തിലെ പരമ്പരയിലാണ് സ്വാസിക ഇപ്പോൾ അഭിനയിച്ച് കൊണ്ടിരി ക്കുന്നത്. കൂടാതെ കൈ നിറയെ സിനിമകളും സ്വാസികയ്ക്കുണ്ട്. അവസാനമായി സ്വാസിക അഭിനയിച്ച് റിലീസിനെത്തിയ സിനിമ മോഹൻലാലിന്റെ ആറാട്ടായിരുന്നു.

Advertisement