ഒമർ ലുലു ചിത്രം ഒരു അഡാറ് ലവ് നാല് വർഷമായി കയ്യടക്കി വെച്ച റെക്കോർഡ് സ്വന്തമാക്കി മെഗാസ്ശ്റ്റാ മമ്മുട്ടിയുടെ ഭീഷ്മ പർവ്വം ടീസർ. ഏറ്റവും കൂടുതൽ ലൈക്ക് നേടിയ മലയാള സിനിമാ ടീസർ എന്ന റെക്കോർഡ് ആായിരുന്നു കഴിഞ്ഞ നാലു വർഷമായി ഒരു അഡാർ ലവ് സ്വന്തമാക്കി വെച്ചിരുന്നത്.
അഡാർ ലവ് സംവിധായകൻ ഒമർ ലുലു തന്നെയാണ് ഭീഷ്മ പർവ്വം പുതിയ റെക്കോർഡിട്ട വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. റെക്കോഡുകൾ തകർക്കാൻ ഉള്ളതാണ്. ഏറ്റവും കുടുതൽ ലൈക്ക് ഉള്ള മലയാള സിനിമാ ടീസർ എന്ന റെക്കോഡ് ഒരു അഡാറ് ലവിന്റെ കയ്യിൽ നിന്നും നാല് വർഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം. ജാവോ എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.
2018 ഫെബ്രുവരി മൂന്നിനാണ് ഒരു അഡാർ ലവിന്റെ ടീസർ പുറത്തുവന്നത്. അതിന് മുമ്പേ പുറത്തു വന്ന മാണിക്യമലരായ പൂവീ എന്ന പാട്ടിലെ പ്രിയ വാര്യരുടെ കണ്ണിറുക്കൽ ലോകമാകെ വൈറലായിരുന്നു. ഇതോടെ കേരളത്തിന് പുറത്തേക്കും ചിത്രം ശ്രദ്ധ നേടി.
തുടർന്നിറങ്ങിയ ടീസറിന് കേരളത്തിന് പുറത്തേക്കും കാഴ്ചക്കാരുണ്ടായിരുന്നു. അതേസമയം ഫെബ്രുവരി 11 ന് ആയിരുന്നു ഭീഷ്മ പർവ്വത്തിന്റെ ടീസർ പുറത്തിറങ്ങിയത്. വൻഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ ടീസർ ആവേശത്തോടെയായിരുന്നു ആരാധകർ സ്വീകരിച്ചത്.
മമ്മൂട്ടിയുടെ മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളുമായി ത്രില്ലിംഗ് എക്സ്പീരിയൻസായിരുന്നു ഭീഷ്മ പർവ്വം ടീസർ നൽകിയത്. അതേ സമയം യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെബ്രുവരി 24 ന് രാത്രി ഒരു മണിയോടെ ഭീഷ്മ പർവത്തിന്റെ ട്രെയ്ലറും പുറത്ത് വിട്ടിരുന്നു.
മാർച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാലാ’ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പ്രോജക്റ്റ് നീളുകയായിരുന്നു.
Also Read
ഞങ്ങൾ തിരിച്ചെത്തി നിങ്ങളുടെ ഇന്ദ്രനും സീതയും, സന്തോഷം അറിയിച്ച് ഷാനവാസ് ഷാനും, അർമാദിച്ച് ആരാധകർ
പകരം ഭീഷ്മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎ.ി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.