മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ നടൻ യുവ കൃഷ്ണയും നടി മൃദുല വിജയിയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇതിന് പിന്നാലെ ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളും ഒക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രമുഖ സീരിയൽ നടിയാ രേഖാ രതീഷ് വഴിയാണ് താരങ്ങളായ യുവയും മൃദുലയും പരിചയപ്പെടുന്നത്. ദൈവം അയച്ച സ്‌നേഹത്തിന്റെ ദൂതനാണ് രേഖ രതീഷെന്നാണ് മൃദുലയും യുവയും പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ യുവയും മൃദുലയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.
ഒരേ ഫീൽഡിൽ തന്നെയുള്ളയാളെ വിവാഹം കഴിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്നാണ് യുവയുടെ അഭിപ്രായം. രണ്ട് പേർക്കും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുമെന്നും യുവ പറയുന്നു. രണ്ട് വർഷം മുൻപ് രേഖ ചേച്ചിയുടെ പിറന്നാൾ ആഘോഷത്തിനിടയിലാണ് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത്. പിന്നെ ഒരു വർഷം കഴിഞ്ഞ് വീണ്ടും അവരുടെ ജന്മദിനാഘോഷത്തിലാണ് നിങ്ങൾക്ക് തമ്മിൽ വിവാഹം കഴിച്ചൂടേ എന്ന് ചേച്ചി ചോദിക്കുന്നത്.
ആ ചോദ്യം കേട്ട് ആദ്യം ഞാൻ സർപ്രൈസ് ആയി പോയി. യുവ അതുമായി മുന്നോട്ട് പോയതോടെ ഞങ്ങളുടെ വീട്ടുകാർ സമ്മതിച്ചു. വിവാഹനിശ്ചയവും നടത്തിയെന്ന് മൃദുല പറയുന്നു. ആദ്യം ഞങ്ങളുടെ വിവാഹ വാർത്ത വന്നപ്പോൾ അതൊരു വ്യാജ വാർത്തയാണെന്ന് എല്ലാവരും കരുതി. ഇപ്പോൾ ഞങ്ങൾ ഒന്നിക്കുന്നതിന് ഞങ്ങളെക്കാളും ആകാംഷ ആരാധകർക്കാണ്.
ഈ അടുത്ത് താൻ എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് മൃദുല എങ്ങനെയിരിക്കുന്നു. സുഖമാണോ എന്നൊക്കെയാണെന്ന് യുവ പറയുന്നു. മൃദുവാ എന്ന പേരിലാണ് ഞങ്ങളിപ്പോൾ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരാധകർ തന്നെയാണ് അങ്ങനെയൈാരു പേരിട്ടത്.
യുവ തന്നെ എത്രത്തോളം മനസിലാക്കുന്നുണ്ട് എന്നതാണ് സ്‌നേഹം തോന്നാനുള്ള കാരണമെന്ന് മൃുദുല പറഞ്ഞപ്പോൾ പല വിഷയങ്ങളിലും മൃദുലയ്ക്കുള്ള കഴിവാണ് തന്നെ ആകർഷിച്ചതെന്ന് യുവ പറയുന്നു. മറ്റുള്ള സീരിയൽ നടിമാരെ പോലെയല്ല മൃദുല. അവരെല്ലാം അഭിനയത്തിൽ മാത്രം ഒതുങ്ങുകയാണ്.
ഒരു ഡാൻസ് ഷോ അല്ലെങ്കിൽ ഗെയിം ഷോ എന്ത് ആണെങ്കിലും എല്ലാത്തിലും അവൾ സജീവമാണ്. പുതിയ കാര്യങ്ങൾ പരീക്ഷിച്ച് അറിയുന്നതിൽ നിന്നും സ്വയം മാറി നിൽക്കാറില്ല. വിവാഹനിശ്ചയത്തിന് ശേഷമാണ് തങ്ങളിരുവരും ഒന്നിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. സ്റ്റാർ മാജിക്കിലൂടെയായിരുന്നു ആ സംഗമം. ആ പരിപാടിയിൽ പങ്കെടുത്തത് വളരെ ആകാംഷയും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.
നമ്മുടെ ജീവിതത്തിലെ പ്രണയിതാവിനൊപ്പം ഒരു വേദി പങ്കിടുകയാണ്. നേരത്തെ താൻ ഒരുപാട് റോമാന്റിക് സീനുകൾ ചെയ്തിട്ടുണ്ടെങ്കിലും സ്വന്തം പുരുഷനൊപ്പം ചെയ്യുന്നത് അത്ഭുതകരമാണ്. ഇപ്പോൾ പുതിയ ജീവിതത്തിലെ ഓരോ കാര്യങ്ങളും ഞാൻ അടുത്ത് അറിയുകയാണ്. വിവാഹ വാർത്ത വന്നപ്പോൾ ഒരേ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ പങ്കാളിയെ കണ്ടെത്തിയതിനെ വിമർശിച്ച് നിരവധി പേർ വന്നിരുന്നു.
പരസ്പരം വഴക്ക് ഉണ്ടാവുമെന്നും, ഇങ്ങനെയുള്ള വിവാഹങ്ങളിൽ 90 ശതമാനവും വിജയിക്കില്ലെന്ന മുന്നറിയിപ്പും പലരും തന്നു. പക്ഷേ എല്ലാത്തിന്റെയും നല്ല വശമാണ് ഞാൻ നോക്കിയത്. നമ്മുടെ തൊഴിൽ ജീവിതത്തെ മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടുന്നത് ശരിക്കും അനുഗ്രഹമല്ലേ? എന്റെ പതിവ് ജീവിതശൈലി എന്താണെന്ന് അവളെ ബോധ്യപ്പെടുത്തുകയോ വിശദീകരിക്കുകയോ ചെയ്യേണ്ടതില്ല.
അതേ സമയം അവൾക്ക് അവളുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നോട് പങ്കുവെക്കാൻ സാധിക്കും. ഒരു പങ്കാളിയെയും സഹപ്രവർത്തകനെയും പോലെ എനിക്ക് അവളെ ആശ്വസിപ്പിക്കാൻ സാധിക്കുമെന്നും യുവ വെളിപ്പെുടുത്തുന്നു.