മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരായ സീരിയൽ ആരാധകരരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. തിങ്കൾ മുതൽ ശനിവരെ രാത്രി 7 മണിക്ക് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച കാഴ്ചക്കാരുണ്ട്.
മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര ഓരോ ദിവസവും മുന്നേറുകയാണ്. ഒരു കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. തമിഴിലെ സൂപ്പർഹിറ്റ് സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.
ബാലന്റേയും ഭാര്യ ദേവിയുടേയും സഹേദരന്മാരുടേയും ജീവിതമാണ് സീരിയൽ ചർച്ച ചെയ്യുന്നത്. സഹോദരന്മാർക്ക് വേണ്ടി തങ്ങളുടെ സന്തോഷം മാറ്റി വയ്ക്കുകയായിരുന്നു ഇവർ. ചെറുപ്പത്തിലെ ബാലന്റെ ഭാര്യയായി സാന്ത്വനം കുടുംബത്തിലെത്തിയ ദേവി മക്കളെ പോലെയായിരുന്നു മൂന്ന് സഹേദരന്മാരായ ഹരി, കണ്ണൻ, ശിവൻ എന്നിവരെ വളർത്തിയത്.
ശിവന്റേയും,ഹരിയുടേയും വിവാഹം കഴിഞ്ഞതോടെയാണ് കഥ മാറുന്നത്. ചേട്ടന്റെയും ചേട്ടത്തിയുടേയും നിർബന്ധത്തിന് വഴങ്ങി ശിവൻ അമ്മാവന്റെ മകൾ അഞ്ജലിയെ വിവാഹം കഴിക്കുകയായിരുന്നു. പരസ്പരം ഇഷ്ടമില്ലാതെയാണ് ഇരുവരും വിവാഹം കഴിച്ചത്. ഇവർക്കിടയിലെ പൊരുത്തക്കേട് സാന്ത്വനം കുടുംബാംഗങ്ങളെ ഒരുപാട് വിഷമിപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോൾ തെറ്റിധാരണകൾ മാറി ശിവനും അഞ്ജലിയും പ്രണയിച്ച് തുടങ്ങിയിരിക്കുകയാണ് .
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രമോ വീഡിയോയാണ്. അഞ്ജലിയുടേയും ശിവന്റേയും പ്രണയാദ്രമായനിമിഷങ്ങളാണ്.
ഇരുവരും തങ്ങളുടെ പ്രണയം തിരിച്ചറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രെമോ വീഡിയോ വൈറലായിട്ടുണ്ട്. മികച്ച കമന്റുകാളാണ് ലഭിക്കുന്നത് എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
സൂപ്പർഹിറ്റായിരുന്ന വാനമ്പാാടിക്ക് ശേഷം ഏഷ്യാനെറ്റിൽ ആരംഭിച്ച പരമ്പയാണ് സാന്ത്വനം. കുടുംബ പ്രേക്ഷരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും മികച്ച ആരാധകരുണ്ട് ഈ സീരിയലിന്. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ് ഈ സീരിയൽ നിർമ്മിച്ചിരിക്കുന്നത്.
രാജീവ് പരമേശ്വറും ചിപ്പിയുമാണ് ബാലനും ദേവിയുമായി എത്തുന്നത്. ശിവൻ ആകുന്നത് നടി ഷഫ്‌നയുടെ ഭർത്താവ് സജിൻ ടിപിയാണ്. അഞ്ജലിയായി എത്തുന്നത് മുമ്പ് ബാലതാരമായി സിനമയിലെത്തി ഏറെ ആരാധകരെ നേടിയിട്ടുള്ള ഡോ. ഗോപിക അനിൽ ആണ്.