നടക്കാനോ ഇരിക്കാനോ ഉറങ്ങാനോ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്: സങ്കടകരമായ അവസ്ഥ വെളിപ്പെടുത്തി മന്യ

357

ഒരുകാലത്ത് മലയാള സിനിമയിൽ നിരവധി ഹിറ്റുകളിലെ നായികയായി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മന്യ. പിന്നീട് സിനിമയിൽ നിന്നും പിന്മാറിയ മന്യ ഇന്ന് വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു മന്യ സിനിമ ഉപേക്ഷിച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് മന്യ. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തനിക്ക് പരുക്ക് പറ്റിയതിനെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം മന്യ തുറന്നു പറയുകയാണ്. നടുവിന് പരുക്കേൽക്കുകയും മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റിൽ പറയുന്നത്.

Advertisements

മൂന്ന് ആഴ്ച മുമ്പ് എനിക്കൊരു പരുക്ക് പറ്റി. ഹെർനിയേറ്റഡ് ഡിസ്‌ക് ആയി. അതെന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാൽ അനക്കാൻ പറ്റാത്ത അവസ്ഥയുമായിരുന്നു. എമർജെൻസി റൂമിലേക്ക് പോകേണ്ടി വന്നു. ഇന്ന് നട്ടെല്ലിൽ സ്റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു.

ഈ ബിഫോർ ആഫ്റ്റർ ചിത്രമെടുത്തത് ഞാൻ വല്ലാതെ നെർവസ് ആയിരുന്നത് കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും അനുവദിച്ചിരുന്നില്ല, ഞാൻ ഒറ്റയ്ക്കായിരുന്നു. ഞാൻ പ്രാർത്ഥനകളോടെ വേദനയെ നേരിട്ടു. ഈ തംപ്സ് അപ്പ് ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയാണ്. മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു.

നിൽക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാൻ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്റിൽ ജീവിക്കണമെന്ന്. നിങ്ങൾ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്.

വീണ്ടും ഡാൻസ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാൽ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടർ പറഞ്ഞു. നട്ടെല്ലിന് സർജറി വേണ്ടിവരരുതേ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം. എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ജീവിതത്തിന് ദൈവത്തിന് നന്ദി.

കുടുംബത്തിനും എനിക്ക് വേണ്ടി പ്രാർത്ഥിച്ച ആരാധകർക്കും നന്ദി. എന്നും ഓർക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത്.

Advertisement