തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു നടി അനന്യ ഒരുകാലത്ത്. ബാലതാരമായെത്തി പിന്നീട് നായികയായി മാറുകയായിരുന്നു അനന്യ. മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റെ ശക്തമായ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ് അനന്യ. അനന്യ എന്നെ പേര് സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചതാണ്. ആയില്യ നായർ എന്നാണ് അനന്യയുടെ ശരിയായ പേര്. നിർമ്മാതാവിന്റെ മകളായതുകൊണ്ടു തന്നെ ബാലതാരമായി അനന്യയ്ക്ക് സിനിമയിൽ തുടക്കം കുറിക്കാൻ സാധിച്ചു.
ജഗദിയും ഇന്നസെന്റും പ്രധാനവേഷത്തിലെത്തി 1995 ൽ പുറത്തിറങ്ങിയ പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അനന്യ അഭിനയ രംഗത്തേക്ക് എത്തിയത്. മുതിർന്നർന്നപ്പോൾ അനന്യ ടെലിവിഷൻ ഷോകളിൽ അവതാരകയായി. സ്റ്റാർ വാർ എന്ന പരിപാടിയുടെ അവതാരികയായി എത്തിയ അനന്യ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
2008 ലാണ് അനന്യ നായികയായി സിനിമാ ലോകത്ത് എത്തുത്. അഞ്ചോളം ചിത്രങ്ങളിൽ നായികയായി വിളിച്ചപ്പോഴൊക്കെ അനന്യ നിരസിച്ചു. ഒടുവിൽ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ താരംനായികയായി എത്തുകയായിരുന്നു. അനന്യുടെ രണ്ടാമത്തെ സിനിമ തമിഴിലായിരുന്നു. നാടോടികൾ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും അനന്യയെ തേടി പ്രശംസകൾ ഒഴുകകയും ചെയ്തു.
ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് ടിവി പുരസ്‌കാരവും അനന്യ സ്വന്തമാക്കി. ഇതേ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്തപ്പോഴും അനന്യയുടെ കഥാപാത്രത്തിന് വേറെ ആളെ കണ്ടെത്താൻ സാധിച്ചില്ല. ഇത് നമ്മുടെ കഥ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായിട്ടാണ് അനന്യ എത്തിയത്.
തമിഴിൽ അനന്യ നായികയായ മറ്റൊരു ചിത്രമായിരുന്നു എങ്കേയും എപ്പോതും. ഗംഭിര വിജയം നേടിയ ഈ സിനിമയിലും അനന്യയുടെ തകർപ്പൻ പെർഫോമൻസായിരുന്നു. അനന്യയ്ക്ക് തമിഴ് തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് എങ്കേയും എപ്പോതും. ചിത്രത്തിലെ അമുദ എന്ന കഥാപാത്രം ഇന്നും പ്രിയങ്കരമാണ്. മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ചിത്രത്തിലെ അഭിനയത്തിന് അനന്യയ്്ക്ക ലഭിച്ചു.
2012 ലാണ് അനന്യയുടെ വിവാഹം കഴിയുന്നത്. ആഞ്ജനേയൻ എന്ന ബിസിനസുകാരനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്നീട് വീട്ടുകാർ പിന്മാറി. ആഞ്ജയേന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. എന്നാൽ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് 2012 ൽ അനന്യ ആഞ്ജയേനെ വിവാഹം ചെയ്തു. വിവാഹശേഷവും ചില സിനിമകളിൽ അനന്യ അഭിനയിച്ചിരുന്നു.
2014 ൽ രക്തരാക്ഷസ് എന്ന ഒരു ത്രിഡി ചിത്രത്തിൽ അഭിനയിച്ച അനന്യ 2015 ൽ രണ്ടേ രണ്ട് മലയാള സിനിമകളിൽ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. 2016 ൽ ആ ആ എന്നൊരു തെലുങ്ക് ചിത്രം ചെയ്തു. 2017 ൽ ടിയാനും. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കിടെ അനന്യ ക്യാമറയ്ക്ക് അധികം പിടി തരാറില്ല.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അനന്യ. ഭ്രമം എന്ന ചിത്രത്തിലൂടെയാണ് അനന്യ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഭ്രമം.
അതേ സമയം അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു. അനന്യയ്ക്ക് മലയാളത്തിൽ ഏറേ മൈലേജ് നൽകിയ ചിത്രമാണ് ശിക്കാർ. മോഹൻലാലിന്റെ മകളായിട്ടാണ് ചിത്രത്തിൽ അനന്യ എത്തിയത്. ഗംഗ എന്ന കഥാപാത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചു.
ശിക്കാറിലെ അനന്യയുടെ അഭിനയം കണ്ട് മോഹൻലാൽ പറഞ്ഞത്, മലയാളത്തിന്റെ വിജയലക്ഷ്മിയാണ് അനന്യ എന്നാണ്. പിന്നീട് കാണ്ഡഹാർ എന്ന മോഹൻലാൽ അമിതാഭ് ബച്ചൻ ചിത്രത്തിൽ അനന്യയ്ക്ക് അവസരം കിട്ടിയതും ഇത് വഴിയാണ്. സീനിയേഴ്സ്, ഡോക്ടർ, ലവ്, കുഞ്ഞളിയൻ, മാസ്റ്റേർസ്, ഡി കമ്പനി, നാടോടി മന്നൻ, മുല്ലമൊട്ടും മുന്തിരിച്ചാറും തുടങ്ങിയ ചിത്രങ്ങളിലൊക്കെ അനന്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.