മലയാളത്തിലെ യുവനടൻ ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഫോറൻസിക് അണിയറയിൽ റിലീസിനൊരുങ്ങുകയാണ്. മലയാള സിനിമാചരിത്രത്തിൽ ഒരു ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലർ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്.
മംമ്താ മോഹൻദാസാണ് ചിത്രത്തിൽ നായികയാവുന്നത്. ചിത്രത്തിൽ ഒരു പ്രധാന റോളിൽ റേബ മോണിക്കയും എത്തുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിനായി ഫോറൻസിക്കിന്റെ അണിയറ പ്രവർത്തകർ റേബയെ സമീപിച്ചപ്പോഴുണ്ടായ രസകരമായ സംഭവം ടൊവനോ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ഫോറൻസിക്കിന്റെ കഥ റേബയുടെ അടുത്ത് പറയാൻ ചെന്ന സമയത്ത് റേബ ടൊവിനോയുടെ സിനിമ, ഇതിൽ ലിപ് ലോക്ക് ഉണ്ടോ എന്ന് ചോദിച്ചുവെന്നാണ് ടോവിനോ പറയുന്നത്. അപ്പോൾ തന്നെ ഇവർ ഉണ്ടെന്ന് പറയുകയും, അങ്ങനെ ആണെങ്കിൽ ഈ പടം ചെയ്യുന്നില്ലെന്ന് റേബ പറഞ്ഞെന്നുമാണ് കഥകൾ’
റിതിക സേവ്യർ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തുന്നത്. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നതും അഖിൽ പോളും അനസ് ഖാനും ചേർന്നാണ്.
സിജു മാത്യു, നെവിസ് സേവ്യർ എന്നിവരുടെ ജുവിസ് പ്രൊഡക്ഷൻസും രാജു മല്യത്തിന്റെ രാഗം മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.