നടി മംമ്ത മോഹൻദാസ് മലയാളികൾക്ക് നടിയായും പിന്നണി ഗായികയായും സുപരിചിതയായ താരമാണ്. ഇതിനേടകം നിരവധി ചിത്രങ്ങളിൽ മംമ്ത ഭാഗമായിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിൽ അഭിനയിക്കുന്നതിനെക്കുറിച്ചും താരം പറയുന്നു.
‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. മമ്മൂട്ടി സാറിന്റെ ബിലാലിൽ ഞാനുമുണ്ട്, ത്രില്ലിലാണ് എന്നാണ് മംമത പറഞ്ഞിരുന്നത്. ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ച ഷറഫുവും സുഹാസും ചേർന്നാണ് ബിലാലിന്റെ തിരക്കഥയൊരുക്കുന്നത്.
അമൽ നീരദ് ആണ് ചിത്രം സമവിധാനം നിർവഹിക്കുന്നത്. താരം അഭിനയവും സിങ്ങിങും ഒരുപോലെ കൊണ്ടുപോകാൻ നോക്കിയിരുന്നെങ്കിലും അഭിനയത്തിൽ 7-8 വർഷങ്ങളായി പരീക്ഷണത്തിൽ തുടരുകയാണ്. കുടുംബം മുഴുവനും സംഗീതത്തോട് കൂടുതലും ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും തനിക്ക് കൂടുതലും കംഫ്ട്ടബിൾ ആക്ടിങ്ങാണ് എന്ന് താരം പറയുന്നത്.
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ബിലാൽ’. 2007ൽ പുറത്തെത്തിയ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ബിലാലിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന സൂചനകളും അണിയറപ്രവർത്തകർ നേരത്തെ നൽകിയിരുന്നു.
ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ച ഷറഫുവും സുഹാസും ചേർന്നാണ്. സംവിധായകൻ അമൽ നീരദ്, എഴുത്തുകാരൻ ഉണ്ണി ആർ, സംഗീതജ്ഞൻ സുഷിൻ ശ്യം എന്നിവർ ഉൾപ്പെട്ട ഫോട്ടോ പങ്കുവച്ചതും ആരാധകർ ഏറ്റെടുത്തിരുന്നു.