ജനപ്രിയ നായകൻ ദിലീപും താരസുന്ദരി കാവ്യ മാധവനും മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന കാവ്യാ മാധവൻ വളരെ ചുരുക്കമായേ പൊതു പരിപാടികളിലൊക്കെ പങ്കെടുക്കാറുള്ളൂ.
അതുകൊണ്ടു തന്നെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ കാണുന്നത് ആരാധകർക്കും സന്തോഷമാണ്.
ഇപ്പോഴിതാ ഇരുവരുടേയും ഒരു പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേശു എന്ന ചിത്രത്തിനു വേണ്ടി തല മൊട്ടയടിച്ച ലുക്കിലാണ് ദിലീപ്.
Advertisements
നെറ്റിയിൽ ചന്ദനക്കുറി തൊട്ടുള്ള ഇരുവരും ഏതോ ക്ഷേത്ര ദർശനം കഴിഞ്ഞ് നിൽക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത് . 2016 നവംബർ 25നാണ് ഇരുവരും വിവാഹിതരായത്. 2019 ഒക്ടോബർ 19ന് ഇരുവർക്കും പെൺകുഞ്ഞു പിറന്നു. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്.
Advertisement