പ്രമുഖ സിനിമ താരം ബാല ഒരു പ്രമുഖ നിർമാതാവിന്റെ ഭാര്യയുമായി നടത്തിയ ഫോൺ കോളിന്റെ ശബ്ദരേഖ ചോരുകയും അത് സിനിമാമേഖലയിൽ ചർച്ചയാവുകയും ചെയ്തതോടെ ഫേസ്ബുക്ക് ലൈവിലൂടെ ചില വെളിപ്പെടുത്തലുമായി ബാല നേരിട്ടെത്തിരിക്കുകയാണ്. ഒന്നരവർഷം മുമ്പ് നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നലെയാണ് പുറത്തായത്. ഇരുവരുടെയും വ്യക്തിപരമായ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഫോൺ കോൾ തനിക്ക് ഏറെ വേദനിപ്പിക്കുന്നതാണെന്ന് നടൻ പറയുന്നു.
ഒരു വർഷം മുൻപ് നടന്ന ഈ ഫോൺ കോൾ എങ്ങനെയാണ് ചോർന്നത് എന്ന് തനിക്ക് അറിയില്ല എന്നും തന്നെ തകർക്കുവാൻ ആയി ആരോ മനപൂർവം ചെയ്തുകൂട്ടുന്നത് ആണ് ഇതെന്നും അദ്ദേഹം പറയുന്നു.
ബാല ഫേസ്ബുക്ക് ലൈവിൽ പറയുന്നത് ഇങ്ങനെ;
ഇന്നലെ വൈകിട്ട് മുതൽ ചില വിവാദങ്ങൾ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതൽ എനിക്ക് ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയിൽ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഇത് ആവശ്യമില്ലാത്ത വിവാദമാണ്.
ഒരു കേസ് നടക്കുമ്പോൾ സ്വയം സുരക്ഷയ്ക്കായി കോൾ റെക്കോർഡിങുകൾ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവർഷം മുമ്പ് നടന്ന കോൾ റെക്കോർഡിങ് ഇപ്പോൾ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല.
എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കിൽ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയിൽ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം. ഇനി വേണ്ട.’
രജനികാന്തിനെ നായകനാക്കി എന്റെ സഹോദരൻ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഞാൻ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും െചയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാർട്ട് 2 ബിലാലിൽ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാൻ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബിൽഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020-ൽ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങൾക്ക് എനിക്ക് താൽപര്യമില്ല’. ബാല പറഞ്ഞു.
തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാള ത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കളഭം, ബിഗ്ബി, സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെപ്രേക്ഷകരുടെ പ്രിയങ്കരനായി മാറി റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അമൃതയുമായി ഷോയിൽ സ്പെഷ്യൽ ഗസ്റ്റായി വന്ന ബാല പ്രണയത്തിലാവുകയും 2010 ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവർ വിവാഹമോചിതരാവുകയായിരുന്നു.