മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും വർഷങ്ങളായി ഒരുപോലെ നിറഞ്ഞു നിന്നിരുന്ന നടിയാണ് അമ്പിളി ദേവി. കലോൽസവ വേദികളിൽ തിളങ്ങി നൃത്തത്തിലൂടെ അഭിനയത്തിൽ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
തന്റെ സിനിമാ കരിയർ ബാലതാരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുക യായിരുന്നു അമ്പിളി. വിനയന്റെ സംവിധാനത്തിൽ 2003 ൽ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്‌ക്രീനിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.
അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തന്റെ അഭിനയ നൃത്ത വിശേഷങ്ങൾക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കു വെയ്ക്കാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് നടി അധികം വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്.
അടുത്തിടെയാണ് നടൻ ആദിതയൻ ജയനും അമ്പിളി ദേവിയുമായുള്ള ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീണത്. ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് ജീവിക്കുന്നത്. അതേ സമയം അമ്പിളി ദേവിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോൾ സീരിയൽ താരം ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അത് പലതരം വിമർശനങ്ങൾക്ക് പോലും വഴിതെളിച്ചിരുന്നു. സ്‌നേഹത്തൂവൽ എന്ന സീരിയലിലാണ് അമ്പിളി യും ആദിത്യനും ജീജയും ഒരുമിച്ചഭിനയിച്ചത്. ഇപ്പോളിതാ അമ്പിളി ദേവിയെ കുറിച്ച് തുറന്നു പറയുകയാണ് ജീജ സുരേന്ദ്രൻ.
ജീജ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ:
ഞാനും അമ്പിളിയും തമ്മിലുള്ള ആത്മാർത്ഥ ബന്ധം മനസിലാക്കിയവർ കുറവാണ്. ഞങ്ങൾ ഫോണിലൂടെ സംസാരി ക്കാറുണ്ടായിരുന്നു. കാണണം എന്നാഗ്രഹിക്കാറുണ്ടെങ്കിലും ഇപ്പോഴാണ് അത് സാധ്യമായത്. സ്നേഹം പങ്കിട്ടു എന്നല്ല സ്നേഹം ആസ്വദിച്ചു എന്നാണ് പറയേണ്ടത്. എന്നെ കെ ട്ടി പ്പി ടിച്ച് കുറേ കാര്യങ്ങൾ മനസ് തുറന്ന് സംസാരിച്ചു.
അമ്പിളിയുടെ അച്ഛനേയും അമ്മയേയും കുട്ടികളേയുമെല്ലാം കണ്ടു. പഴയ അമ്പിളിയല്ല ഇപ്പോൾ വളരെ മെച്വേർ ഡായി. ലോക വിവരമൊക്കെ ഇപ്പോഴാണ് കിട്ടിയതെന്ന് അമ്പിളിയുടെ സ്വഭാവത്തിൽ നിന്നും മനസിലായി. പണ്ട് അമ്പിളിക്ക് കുഞ്ഞുകുട്ടികളുടെ സ്വഭാവമായിരുന്നു.
മുൻപാണെങ്കിൽ അഭിനയം കഴിഞ്ഞാൽ അവൾ ഡാൻസിന് പിന്നാലെ പോവും, ആരുമായി ബ ന്ധം ഒന്നുമി ല്ലാതെ. എല്ലാ കാര്യങ്ങളും മനസിലാക്കി ഇപ്പോ വേറെയാളായി. നേരത്തെ അവൾക്ക് ഈ പക്വതയു ണ്ടായിരുന്നെ ങ്കിൽ അമ്പിളി വേറെ ലെവൽ ആയേനെ.
അമ്പിളിയുടെ സൗന്ദര്യം കൂടിയതായാണ് എനിക്ക് അനുഭവപ്പെട്ടത്. കൊവിഡ് വന്നപ്പോൾ പോലും അവൾ ഡാൻ സ് നിർത്തിയിട്ടില്ല. ഡാൻസ് ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. പഴയത് പോലെ കുട്ടികളെ നേരിൽ ഡാ ൻസ് പഠിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കൊവിഡായതിൽപ്പിന്നെ ഓൺലൈൻ ക്ലാസായിരുന്നു.
ഞാനും അമ്പിളിയും പിണക്കത്തിലാണോയെന്ന് ഒരുപാടുപേർക്ക് തെറ്റിദ്ധാരണയുണ്ട്. അല്ല, ആ സമയത്ത് ഞങ്ങൾ ഒന്നും പറയാറില്ല. എനിക്കും അമ്പിളിക്കും പിണങ്ങാനറിയില്ല. ജീവൻ നിലനിർത്തുന്നത് വരെ ഞങ്ങൾ ഈ സ്നേഹവും നിലനിർത്തും. ഇത് പറയാനാണ് ഞാൻ നിങ്ങളുടെ മുന്നിൽ വന്നതെന്നും ജീജാ സുരേന്ദ്രൻ പറയുന്നു.