ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ നടിയാണ് ദിവ്യ ഉണ്ണി. മമ്മൂട്ടിയും മോഹൻലാലും ജയറാമും സുരേഷ് ഗോപിയും ദിലീപും അടക്കമുള്ള ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും ഒപ്പം നായികയായി അഭിനയിച്ചുള്ള നടികൂടിയാണ് ദിവ്യ ഉണ്ണി.
നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. സിബിമലയിലും രഞ്ജിത്തും ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ഉസ്താദ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ദിവ്യ ഉണ്ണി എത്തിയത്.
അന്ന് മോഹൻലാലും ഒത്തുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരമിപ്പോൾ. മലയാളത്തിന് നഷ്ടപ്പെട്ട് പോയ നിരവധി അഭിനേതാക്കൾ ഒരുമിച്ച് വന്ന സിനിമ ആയിരുന്നു ഉസ്താദ് എന്നും ഒരു വർക്ക്ഷോപ്പ് പോലെയാണ് ആ സിനിമയുടെ ലൊക്കേഷൻ തനിക്ക് അനുഭവപ്പെട്ടത് എന്നും ദിവ്യ ഉണ്ണി പറഞ്ഞു.
മോഹൻലാലിന്റെ ഒപ്പം അഭിനയിക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ചെയ്യുമ്പോൾ ബാക്കിയെല്ലാം സംഭവിക്കുന്നത് ആണെന്നുമാണ് ദിവ്യ ഉണ്ണി പറയുന്നത്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. ലാലേട്ടന്റെയൊക്കെ കൂടെ അഭിനയിക്കുക എന്ന് പറഞ്ഞാൽ നമ്മളൊക്കെ വെറുതെയങ്ങ് നിന്ന് കൊടുത്താൽ മതി.
അവരെ പോലെയുള്ള അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യുമ്പോൾ ശരിക്കും ഒരു വർക്ക് ഷോപ്പിന് പോകുന്ന അനുഭവമാണ്. ലാലേട്ടൻ മാത്രമല്ല മലയാളത്തിലെ മികച്ച ഒരുപാട് ആർട്ടിസ്റ്റുകൾ ആ സിനിമയിൽ ഉണ്ടായിരുന്നു.ആ സിനിമയിൽ ആണെങ്കിൽ ചിത്ര ചേച്ചി ഒക്കെയുണ്ട്.
നരേന്ദ്രപ്രസാദ് സാർ എൻഎഫ് അങ്കിൾ തുടങ്ങി ഒരുപാട് പേരാണ് ആ സിനിമയിൽ അഭിനയിച്ചത്. ഉസ്താദ് എന്നു പറയുമ്പോൾ ഇത്തരത്തിൽ ഒരുപാട് ആളുകളെ എനിക്ക് ഓർമ വരും. അവരിൽ പലരും ഇപ്പോൾ നമ്മുടെ കൂടെ തന്നെയില്ല. ഉസ്താദ് സിനിമയിൽ എന്റേയും ലാലേട്ടന്റെയും കെമിസ്ട്രി മികച്ചതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്.
ശരിക്കും പറഞ്ഞാൽ ആ കെമിസ്ട്രിയിലൊന്നും നമുക്കൊരു പങ്കില്ല. ക്യാമറക്ക് മുന്നിൽ ലാലേട്ടൻ വന്നുനിന്നാൽ തന്നെ സ്വാഭാവീ കമായി അതൊക്കെ സംഭവിച്ച് പോകുന്നതാണ്. അല്ലാതെ നമുക്ക് കൂടുതൽ കഷ്ടപ്പെടേണ്ട ആവശ്യമില്ല. ലാലേട്ടന്റെ കൂടെയുള്ള വർക്കിങ് അനുഭവം ഭയങ്കര വ്യത്യസ്തമായിരുന്നു എന്നും ദിവ്യ ഉണ്ണി പറയുന്നു.
Also Read
ആദ്യമായി അഭിനയിക്കേണ്ടിയിരുന്ന ആ മോഹൻലാൽ ചിത്രത്തിൽ നിന്നും അന്ന് ശോഭന പിൻമാറി, സംഭവം ഇങ്ങനെ