തെന്നിന്ത്യൻ സിനിമാ രംഗത്ത് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. മലയാളം സിനിമാ സിനിമാ പ്രേക്ഷകർക്കും ഏറെ സുപരിചിത അയിരുന്നു മധുബാല. ഇന്ത്യയുടെ ഡ്രീം ഗേൾ ഹേമമാലിനിയുടെ അനന്തിരവളായ മധു ബാല മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ ലോകത്ത് എത്തിയത്.
മണിരത്‌നം സംവിധാനം ചെയ്ത റോജയാണ് മധുബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഒറ്റയാൾ പട്ടാളം, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മധുബാല പ്രിയങ്കരിയായി മാറി. അഭിനയരംഗത്തു നിന്ന് വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മധുബാല ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്.
കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു എങ്കിലും അപ്രതീക്ഷിതം ആയാണ് താൻ സിനിമയിൽ എത്തിയത് എന്ന് പറയുകയാണ് മധുബാല. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. എന്റെ പിതാവ് രഘുനാഥ് നാല് സിനിമകൾ നിർമിച്ചിട്ടുണ്ട്.
കലാപാരമ്പര്യം ഉള്ള കുടുംബത്തിൽ ആണ് ജനിച്ചത് എങ്കിലും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നായിരുന്നു അപ്പ എന്നോട് പറഞ്ഞത്. അങ്ങനെ ശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷമാണ് സിനിമയിൽ എത്തിയത്. ആദ്യ ചിത്രം അഴകൻ ആയിരുന്നു, മമ്മൂട്ടിക്ക് ഒപ്പം.
എനിക്കന്ന് അദ്ദേഹത്തെ പേടി ആയിരുന്നു. അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തിൽ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്പോൾ തന്നെ വിറച്ചു പോകുമായിരുന്നു. എന്നാൽ ഷൂട്ടിങ് തീർന്നപ്പോൾ എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാർ.
പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രം കൂടി ചെയ്തു. മോഹൻലാലിന് ഒപ്പം അഭിനയിച്ചത് മറക്കാൻ ആകാത്ത അനുഭവം ആയിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന പ്രകൃതമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഒട്ടും പേടി തോന്നിയില്ല. മുകേഷിനൊപ്പം ഒറ്റയാൾ പട്ടാളം ചെയ്യുമ്പോഴും അങ്ങനെയായിരുന്നു.
റോജയാണ് എന്റെ കരിയറിൽ വഴിത്തിരിവായത്. മണിരത്‌നം സാർ നായികയായി എന്നെ തിരഞ്ഞെടുത്തു എന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. മണിരത്‌നം സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിച്ചു. എല്ലായ്‌പ്പോഴും മലയാളികൾ എന്നൈ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
ഇന്നും പ്രേക്ഷകർ എന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുമ്പോൾ അതിയായ സന്തോഷമുണ്ട് മധുബാല പറയുന്നു. അതേ സമയം രണ്ട് പെൺമക്കൾ ആണ് മധുബാലയ്ക്ക് ഉള്ളത്. കുടുംബ സമേതമുള്ള ചിത്രങ്ങൾ താരം ഇടക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.