മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് നടൻ ജയറാമും ഭാര്യയും മുൻകാല നായികാ നടിയുമായ പാർവ്വതിയും. സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ജയറാമിനെ പാർവ്വതി പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തോട അഭിനയം വിട്ട പാർവ്വതി മാതൃകാ വീട്ടമ്മയായി കഴിയുകയാണ്.
രണ്ട് മക്കളാണ് ജയറാം പാർവ്വതി ദമ്പതികൾക്ക് ഉള്ളത്. മകൻ കാളിദാസും മകൾ മാളവികയും. കാളിദാസ് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ നടൻ ആയി മാറിക്കഴിഞ്ഞു. മകൾ മാളവിക സിനിമയിലേക്ക് എത്തുന്നു എന്ന് കുറേ നാളായി പറഞ്ഞു കേൾക്കുന്ന ഒന്നാണ്.
അടുത്തിടെ ഒരു തമിഴ് മ്യൂസിക് വീഡിയോയിൽ മാളവിക അഭിനയിച്ചിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റർ നടത്തിയ അഭിനയക്കളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ മാളവിക സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
Also Read
ആദ്യമായി അഭിനയിക്കേണ്ടിയിരുന്ന ആ മോഹൻലാൽ ചിത്രത്തിൽ നിന്നും അന്ന് ശോഭന പിൻമാറി, സംഭവം ഇങ്ങനെ
നേരത്തെ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് 2019ൽ തിയേറ്ററിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ മാളവികയെ അഭിനയിപ്പിക്കാൻ തീരമാനിച്ചിരുന്നു. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
എന്നാൽ ചിത്രത്തിൽ കല്യാണി ചെയ്ത നിഖിത എന്ന കഥാപാത്രം ചെയ്യാൻ ആദ്യം വിളിച്ചത് തന്റെ മകൾ മാളവികയെ ആണെന്നാണ് ജയറാം പറയുന്നത്. ചെന്നൈയിലെ തന്റെ വീട്ടിൽ വന്ന് ചക്കിയോട് കഥ പറഞ്ഞിരുന്നെന്നും സിനിമയിലേക്ക് വരാൻ മാനസികമായി റെഡിയായിട്ടില്ല എന്നും പറഞ്ഞ് ചക്കി ഒഴിഞ്ഞ് മാറുക ആയിരുന്നെന്നും ജയറാം പറഞ്ഞു.
പല ഭാഷകളിലായി സിനിമകളുടെ കഥ കേൾക്കുന്നുണ്ടെന്നും ഉടൻ തന്നെ സിനിമയിലേക്കുള്ള മാളവികയുടെ അരങ്ങേറ്റം നടക്കുമെന്നും ജയറാം പറയുന്നു. മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ജയറാം.
ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:
അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് ആദ്യം വിളി വന്നത് ചക്കിക്കായിരുന്നു. അനൂപ് ചെന്നൈയിൽ വന്ന് ചക്കിയോട് കഥ പറയുകയും ചെയ്തിരുന്നു. അന്ന് ചക്കിക്ക് കഥ ഇഷ്ടപ്പെട്ടിരുന്നു എന്നാൽ സിനിമ ചെയ്യാൻ മാനസികമായി റെഡിയായിട്ടില്ലെന്ന് പറഞ്ഞ് ചക്കി തന്നെ സിനിമ ഒഴിവാക്കി. ആ വേഷമാണ് പിന്നെ കല്യാണി ചെയ്തത്.
അതുപോലെ തന്നെ തന്റെ ഒരു സിനിമയിൽ അഭിനയിക്കാമോ എന്ന് ജയം രവിയും ചക്കിയോട് ചോദിച്ചിരുന്നു. അവർക്കൊക്കെ ചക്കിയെ ചെറുപ്പം മുതലെ അറിയാമായിരുന്നു. അടുത്തിടെയും ജയം രവി വിളിച്ചിരുന്നു. ഇപ്പോൾ തമിഴിലും തെലുങ്കിലും ഒക്കെയായി നിരവധി കഥകൾ കേൾക്കുന്നുണ്ട്.
ഉടനെ തന്നെ ഏതെങ്കിലും സിനിമ ഫിക്സ് ചെയ്യുമായിരിക്കും. വൈകാതെ തന്നെ മിക്കവാറും സിനിമയിലേക്ക് ചക്കിയുടെ അരങ്ങേറ്റം ഉണ്ടാകും എന്നും ജയറാം പറയുന്നു.