ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഭാമ വിവാഹ മോചനത്തിന് ഒങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. ഭർത്താവ് അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം ഭാമ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നിക്കം ചെയ്തതാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കാൻ പ്രധാന കാരണം.
ഇപ്പോഴിതാ ഇത്തരത്തിൽ വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നതിന് ഇടെ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയിരിക്കുകയാണ് ഭാമ. ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ആണ് ഭാമ അതിഥി ആയി എത്തിയത്.ഷോയിൽ ഭാമ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവച്ചു.
മകളെ കുറിച്ച് താരം വാചാലയായി. മകളെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ഭാമ പറഞ്ഞ വാക്കുകൾ ഇങ്ങനെ. ഗൗരി എന്നാണ് മകളുടെ പേര്, കുഞ്ഞിനെ അമ്മു എന്നാണ് വിളിക്കുന്നത്. ഇപ്പോൾ രണ്ടു വയസ്സായി. ഒരു ഒരുവയസ് കൂടി ആയി മൂന്ന് വയസ്സൊക്കെ ആയാൽ എനിക്ക് ഒന്നുകൂടി ആക്റ്റീവ് ആകാമെന്ന് കരുതുന്നു.
പിന്നെ അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. ഞാൻ വിചാരിച്ച അത്ര ഗ്ലോറിഫൈ ചെയ്യാൻ പറ്റുന്ന കാര്യമല്ല. വാസുകി ബൈ ഭാമ എന്ന ലേബലിൽ ഞാൻ കാഞ്ചീപുരം സാരികളുടെ ഒരു ഓൺലൈൻ സ്റ്റോർ ആരംഭിച്ചു. കുഞ്ഞായി, ലോക്ക്ഡൗൺ വന്നു.
അതൊക്കെ കഴിഞ്ഞപ്പോൾ ഞാൻ വർക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വർക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വർക്കും കൂടെ വേണം എന്ന് തോന്നി. എന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു എന്തെങ്കിലും ഒന്ന് തുടങ്ങണമെന്ന്.
Also Read
ഇനി ഈ വേഷമില്ല, ദീപയുടെ വേഷം അഴിച്ചുവെച്ച് പ്രേമി വിശ്വനാഥ്, വൈറലായി വീഡിയോ
അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷൻ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചത്. പിന്നെ വാസുകി എന്ന പേര് കുറെ നാളായി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെയാണ് ആ പേര് ഇട്ടത്.
താൻ ഒരുപാട് മോഡേൺ വസ്ത്രങ്ങളോ ഒരുപാട് നടൻ വസ്ത്രങ്ങളോ ഉപയോഗിക്കുന്ന ആളല്ലെന്നും രണ്ടിന്റെ ഇടയിൽ ആണെന്നും ഭാമ പറയുന്നു.
താൻ ഒറ്റപ്പാലം കാരിയാണോ പാലക്കാട് ആണോ എന്നെല്ലാം ഒരുപാട് പേർ ചോദിക്കാറുണ്ട്. എന്നാൽ ഞാൻ കോട്ടയംകാരി ആണ്. ഇപ്പോൾ കൊച്ചിയിൽ ആണ് താമസമെന്നും ഭാമ പറഞ്ഞു. വീട്ടിൽ ഭർത്താവ് എന്താണ് വിളിക്കാറുള്ളത് എന്ന് ചോദിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല എന്നായിരുന്നു ഭാമയുടെ മറുപടി.
അതെ, ദേ എന്നൊക്കെ ആണ് വിളിക്കുക. ഞാൻ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങൾ വീട്ടിൽ വിളിക്കുന്നതൊന്നും നാട്ടിൽ പറയാൻ പറ്റില്ലെന്നും ചിരിച്ചു കൊണ്ട് ഭാമ പറഞ്ഞു. കുറച്ചു നാളുകളായി പഴയത് പോലെ സിനിമകളിലേക്ക് വരണം പരിപാടികളിൽ പങ്കെടുക്കണം എന്നൊക്കെയുണ്ട്.
അതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴും വണ്ണമൊന്നും ഇല്ലാതെ ഇരിക്കുന്നത് എന്നു നടി പറഞ്ഞു. അമ്മയായപ്പോൾ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ നടന്നില്ലെങ്കിൽ ടെൻഷനാവും ദേഷ്യം വരും പക്ഷെ ഇപ്പോൾ മാറി.
അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞു. അതേ സമയം ഭാമ എന്ന പേര് വന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. രേകിത എന്നായിരുന്നു പേര്. ഭാമ എന്നത് ലോഹി സാർ ഇട്ടതാണ്. നിവേദ്യത്തിൽ സത്യഭാമ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സത്യ ഒന്ന് കട്ട് ചെയ്താലോ എന്ന് എനിക്ക് ഉണ്ടായിരുന്നു.
പേരിടുന്ന സമയത്ത് വിനു മോഹനോ മറ്റോ ആണ് പറഞ്ഞത്. സാർ സത്യഭാമ പഴയ പേരല്ലേ ഭാമ എന്ന് ഇട്ടാൽ പോരേയെന്ന്. അങ്ങനെ അവിടെ നിന്ന് തുടങ്ങിയതാണ് ഭാമ എന്ന പേരെന്നും നടി വ്യക്തമാക്കുന്നു.
എകെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്.
മലയാളത്തിലെ മുൻനിര നായികയായി ഉയർന്നുവന്ന ഭാമ തമിഴും തെലുങ്കും അടക്കമുള്ള തെന്നിനത്യൻ ഭാഷകളിലും തിളങ്ങിയിരുന്നു. 2020ൽ ദുബായിയിൽ ബിസിനസുകാരനായ അരുൺ ജഗദീഷിനെ വിവാഹം കഴിച്ചത്. തുടർന്ന് 2020 ഡിസംബറിലാണ് ദമ്പതികൾക്ക് ഒരുമകൾ ജനിക്കുന്നത്.