നിരവധി നായികമാരെ മലയാളത്തിന് പരിചയപ്പെടുത്തിയ അനുഗ്രഹീത സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ബാലചന്ദ്ര മേനോൻ കൊണ്ട് വന്ന നായികമാരിൽ ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയ മികച്ച അഭിനേത്രി ആയിരുന്നു ശോഭന.
പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ നിറഞ്ഞു നിന്നെങ്കിലും ശോഭന എന്ന നടിയിലെ അഭിനയ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയ ചിത്രം മലയാളമായിരുന്നു. മറ്റു ഇതര ഭാഷകളിൽ ശോഭന നായികായി അഭിനയിച്ച ചിത്രം വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
പക്ഷെ മലയാളത്തിൽ ശോഭന അഭിനയിച്ച ഭൂരിഭാഗം സിനിമകളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ബാലചന്ദ്ര മേനോൻ ശോഭന എന്ന നടിയെ കണ്ടെത്തും മുൻപേ സത്യൻ അന്തിക്കാട് തന്റെ ചിത്രമായ അപ്പുണ്ണിയിലേക്ക് ശോഭനയെ നായികയാക്കാൻ ആഗ്രഹിച്ചിരുന്നു.
പക്ഷെ ശോഭന ചിത്രത്തിൽ നിന്ന് പിന്മാറുകയാണ് ഉണ്ടായത്. ബാലചന്ദ്ര മേനോൻ തന്റെ സിനിമയിലേക്ക് വിളിച്ചപ്പോൾ മുൻകാലങ്ങളിലെ അദ്ദേഹത്തിന്റെ സക്സസ് മനസിലാക്കി ശോഭന തന്റെ ആദ്യ സിനിമ ഏപ്രിൽ പതിനെട്ട് ആണെന്ന് നിശ്ചയിക്കുക ആയിരുന്നു.
പതിമൂന്ന് വയസ്സ് ഉള്ളപ്പോഴാണ് ശോഭന ബാലചന്ദ്ര മേനോന്റെ ഭാര്യയായി ഏപ്രിൽ 18 എന്ന ചിത്രത്തിൽ എത്തുന്നത്. സാഹിത്യകാരൻ വികെഎൻ രചന നിർവഹിച്ച് 1984ൽ പുറത്തിറങ്ങുന്ന ചിത്രമാണ് അപ്പുണ്ണി. മോഹൻലാൽ നെടുമുടി വേണു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഈ സത്യൻ അന്തിക്കാട് ചിത്രം ബോക്സോഫീസിലും വലിയ വിജയം സ്വന്തമാക്കിയിരുന്നു.
അപ്പുണ്ണിയിൽ പിന്നീട് ശോഭന ചെയ്യേണ്ടിയിരുന്ന വേഷം ചെയ്തത് നടി മേനക ആയിരുന്നു. എന്നാൽ പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മോഹൻലാലിന് നായികയായി ശോഭന എത്തിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തേയും എവർഗ്രീൻ താര ജോഡികളായി മോഹൻലാലും ശോഭനയും മാറിയിരുന്നു.