മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരി ആയിരുന്നു നടി ചാർമ്മിള. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ തകർപ്പൻ വേഷങ്ങളിലൂടെ ചാർമിള ആരാധകരുടെ പ്രിയങ്കരിയായി മാറി.
തൊണ്ണൂറുകളിൽ തെന്നന്ത്യൻ സിനിമകളിൽ സജീവമായിരുന്ന നടി പെട്ടെന്നാണ് അഭിനയ രംഗത്ത് നിന്നു അപ്രത്യക്ഷ ആയത്. വിവാദ പ്രണയങ്ങളും വിവാഹ പരാജയവും എല്ലാം താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. എന്നാൽ ഇപ്പോൾ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കരിയറിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ് ചാർമിള.
തമിഴിലും മലയാളത്തിലുമായി കുറച്ചു പുതിയ ചിത്രങ്ങൾ നടിയുടേതായി ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ചുപോയ തെറ്റുകളെക്കുറിച്ച് തുറന്നു പറയുകയാണ് നടി. ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ അവസരം ലഭിച്ചാൽ എന്തൊക്കെയാവും തിരുത്തുക എന്ന കിടിലം ഫിറോസിന്റെ ചോദ്യത്തിനാണ് നടി മറുപടി നൽകിയത്.
Also Read
ആദ്യമായി അഭിനയിക്കേണ്ടിയിരുന്ന ആ മോഹൻലാൽ ചിത്രത്തിൽ നിന്നും അന്ന് ശോഭന പിൻമാറി, സംഭവം ഇങ്ങനെ
കൂടുതൽ കാശ് ചിലവാക്കുന്നത് ഒഴിവാക്കും. ഭയങ്കര ധൂർത്ത് ആയിരുന്നു. അന്ന് ചെലവാക്കുന്നത് ഓക്കെ ആയിരുന്നു. അച്ഛന്റെ കയ്യിൽ ഇഷ്ടംപോലെ കാശുണ്ട്. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് ആയിരുന്നു. ആ കാലത്ത് 25000 രൂപയുടെ പെർഫ്യൂം വരെ വാങ്ങി ഉപയോഗിച്ചിരുന്നു എന്നാണ് ചാർമിള പറഞ്ഞത്.
എന്നാൽ ഇന്ന് തനിക്ക് വേണ്ടി പണം ചെലവാക്കുന്നില്ലെന്നും കുടുംബത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത് എന്നുമാണ് ചാർമിള പറഞ്ഞത്. കൂടുതൽ കാശ് ചിലവാക്കുന്നത് ഞാൻ ഒഴിവാക്കും. ഭയങ്കര ധൂർത്തായിരുന്നു നേരത്തെയൊക്കെ ഞാൻ. അന്ന് ചെലവാക്കുന്നത് അത്ര കുഴപ്പമില്ലായിരുന്നു. അച്ഛന്റെ കയ്യിൽ ഇഷ്ടംപോലെ കാശുണ്ട്.
അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്റ്റാഫായിരുന്നു. അച്ഛൻ അതിന്റെ കൂടെ തന്നെ പല ജോലികൾ ചെയ്തിരുന്നു അതുകൊണ്ട് തന്നെ കയ്യിൽ ഒരുപാട് കാശുണ്ടായിരുന്നു. എന്റെ അനിയത്തി ഹോട്ടലിലെ ലോബി മാനേജർ ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കയ്യിലും നല്ല കാശുണ്ടായിരുന്നു.
ചെലവിനായി അച്ഛൻ ഞങ്ങൾക്ക് നല്ലരീതിയിൽ പൈസ തരുമായിരുന്നു. അന്ന് 25,000 രൂപയുടെ പെർഫ്യൂം വരെ ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. അക്കാലത്ത് ദുബായിലൊക്കെ പോകുമ്പോൾ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന ആൾ ഞാനായിരിന്നു. ഒരു പരിപാടിക്ക് പോയാൽ മുഴുവൻ പൈസയും അവിടെ ചെലവാക്കിയിട്ടേ ഞാൻ തിരിച്ച് വരുകയുള്ളു.
അങ്ങനെ ചെലവാക്കിയതിൽ ഇപ്പോൾ എനിക്ക് അത്ര സന്തോഷമില്ല. ഞാൻ ഇപ്പോൾ ഒരു ഈശ്വര വിശ്വാസിയാണ്. ഇപ്പോൾ പള്ളിയിൽ ഒക്കെ പോകുമ്പോൾ ആ ചെലവാക്കിയ പൈസയൊക്കെ വെച്ച് പലതും ചെയ്യാമായിരുന്നു എന്ന് തോന്നും. പാവപ്പെട്ടവർക്ക് വേണ്ടി ഒരുപാട് പേര് ഓരോന്ന് ചെയ്യുന്നുണ്ട്. പള്ളിയിൽ നിന്ന് വരുമ്പോൾ കുറെ പേർ അവിടെ കാണുന്ന ഭിക്ഷക്കാർക്ക് പൈസ കൊടുക്കുന്നത് കാണാം.
ഒരുപാട് പേർ അങ്ങനെ ചെയ്യുമ്പോൾ ഞാനും ചെയ്യും. അതുകൂടാതെ ര ക്ത ധാനമൊക്കെ ഇപ്പോൾ ചെയ്യുന്നുണ്ട്. എന്റെ കയ്യിൽ കാശില്ലെന്ന് പലരും പറയും. പക്ഷെ എനിക്ക് വേണ്ടി ഇപ്പോൾ ഞാൻ പൈസയൊന്നും ചെലവാക്കുന്നില്ല. വീട്ടിൽ അമ്മയെ നോക്കാൻ ഒരു നഴ്സുണ്ട്, മകന് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ ഒരു കുക്കുണ്ട്.
പിന്നെ കുറച്ച് സാധാരണ ജോലിക്കാരും. ഇവർക്കൊക്കെ കൊടുക്കുന്ന സാലറി എത്രയാണെന്ന് അറിയുവോ. ഇന്ന് എന്റെ കയ്യിൽ വരുന്ന പണം കൂടുതലും ചെലവാകുന്നത് അവർക്ക് വേണ്ടിയാണെന്നും ചാർമിള പറയുന്നു. ധനത്തിന്റെ ഗംഭീര വിജയത്തിന് ശേഷം കാബൂളിവാല, കേളി തുടങ്ങിയ സിനിമകളിലൂടെ താരം മലയാളത്തിലെ നമ്പർ വൺ നടിയായി മാറുകയായിരുന്നു.