മരക്കാര്‍ പടക്കളത്തിലേക്ക്, ടീസര്‍ ഇന്നെത്തും, ആരാധകര്‍ കട്ട വെയ്റ്റിംഗില്‍

27

മലയാളത്തിന്റെ താരരാജാവ്‌ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ ഇന്നെത്തുമെന്ന് അറിയിച്ച് അണിയറപ്രവര്‍ത്തകര്‍. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് ടീസറെത്തുന്നത്. അതേസമയം, ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Advertisements

ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. മലയാളം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലും ഊട്ടി, രാമേശ്വരം എന്നീ സ്ഥലങ്ങളില്‍ വച്ചായിരുന്നു ചിത്രീകരണം നടന്നത്.

Advertisement