തമിഴകത്തിന്റെ ഇളയ ദളപതിയാണ് നടൻ വിജയ്. യുവതാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരത്തിന് തമിഴകത്ത് മാത്രമല്ല, ലോകം ഒന്നടങ്കം താരത്തിന് ആരാധകരുണ്ട്. നടന്റെ പുതിയ ചിത്രങ്ങൾക്കായി താരം ഒന്നടങ്കം ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. അതുപോലെ അറ്റ്‌ലീ വിജയ് കൂട്ടുകെട്ടിലുള്ള ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ‘തെറി’, ‘മേഴ്‌സൽ’, ‘ബിഗിൽ’ എന്നീ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ തന്നെ പിറന്നതാണ്.
ഇപ്പോൾ ഇരുവരുടെയും കോംബോ ഒരിക്കൽ കൂടി ഒന്നിക്കുന്നുവെന്ന റിപ്പോർട്ടാണ് ഒടുവിലായി എത്തുന്നത്. തമിഴ് സിനിമാ ലോകത്തെ ഹിറ്റ് സംവിധായകരിൽ ഒരാൾ കൂടിയാണ് അറ്റ്‌ലീ. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ എന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുകയാണ്. വിജയ്‌യുടെ 68-ാമത്തെ ചിത്രമായാണ് അറ്റ്‌ലീ-വിജയ് കോംബോയിൽ പുതു ചിത്രം ഒരുങ്ങുന്നത്.
300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. പാൻ ഇന്ത്യൻ ചിത്രമാണ് പുതുചിത്രം എത്തുന്നത്. ഹിറ്റ് കോംബോയുടെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. സിനിമയുടെ പ്രാഥമിക ചർച്ചകൾ തുടങ്ങിയതായാണ് വിവരം. ഇപ്പോൾ താരം വരിശ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സംവിധായകൻ വംശി പൈഡിപ്പള്ളിയാണ് വരിശിന്റെയും സംവിധായകൻ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം വഹിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വരിശ്.
ഫാമിലി എൻറർടെയ്‌നർ ആയാണ് വരിശ് എത്തുക. വിജയ്-രശ്മിക മന്ദാന ജോഡികൾക്ക് പുറമെ, ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒക്ടോബറിൽ ‘വരിശി’ന്റെ ചിത്രീകരണം തീർത്തതിന് ശേഷം ചെറിയ ഇടവേള നടൻ വിജയ് എടുക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ഇതിന് ശേഷമാകും കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ ഭാഗമാകുക എന്നാണ് വിവരം.