താരാ കല്യാണിനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. സിനിമകളിലും സീരിയലുകളിലുമായി നിറഞ്ഞു നിൽക്കുന്ന നടി മികച്ച നർത്തകി കൂടിയാണ്. നടിയും ഇവരുടെ മകൾ സൗഭാഗ്യ വെങ്കിടേഷും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരങ്ങൾ ആണ്. കൂടാതെ യൂട്യൂബ് ചാനലും സ്വാന്തമായിട്ടുണ്ട്.
ഇതിലൂടെയാണ് താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകാരുമായി സംവദിക്കുന്നത്. നേരത്തെ നടി താര സർജറിക്ക് വിധേയയാകുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. സംസാരിക്കുമ്പോൾ ശബ്ദം വരാത്ത പ്രശ്‌നമുണ്ടെന്നും മേജറായൊരു സർജറി ചെയ്യുകയാണെന്നുമാണ് താര തന്റെ ആരാധകരെ അറിയിച്ചത്. സർജറിക്ക് മുൻപ് മകളും ടിക് ടോക് താരവുമായ സൗഭാഗ്യ താര കല്യാണിന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു.
സൗഭാഗ്യയുടെ കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രമാണ് സൗഭാഗ്യ പങ്കിട്ടത്. അമ്മയ്ക്കായി പ്രാർത്ഥിക്കണമെന്നും സർജറി വിജയകരവും ആവാൻ പ്രാർത്ഥിക്കണമെന്നായിരുന്നു നടി കുറിച്ചത്. ശേഷം സർജറി കഴിഞ്ഞുള്ള ചിത്രവും താരം ആരാധകരെ സൗഭാഗ്യ അറിയിച്ചിരുന്നു. ഇപ്പോൾ സർജറി അവസാനിച്ചു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ് നടി. ഇപ്പോൾ തന്റെ ആരോഗ്യ നിലയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
തനിക്ക് എന്തിനായിരുന്നു സർജറി എന്നും താരയുടെ ഡോക്ടർ പറയുന്നതാണ് വൈറൽ ആവുന്നത്. താര കല്യാണിന്റെ തൈറോയ്ഡിനെക്കുറിച്ചും താരയ്ക്ക് അതെങ്ങനെയാണ് ബാധിച്ചത് എന്നതിനെക്കുറിച്ചുമാണ് ഡോക്ടർ പറയുന്നത്. എല്ലാവർക്കും തൈറോയ്ഡുണ്ട്, ഇല്ലെങ്കിലേ കുഴപ്പമുള്ളൂ. തൈറോയ്ഡ് ഒരു രോഗമുണ്ടാക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡോക്ടർ പറയുന്നു. തൈറോയ്ഡ് ഗ്രന്ഥി വികസിക്കുന്നതിനെക്കുറിച്ചാണ് ഗോയിറ്റർ എന്ന് പറയുന്നത്.
ചില സാഹചര്യങ്ങളിൽ അത് ക്യാൻസറായി മാറിയേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നു. ബ്ലഡ് ടെസ്റ്റ് നടത്തി അത് നോർമ്മലാണെന്ന് കണ്ട് പലരും പിന്നീട് പരിശോധന നടത്താറില്ല, ഇത് അപകടമാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. അൾട്രാ സൗണ്ട് സ്‌കാനിംഗ്, എഫ്എൻഎസി ടെസ്റ്റിലൂടെയായാണ് സർജറി വേണമോ അതോ മരുന്നിലൂടെ കുറയുമോയെന്നത് മനസിലാക്കേണ്ടതെന്ന് മനസിലാക്കുന്നത്.
ശബ്ദം മാറിയെന്ന് പറഞ്ഞാണ് താര തന്നെ സമീപിച്ചതെന്ന് ഡോക്ടർ പറയുന്നു. നെഞ്ചുവരെയാണ് താരയുടെ ഗോയിറ്റർ. ഇതാണ് നടിക്ക് ശ്വാസം മുട്ടിന് ഇടയാക്കിയത്. ഇപ്പോൾ താര പൂർണ ആരോഗ്യവാതിയാണെന്നും ഡോക്ടർ അറിയിച്ചു. നിങ്ങൾക്കിനി നിങ്ങളുടെ കൊച്ചുമകളെപ്പോലെ അലറി വിളിക്കാമെന്ന് ഡോക്ടർ പറഞ്ഞതായി താര പറയുന്നു.
എല്ലാം നോർമ്മലായാലേ നിങ്ങളെ ഇവിടുന്ന് വിടുള്ളൂവെന്നും ഡോക്ടർ പറഞ്ഞതായി നടി കൂട്ടിച്ചേർത്തു. ശബ്ദം ലഭിച്ച ആദ്യം തന്നെ താര പാടിയത് സൗഭാഗ്യയെ പാടിയുറക്കിയ താരാട്ടായിരുന്നു. എനിക്ക് ജീവിതം തിരിച്ച് തന്ന ആളാണ് ഡോക്ടർ എന്നും താര പറയുന്നുണ്ട്. ഒരു മാസം റെസ്റ്റിലാണെങ്കിലും നിങ്ങൾക്ക് മുന്നിൽ ഞാനെത്തുമെന്നും താര വീഡിയോയിൽ പറയുന്നുണ്ട്.