സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അഭയ ഹിരൺമയി. വേറിട്ട ആലാപനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത കുടുംബത്തിൽ ജനിച്ചുവളർന്ന അഭയ തന്റെ പാട്ടിലുള്ള താത്പര്യം പ്രകടിപ്പിച്ചത് എഞ്ചിനിയറിംഗ് പഠിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു. അഭയ ഏറെ വാർത്തകളിൽ നിറഞ്ഞത് സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ലിവിംഗ് ടുഗെതറിനിടെയായിരുന്നു.
തങ്ങളുടെ ലിവിംഗ് ടുഗെതർ ജീവിതം അഭയ പരസ്യമാക്കിയത് മൂന്നുവർഷം മുമ്പായിരുന്നു. ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളുടെ ലിവിങ് ടുഗെതർ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുകൊണ്ടുള്ള അഭയ ഹിരൺമയിയുടെ ഒരു അഭിമുഖം നേരത്തെ വൈറലായിരുന്നു. ഗോപി സുന്ദർ പിന്നണി ഗായിക അമൃത സുരേഷുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഭയ ഹിരൺമയിയുടെ വീഡിയോയും പ്രതികരണങ്ങളും വൈറലായത്.
ഇപ്പോൾ, പ്ലർ മിഷൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. അഭയ ഹിരൺമയി എന്ന പേര് ഇട്ടത് അമ്മയാണെന്ന് താരം പറയുന്നു. ആ പേരി് ആരെയും ഭയമില്ലാത്തവൾ എന്നാണെന്നും താരം കൂട്ടിച്ചേർത്തു. ബ്രഹ്മാവിന്റെ പുത്രിയെന്നും ഈ പേരിന് അർത്ഥമുണ്ടെന്നും അഭയ കൂട്ടിച്ചേർത്തു. എനിക്ക് ഭയമില്ലെന്ന് മറ്റുള്ളവർ കരുതുന്നുണ്ടെങ്കിൽ അത് തനിക്ക് സന്തോഷമുള്ളതാണന്നും താരം കൂട്ടിച്ചേർത്തു. കുട്ടിക്കാലമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമെന്നും അഭയ പറഞ്ഞു.
സഹജീവികളോടുള്ള സ്നേഹത്തിന് പ്രാധാന്യം നൽകുന്നതാണ് തന്റെ സ്വഭാവമെന്ന് പറഞ്ഞ ഹിരൺമയി തന്റെ പ്രധാന ഹോബി കുക്കിംഗ് ആണെന്നും താരം കൂട്ടിച്ചേർത്തു. നല്ല പോലെ ക്ഷമയും പഠിച്ചുവെന്നും അഭയ ഹിരൺമയി പറയുന്നു. വീടൊക്കെ വൃത്തിയായി നോക്കാൻ പഠിച്ചത് അമ്മയ്ക്കും സന്തോഷമായെന്നും അഭയ പറയുന്നു. ഞാൻ ജെനുവിൻ ആയതുകൊണ്ട് തന്നെ ഫേക്ക് ആയി ഇരിക്കുന്നവരെ കാണുമ്പോൾ തന്നെ സഹതാപമാണ് തോന്നാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.
എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളും ഒരുപാട് ഉണ്ടെന്ന് ഗായിക പറയുന്നു. ഞാനും ഫാമിലിയും എന്റെ പട്ടികളുമാണ് എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതെന്നും അഭയ പറയുന്നു. ഇതു കൂടാതെ കൈയ്യിൽ ടാറ്റു അടിച്ചതിനെ കുറിച്ചും അഭയ പറയുന്നുണ്ട്. ഇത് ഹണീബിയാണ്, അങ്ങനെ അർത്ഥമൊന്നുമില്ല. ഇത് ചെയ്തതിൽ എനിക്കിപ്പോൾ സങ്കടമുണ്ട്. ടാറ്റു ചെയ്യുമ്പോൾ ശ്രദ്ധിച്ച് ചെയ്യണമായിരുന്നുവെന്നും അഭയ പറയുന്നു. ആൾക്കാരുടെ മനസിലിരുപ്പ് മനസിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊരു ആഗ്രഹം മാത്രമാണ് ഉള്ളതെന്നും അഭയ കൂട്ടിച്ചേർത്തു.