തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മലയാളികളുടെ പ്രിയങ്കരിയായി നടി നയൻ താര. മലയാള സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്ത് എത്തിയതെങ്കിലും തമിഴകം ആയിരുന്നു നടിയെ വളർത്തിയെടുത്ത് പകരം വെക്കാനില്ലാത്ത നായികയായി മാറ്റിയത്.
ഇപ്പോൾ ബോളിവുഡിലും എത്തിയ നയൻതാര അവിടെ കിങ്ങ് ഖാൻ ഷാരൂഖിന്റെ നായികയായി ആണ് അഭിനയിക്കുന്നത്.
അതേ സമയം തമിഴകത്ത താരത്തിന്റെ പുതിയ റിലീസ് ‘കണക്ട്’എന്ന ചിത്രാമാണ്. ഈ ചിത്രത്തിന്റെ പ്രചരണ പരിപാടികളിൽ നയൻതാര സജീവം ആയിരുന്നു.
കണക്ടിന്റെ ഓഡിയോ ലോഞ്ചിൽ വേറിട്ട ലുക്കിൽ ആയിരുന്നു നടി എത്തിയത്. ഇതിന്റെ വിഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് നടിക്കെതിരെ അശ്ലീല കമന്റുകൾ ഉയർന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ അശ്ലീല പരാമർശം നടത്തിയവർക്ക് എതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുയാണ് പ്രമുഖ ഗായിക ചിന്മയി ശ്രീപ്രദ.
ഈ അശ്ലീല പരാമർശം നടത്തുന്ന പുരുഷന്മാർ അമ്മയുടെ മുലപ്പാൽ കുടിച്ചവർ തന്നെയാണോ? ഇവരുടെ മക്കളുടെ അവസ്ഥ ആലോചിച്ച് താൻ അത്ഭുതപ്പെടുന്നു എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിന്മയി കുറിച്ചിരിക്കുന്നത്. ഈ പുരുഷന്മാരെല്ലാം മുലപ്പാൽ കുടിച്ചവർ തന്നെയാണോ? എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
ഇതേ പുരുഷന്മാർക്ക് ഭാവിയിൽ പെൺമക്കൾ ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന് ഓർത്ത് ഞാൻ ആശ്ചര്യപ്പെടുന്നു. പല അമ്മമാരും അവരുടെ ഭർത്താവിന്റെയും ആൺമക്കളുടെയും മുന്നിൽ പെൺമക്കൾ ദുപ്പട്ടയിട്ട് നടക്കണമെന്ന് ആഗ്രഹിക്കുന്നതിൽ അതിശയിക്കാൻ ഒന്നുമില്ല.
സ്വന്തം മകളോ സഹോദരിയോ ആണെങ്കിൽ പോലും പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. അവരുടെ വികാരങ്ങൾ അവർക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നും അവർക്ക് അറിയുന്നത് കൊണ്ടാണോ? എന്നുമാണ് ചിന്മയി കുറിച്ചിരിക്കുന്നത്.
മറ്റൊരു കമന്റിന്റെ സ്ക്രീൻഷോട്ടും ചിൻമയി പങ്കുവെച്ചിരുന്നു. ചില ആണുങ്ങൾ നയൻതാരയുടെ മു ല ക ളെ യും അവരുടെ ഭർത്താവുമായിട്ടുള്ള ലൈം ഗി ക ജീ വി ത ത്തെ കുറിച്ചുമുള്ള കമന്റുകളാണ് ഇവിടെ ഇടുന്നത്. ഇത്തരം സംസാരവുമായി എത്തുന്ന നിങ്ങളുടെ ജീവിതത്തിലുള്ള സ്ത്രീകളെ കുറിച്ചോർക്കുമ്പോൾ എനിക്ക് സഹതാപം തോന്നുന്നു എന്ന് കുറിച്ചത് ആയിരുന്നു ആ സ്ക്രീൻ ഷോട്ട്.
അതേ സമയം ഡിസംബർ 22ന് ആണ് കണക്ടറ്റ് റിലീസ് ചെയ്തത്. ഹൊറർ ത്രില്ലർ ചിത്രമായ കണക്ട് അശ്വിൻ ശരവണൻ ആണ് സംവിധാനം ചെയ്തത്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ വിഘ്നേശ് ശിവൻ ആണ് ചിത്രം നിർമ്മിച്ചത്. നയൻതാരക്ക് ഒപ്പം സത്യരാജ്, അനുപം ഖേർ, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.