ഒരുപിടി മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യൻ താര സുന്ദരിയായിരുന്നു നടി മയൂരി. ഹൊറൽ പശ്ചാത്തലത്തിൽ വിനയൻ ഒരുക്കിയ ആകാശഗംഗ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന നായികയായിരുന്നു മയൂരി. ചിത്രത്തിലെ യക്ഷിയുടെ കഥാപാത്രം ഏറെ തന്മയത്വത്തോടു കൂടിയാണ് മയൂരി അവതരിപ്പിച്ചത്.
തുടർന്ന് സമ്മർ ഇൻ ബത്‌ലഹേം, ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മയൂരിക്ക് കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴ് സിനിമകളിലും തിളങ്ങിയ മയൂരിക്ക് ആരാധകരും ഏറെയായിരുന്നു. കൽക്കത്തയിലാണ് നടിയുടെ ജനനം. ചെന്നൈയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ സർവ്വഭൗമയിൽ ശാലിനി എന്ന മയൂരി അഭിനയിച്ചത്.
മലയാളത്തിന്റെ ഹിറ്റ് മേക്കർ വിനയൻ ഒരുക്കിയ ആകാശഗംഗ എന്ന സിനിമയിലൂടെ ആയിരുന്നു മയുരി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയത്. സൂപ്പർഹിറ്റ് ഹൊറർ ചിത്രമായിരുന്ന ആകാശഗംഗയിലെ കഥാപാത്രം താരം മികച്ച് രീതിയിൽ ആയിരുന്നു അവതരപ്പിച്ചത്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ നടി ആ ത്മ ഹ ത്യ ചെയ്യുകയായിരുന്നു. 2005 ൽ ആയിരുന്നു സംഭവം. തന്റെ വേർപാടിൽ മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാൽ ആണ് താൻ ഇത് ചെയ്യുന്നതെന്നുമാണ് മയൂരി അവസാനമായി കത്തിൽ കുറിച്ചത്.
വിടപറയുന്നതിന് കുറേ ദിവസങ്ങൾക്ക് മുമ്പ് വയറു വേദനയെ തുടർന്ന് മയൂരി മരുന്നുകൾ കഴിക്കുമായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. സിനിമയിൽ വളരെ വലിയ പ്രശസ്തിയിലേക്ക് എത്തികൊണ്ടിരിക്കുന്ന സമയത്ത് മയൂരി എന്തിന് ഇങ്ങനെ ചെയ്തു എന്നതിന് ആർക്കും ഒരു ഉത്തരവും നൽകാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ മയൂരി ആ ത്മ ഹ ത്യ ചെയ്യാനുള്ള സാഹചര്യത്തെ പറ്റി നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. സമ്മർ ഇൻ ബത്‌ലഹേം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മയൂരിക്കൊപ്പം അഭിനയിച്ച ഓർമ്മകൾ കേരളകൗമുദി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പങ്കുവെയക്കുമ്പോഴായിരുന്നു സംഗീത ഇക്കാര്യം പറഞ്ഞത്.
സംഗീതയുടെ വാക്കുകൾ ഇങ്ങനെ
സമ്മറിൽ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവൾ. എന്നേക്കാൾ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീർന്ന് മുറിയിലെത്തിയാൽ പിന്നെ കളിപ്പാട്ടങ്ങൾക്കൊപ്പമായിരിക്കും.
മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ നല്ല വഴക്കം വേണം ആ വഴക്കം മയൂരിക്ക് ഇല്ലായിരുന്നു. വളരെ ചെറിയ കരിയങ്ങൾക്ക് പോലും ആവിശ്യമില്ലാത്ത ടെൻഷൻ, പേടി ഇതൊക്കെ ആ കുട്ടിയുടെ സ്വഭാവമായിരുന്നു. മാനസികമായി വളരെ ദുർബലം ആയിരുന്നു മയൂരി എന്നും സംഗീത വ്യക്തമാക്കുന്നു.