ഒരുകാലത്ത് തെന്നിനത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ലളിതശ്രീ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം താരം വേഷമിട്ടരുന്നു. താരത്തെ കുറിച്ച് അറിയാത്ത പ്രേക്ഷകരും കുറവാണ്. 450 ഓളം സിനിമകളിൽ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു.
ഹാസ്യ കഥാപാത്രങ്ങളിലാണ് കൂടുതലും ലളിത ശ്രീ തിളങ്ങിയിരുന്നത്. സിനമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും താരത്തിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല. ഇപ്പോഴിതാ ലളിത ശ്രീയുടെ ദുഃഖം നിറഞ്ഞ ജിവിതത്തെ കുറിച്ചുള്ള കഥകളാണ്‌സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
സുഭദ്ര എന്നായിരുന്നു ലളിതശ്രീ സിനിമയിൽ വരുന്നതിനു മുൻപുള്ള യഥാർത്ഥ പേര്. അച്ഛന്റെ ജോലി സംബന്ധമായി ആന്ധ്രാ പ്രദേശിലായിരുന്നു താരം കുടുംബ സമേതം താമസിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസിൽ വച്ച് തന്നെ താരത്തിന് പഠനം നിർത്തേണ്ടി വന്നു.
അതോടെ താരം കുടുംബസമേതം ചെന്നൈയിലേക്ക് പോവുകയായിരുന്നു. അവിടെ അമ്മ ലക്ഷ്മിയോടൊപ്പം സഹോദരങ്ങളായ വിദ്യാസാഗറിനൊപ്പവും മല്ലികക്കൊപ്പവുമാണ് താരം ജീവിച്ചത്. അവിടെ വെച്ചാണ് താരം സിനിമ അഭിനയത്തിലേക്ക് കടന്നു വരുന്നത്.
അഭിനയത്തോടുള്ള താല്പര്യം കൊണ്ടല്ല താരം സിനിമയിലേക്ക് കടന്നു വന്നത്. അമ്മയുടെ ചികിത്സാ ചെലവിനും സഹോദരങ്ങളുടെ പഠന ചെലവിനുമായി നല്ലൊരു തുക കണ്ടെത്തേണ്ടി വന്നിരുന്നു. അതിനു വേണ്ടിയാണ് അഭിനയിക്കാനായി ഇറങ്ങിയത്.
തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. ആദ്യ സിനിമ തന്നെ ഉലക നായകൻ കമൽഹാസന് ഒപ്പമായിരുന്നു അഭിനയിച്ചത്. 1975 ൽ ഉണർച്ചികൾ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടർന്ന് താരം മലയാള സിനിമയിലും സജീവമായി മാറി. മ
ധുരം തിരുമധുരം എന്ന സിനിമയിലൂടെ പപ്പുവിന്റെ നായികയായാണ് താരം സിനിമയിൽ അഭിനയിച്ചത്. മലയാളത്തിൽ അധികം ഹാസ്യ കഥാപാത്രങ്ങളെയാണ് താരം അഭിനയിച്ചത്. ജഗതി ശ്രീകുമാറിനൊപ്പമുള്ള താരത്തിന്റെ ഹാസ്യ രംഗങ്ങൾക്ക് ഒക്കെ ഇപ്പോഴും ആരാധകരേറെയാണ്.
മധുരം തിരുമധുരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, നയം വ്യക്തമാക്കുന്നു, മിണ്ടാപൂച്യ്ക്ക് കല്യാണം, ചക്കിക്കൊത്ത ചങ്കരൻ, മംഗല്യം ചാർത്ത്, ശ്യാമ, യുവചനോത്സവം, ആദാമിന്റെ വാരിയെല്ല് തുടങ്ങിയതാണ് താരത്തിനെ പ്രധാന സിനിമകൾ.
തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ ഭൂരിഭാഗം സിനിമകളും മലയാളത്തിൽ തന്നെയാണ്. എങ്കിലും ഇപ്പോഴും മലയാള സിനിമ മേഖല താരത്തെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ല. ഹാസ്യ കഥാപാത്രങ്ങൾ മാത്രമായി താരത്തെ ഒതുക്കികളയുകയായിരുന്നു.