മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തൊണ്ണൂറുകളിലും 2000ന്റെ മുക്കാൽ ഭാഗവും നിറഞ്ഞ് നിന്നിരുന്ന നായിക നടിയായിരുന്നു ഇന്ദ്രജ. വെള്ളാരം കണ്ണുകളും മനോഹരമായ ആകാരഭംഗിയും കൊണ്ട് അക്കാലത്ത് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ സിനിമകളിൽ ഇന്ദ്രജ തിളങ്ങി നിന്നിരുന്നു. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രാജാത്തി എന്നാണ് യഥാർഥ പേര്. ശാസ്ത്രീയ സംഗീതവും നൃത്തവും ഇന്ദ്രജ അഭ്യസിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്തും മുമ്ബ് മാധ്യമ പ്രവർത്ത നത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. രജനികാന്ത് നായകനായ ഉഴൈപ്പാളി എന്ന സിനിമയിൽ ബാലതാരമായാണ് ഇന്ദ്രജ ആദ്യമായി സിനിമയിലേക്ക് വരുന്നത്.
1994ൽ ആണ് നായികയായി ആദ്യ സിനിമ ചെയ്യുന്നത്. തെലുങ്കിൽ പുറത്തിറങ്ങിയ ജന്തർ മന്ദിറിലായിരുന്നു നായികയായത്. ആ സിനിമയിലെ കഥാപാത്രത്തിനന്റെ പേരായ ഇന്ദ്രജ പിന്നീട് താരം സ്‌ക്രീനിൽ അറിയപ്പെടാനുള്ള പേരായി സ്വീകരിച്ചു. 1999ൽ ആണ് ഇന്ദ്രജയുടെ ആദ്യ മലയാള സിനിമ സംഭവിച്ചത്. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് എല്ലാം നായികയായും വില്ലത്തിയായും ഇന്ദ്രജ അഭിനയിച്ചു.
1999 മുതൽ 2007 വരെയുള്ള കാലയളവിൽ പതിനേഴ് മലയാളം സിനിമകളിലാണ് ഇന്ദ്രജ അഭിനയിച്ചത്. ദി ഗോഡ്മാൻ, ഉസ്താദ്, മയിലാട്ടം, ഇൻഡിപെൻഡൻസ്, ശ്രദ്ധ, ഉന്നതങ്ങളിൽ, വാർ ആന്റ് ലൗ, ബെൻ ജോൺസൺ എന്നിവയാണ് അവയിൽ പ്രധാനപ്പെട്ട ചില സിനിമകൾ. സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇന്ദ്രജയുടെ വിവാഹം.
മറ്റ് ഒട്ടുമിക്ക എല്ലാ നടിമാരും ചെയ്തത് പോലെ തന്നെ വിവാഹ ശേഷം ഇന്ദ്രജയും അഭിനയത്തോട് ബൈ പറയുക ആയിരുന്നു. ബിസിനസുകാരനും നടനുമായ മുഹമ്മദ് അബ്സറിനെയാണ് ഇന്ദ്രജ വിവാഹം ചെയ്തത്. അതേ സമയം നാടോടി പൂത്തിങ്കൾ എന്ന ഒറ്റ ഗാനം മതി ഇന്ദ്രജ എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ. അന്യഭാഷാ നടികളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്ന മലയാളികൾ ഇന്ദ്രജ നടിയും ഏറെ സ്‌നേഹത്തോടെ ചേർത്തു നിർത്തി.
ചുരുക്കം ചില വർഷങ്ങൾ കൊണ്ട് നല്ല കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച് വെള്ളിത്തിരയിൽ നിന്നും ഒരു ഇടവേള എടുത്ത ഇന്ദ്രജ മടങ്ങി. പിന്നീട് ചില അഭിമുഖങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടുതുടങ്ങി. അങ്ങനെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്രോണിക് ബാച്ചിലറിലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം കരുത്തയായ പ്രതിനായികയായി നിന്ന് ആ കഥാപാത്രത്തെ അവിസ്മരണീയം ആക്കിയത് തെന്നിന്ത്യൻ താരം ഇന്ദ്രജയായിരുന്നു. ഇൻഡിപെൻഡൻസ്, ഉസ്താദ്, എഫ് ഐ ആർ, ശ്രദ്ധ, ബെൻ ജോൺസൺ, വാർ ആൻഡ് ലവ് തുടങ്ങി ഒട്ടനവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയായി ഇന്ദ്രജ മാറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷൻ സീരിയലുകളിലും ഇന്ദ്രജ വേഷമിട്ടിട്ടുണ്ട്.
അതേ സമയം മലയാളത്തിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തി കയ്യടി നേടിയ നടി ഇന്ദ്രജ നടത്തിയ വെളിപ്പെടത്തൽ ശ്രദ്ധേയമാകുകയാണിപ്പോൾ. കൂടെ അഭിനയിച്ച നായകന്മാരിൽ കലാഭവൻ മണിയുടെ മ ര ണം ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്ന് ഇന്ദ്രജ പറഞ്ഞു.
മലയാള സിനിമയിൽ എന്നും അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. ആ മ ര ണം തന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് താരം വ്യക്തമാക്കി. കൈരളി ചാനൽ നടത്തിയ അഭിമുഖത്തിലാണ് ഇന്ദ്രജ യുടെ തുറന്നുപറച്ചിൽ. സെറ്റിൽ മണിച്ചേട്ടൻ എത്തിയാൽ എല്ലാവർക്കും ഉത്സവാന്തരീക്ഷമാണ്. ചില സിനിമകളുടെ കഥകൾ കേൾക്കുമ്പോൾ അതിൽ അഭിനയിക്കണോ എന്നു സംശയം തോന്നുമ്പോൾ വിളിക്കാറുണ്ടായിരുന്നത് മണിച്ചേട്ടനെയായിരുന്നു.
കൃത്യമായ ഉത്തരം അദ്ദേഹത്തിൽനിന്ന് കിട്ടുമായിരുന്നു. മലയാളത്തിൽ താൻ തന്നെ ഡബ് ചെയ്യാൻ ശ്രമിക്കണമെന്ന് ഇടയ്ക്ക് പറഞ്ഞു തന്നിട്ടുണ്ട് അദ്ദേഹം. സിനിമയിൽ നിന്നു ഞാൻ മാറി നിന്നതോടെയാണ് ആ അടുപ്പം കുറഞ്ഞത്. പണ്ടത്തെ കാലത്ത് ഇന്നത്തെ പോലെ മൊബൈലും വാട്‌സ്ആപ്പും ഒന്നും ഇല്ലല്ലോ. നമ്പരുകൾ മാറിയതോടെ ആരുമായും സൗഹൃദം പോലും ഇല്ലാതായി.
വിവാഹശേഷം ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങുകയായിരുന്നു എന്നും ഇന്ദ്രജ പറയുന്നു. വർഷങ്ങൾക്ക് ശേഷം പാപനാശം എന്ന സിനിമയിലാണ് താൻ മണിച്ചേട്ടനെ കാണുന്നത്. അതിൽ അദ്ദേഹം ഒരുപാടു ക്ഷീണിച്ചതു പോലെ എനിക്ക് തോന്നി. വിശേഷങ്ങൾ അറിയാൻ വിളിക്കണം എന്നുണ്ടായിരുന്നു. അതും കഴിഞ്ഞില്ല. പിന്നീട് ആരോ കലാഭവൻ മണിച്ചേട്ടൻ മ രി ച്ചു എന്ന വാർത്ത അയച്ചുതന്നു അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി ഞാൻ. പിന്നെ ചാനലിലെ വാർത്തയും കണ്ടു. ആ മ ര ണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും താരം പറയുന്നു.