അത് ലഭിക്കാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്, പക്ഷെ ഇപ്പോൾ ആ നഷ്ടബോധം മാറി: ഷംന കാസിം പറയുന്നു

338

മലയാളം മിനിസ്‌ക്രീനിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട അഭിനേത്രി ആയി മാറിയ താരസുന്ദരിയാണ് നടി ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. 2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.

മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.

Advertisements

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളി തയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ച് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ഷംന കാസിം.

Also Read
അതിന് ശേഷം ആണ് ഗർഭിണിയാണോ എന്ന് ചോദിച്ച് തുടങ്ങിയത്, യൂട്യൂബിൽ നിന്നും നിസാര വരുമാനമാണ് ലഭിക്കുന്നത്: ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി ആലീസും സജിനും

ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ നടിയെന്ന നിലയിൽ മാത്രമല്ല നർത്തകിയായും തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമാണ്് ഷംന കാസിം. അതേ സമയം 17 വർഷമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഷംനയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ആദ്യ കാലങ്ങളിൽ സിനിമയിൽ ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് താരം പറഞ്ഞിരുന്നു. ഒരുപാട് കഴിവ് ഉണ്ടായിട്ടും ഇന്നും മലയാള സിനിമയിൽ നാലൊരു വേഷം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് താരം വെളിപ്പെടുത്തി യിരുന്നു.

മലയാളികൾ ഷംന എന്ന വിളിക്കുന്ന താരം തെലുങ്കിലും തമിഴിലും അറിയപ്പെടുന്നത് പൂർണ എന്ന പേരിലാണ്. തനിക്ക് രണ്ട് പേരുകൾ ഉള്ളതിനാൽ സംവിധായകൻ ജിത്തു ജോസഫിന് തന്നെ കണ്ടിട്ട് ഒരിക്കൽ മനസിലായില്ലെന്ന് നടി പറയുന്നു. സ്വാസിക വിജയ് അവതാരികയായി എത്തിയ റെഡ് കാർപ്പെറ്റ് പരിപാടിയിൽ പങ്കെടുക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്.

ദൃശ്യം 2ന്റെ തെലുങ്ക് പതിപ്പിൽ ഷംനയാണ് വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങിന് മുന്നോടിയായി ലിസ്റ്റ് അയച്ചപ്പോൾ തന്റെ പേര് കണ്ട് ജീത്തു ജോസഫ് തിരിച്ചറിഞ്ഞില്ലെന്നാണ് ഷംന പറയുന്നത്. സിനിമ തുടങ്ങും മുമ്പ് പ്രൊഡക്ഷൻ ഹൗസ് അഭിനേതാക്കളുടെ ലിസ്റ്റ് ജീത്തു ജോസഫ് സാറിന് അയച്ച് കൊടുത്തു. അന്ന് എന്റെ പേരും ഫോട്ടോയും കണ്ടിട്ട് ജീത്തു ചേട്ടൻ ഭാര്യയോട് പറഞ്ഞു ഈ കുട്ടിയെ കണ്ടാൽ ഷംനയെപ്പോലെ ഉണ്ടല്ലേ എന്ന്.

അപ്പോൾ ഭാര്യയാണ് അദ്ദേഹത്തോട് പറഞ്ഞത് ഇത് ഷംന തന്നെയാണ് ആ കുട്ടിയുടെ മറ്റൊരു പേരാണ് പൂർണ എന്ന് അത് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ഒരുപാട് ചിരിച്ചുവെന്നും ഷംന പറയുന്നു. മലയാള സിനിമയിൽ അവസരം ലഭിക്കാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ ഇന്ന് തനിക്ക് തെലുങ്കിൽ കിട്ടുന്ന സ്വീകാര്യത കാണുമ്പോൾ നഷ്ടബോധം മാറി.

Also Read
ഒരുമിച്ചുള്ള ജീവിതം അസഹനീയം, ഭീഷണികളും ദേഷ്യപ്പെടലും മടുത്തു, പിരിയാനുള്ള തീരുമാനം എന്റേതാണ്: വിവാഹമോചനത്തെ കുറിച്ച് വൈക്കം വിജയലക്ഷ്മി

ജോസഫിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചപ്പോൾ മൂന്ന് പേര് ഉള്ളത് ബുദ്ധിമുട്ടായി തോന്നി. പത്മകുമാർ തന്നെയാണ് ജോസഫിന്റെ തമിഴും സംവിധാനം ചെയ്തിരിക്കുന്നത്. വിചിത്രനിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്ന പ്രതീതിയായിരുന്നു.

കാരണം പത്മകുമാർ സാറിന്റെ യൂണിറ്റ് അംഗങ്ങൾ മുഴുവൻ മലയാളികളാണ്. ഔപക്ഷെ ഒരു ബുദ്ധിമുട്ടേയുള്ളൂ പത്മകുമാർ സാറും മറ്റുള്ളവരും ഷംന എന്ന് വിളിക്കുമ്പോൾ തമിഴ് സിനിമയിൽ നിന്നുള്ളവർ പൂർണ എന്ന് വിളിക്കും അത്രമാത്രമെന്നുമ ഷംന പറയുന്നു.

Advertisement