ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റിലേക്ക് അയാൾ എന്നെ കൊണ്ടുപോയി പിന്നെ സംഭവിച്ചത് ഇങ്ങനെ, 8 വയസ്സുമുതൽ 16 വയസ്സുവരെ അച്ഛന്റെ ഒരു സുഹൃത്ത് തന്നെ ചൂഷണം ചെയ്തത് വെളിപ്പെടുത്തി മീരാ വാസുദേവ്

12953

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ബ്ലസ്സി താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ തൻമാത്ര എന്ന സിനിമയിലൂടെ മലയാള സിനിമയിലേത്തിയ താരസുന്ദരിയാണ് നടി മീര വാസുദേവ്. പിന്നീട് ഒരു പിടി ഹിറ്റ് ചിത്രങ്ങളിലെ മികച്ച് വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാരി മീര വാസുദേവ്.

ഇപ്പോൾ മലയാളത്തിന്റെ മിനിസ്‌ക്രീനിലും തിളങ്ങുന്ന മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് പരമ്പര മിനിസ്‌ക്രീനിലെ വമ്പൻ ഹിറ്റാണ്. കുടുംബ വിളക്കിൽ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിക്കുന്നത്. മറ്റു ഭാഷയിൽ നിന്നെത്തുന്ന നടിമാരെ പൂർണ്ണമായും ഉൾക്കൊള്ളുന്ന രീതിയാണ് മലയാളികൾ എന്നും സ്വീകരിച്ചിട്ടുള്ളത്. താരം ഇപ്പോൾ മിനി സ്‌ക്രീനിന്റെയും സ്വന്തം താരമാണ്.

Advertisements

ഇപ്പോഴിതാ താരത്തിന്റെ പഴയൊരു വെളിപ്പെടുത്തലിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കൈരളി ചാനലിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിലൂടെയാണ് ആ ദുരനുഭം താരം പങ്കുവെച്ചത്. തമിഴ്‌നാട്ടിൽ ജനിച്ച മുംബൈയിൽ വളർന്ന മീരയുടെ വിദ്യാഭ്യാസകാലഘട്ടം ഒക്കെ തന്നെ മഹാരാഷ്ട്രയിൽ ആയിരുന്നു. കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവത്തെ കുറിച്ച് ആയിരുന്നു താരം തുറന്നു പറഞ്ഞത്.

Also Read
ഒരുമിച്ചുള്ള ജീവിതം അസഹനീയം, ഭീഷണികളും ദേഷ്യപ്പെടലും മടുത്തു, പിരിയാനുള്ള തീരുമാനം എന്റേതാണ്: വിവാഹമോചനത്തെ കുറിച്ച് വൈക്കം വിജയലക്ഷ്മി

മീരാ വാസുദേവിന്റെ വാക്കുകൾ ഇങ്ങനെ:

എട്ടു വയസു മുതൽ 16 വയസ്സു വരെ അച്ഛന്റെ ഒരു സുഹൃത്ത് എന്നെ ചൂഷണം ചെയ്തിരുന്നു. പേടിച്ച് താൻ ഒന്നും പറഞ്ഞിരുന്നില്ല. അച്ഛന്റെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ നിരന്തരമായി ചൂഷണം ചെയ്യുമായിരുന്നു.അച്ഛന്റെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്നോർത്ത് ഒന്നും ഞാൻ പുറത്തു പറഞ്ഞിരുന്നില്ല.

എന്നാൽ ഒരു ദിവസം അയാൾ എന്നെ ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റ്‌ലേക്ക് കൊണ്ടുപോയി. അവിടെവെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി പ്രതികരിച്ചു. ആളുകളെ വിളിച്ചു കൂട്ടി തന്നെ ത ല്ലി ക്കൊ ല്ലും എന്ന് ഞാൻ പറഞ്ഞു.

പേടിച്ചു പോയ അയാൾ എന്നെ കൊണ്ടുപോയി വീട്ടിലാക്കി മീര പറയുന്നു. എട്ടു വർഷത്തോളം താൻ അനുഭവിച്ച ദുര അനുഭവത്തെക്കുറിച്ച് നടി പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു. താരം ശക്തമായി പ്രതികരിച്ചതിനെ അഭിനന്ദിച്ച് ഒരുപാട് നിരവധി ആരാധകർ ആണ് കമന്റ് ചെയ്തിരിക്കുന്നത്.

Also Read
ഈ ക്രിസ്മസിന് അവളില്ല, ഇവിടെ ഒന്നുമില്ല. എല്ലാവരുടെ മനസിലും ഒരു സ്റ്റാറായി അവൾ എന്നുമുണ്ടാവും ; ഞാൻ അന്ന് മോശമായി പെരുമാറിയത് മനപ്പൂർവ്വമല്ല : ശരണ്യയുടെ അമ്മയുടെ വാക്കുകൾ

Advertisement